Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പറക്കുന്നു; ഇന്നും വില കൂടി, കുറയണം എങ്കില്‍ ഈ 2 മാറ്റം സംഭവിക്കണം, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്നലെ 840 രൂപ വര്‍ധിച്ച പിന്നാലെ ഇന്നും വില കൂടി. നിലവിലെ വിപണി സാഹചര്യം നില നിന്നാല്‍ വില കൂടാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ ചില മാറ്റങ്ങള്‍ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. രണ്ടു ദിവസത്തിനിടെ 1000 രൂപയില്‍ അധികമാണ് വര്‍ധിച്ചിരിക്കുന്നത്. 22, 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വില കൂടിയിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കൂടിയതിന് പിന്നാലെയാണ് കേരളത്തിലും വില വര്‍ധിച്ചത്. അതേസമയം, ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഡോളര്‍ നിരക്ക് താഴ്ന്ന് നില്‍ക്കുന്നു. അമേരിക്കയും ഇന്ത്യയും തമ്മില്‍ വ്യാപാര കരാറിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇടക്കാല കരാറുണ്ടാക്കി അധിക ചുങ്കത്തില്‍ നിന്ന് രക്ഷപ്പെടണം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

gold price kerala july2-

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ചു. 9065 രൂപയാണ് ഇന്നത്തെ ഗ്രാം വില. അതേസമയം, പവന് 360 രൂപ വര്‍ധിച്ച് 72520 രൂപയായി. എന്നാല്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7435 രൂപയിലെത്തി. പവന് 59480 രൂപയും. അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് വില 3340 ഡോറളിലെത്തി. കേരളത്തില്‍ വെള്ളി വില ഗ്രാമിന് 115 രൂപയില്‍ തുടരുകയാണ്.

വില കുറയണം എങ്കില്‍...

ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഡോളര്‍ സൂചിക 96 എന്ന നിരക്കിലെത്തിയിട്ടുണ്ട്. സമീപകാല ഡോളറിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും മൂല്യം ഇടിയുന്നത്. ഡോളര്‍ മൂല്യം താഴുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഇതോടെ സ്വര്‍ണവില ഉയരുകയും ചെയ്യും. ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വര്‍ണത്തിന് മാത്രമല്ല, ഏത് വസ്തുവിനും വില ഉയരും. ഡോളര്‍ മൂല്യം കൂടിയാല്‍ സ്വര്‍ണം താഴും.

സ്വര്‍ണവില വന്‍തോതില്‍ ഉയരുമ്പോള്‍ നിക്ഷേപകര്‍ വിറ്റഴിച്ച് ലാഭം കൊയ്യാറുണ്ട്. വില പരമാവധി നിരക്കില്‍ എത്തിയെന്നും ഇനി വില കുറഞ്ഞേക്കുമെന്നും തോന്നുമ്പോഴാണ് വിറ്റഴിക്കല്‍ നടക്കുക. അതുവഴി ലാഭമെടുക്കുകയാണ് ലക്ഷ്യം. അങ്ങനെ കൂട്ടത്തോടെ വിറ്റഴിക്കല്‍ നടന്നാല്‍ സ്വര്‍ണവില താഴാന്‍ തുടങ്ങും. നേരത്തെ 74000 കടന്ന് പവന്‍ വില കുതിച്ച വേളയില്‍ ഇത്തരം മാറ്റം വിപണിയിലുണ്ടായിരുന്നു.

ആശങ്കയായി ഇക്കാര്യം

അമേരിക്കയും ഇന്ത്യയും നടത്തുന്ന വ്യാപാര ചര്‍ച്ച വിപണിയെ ആശങ്കയിലാക്കുന്നുണ്ട്. ഇന്ത്യയ്ക്ക് മേല്‍ കൂടുതല്‍ ചുങ്കം ചുമത്തുമെന്നാണ് അമേരിക്കയുടെ നിലപാട്. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് ചര്‍ച്ചകള്‍. ജൂലൈ ഒമ്പത് മുതല്‍ അധിക നികുതി ചുമത്തുമെന്നാണ് അമേരിക്ക അറിയിച്ചത്. അധിക നികുതി ചുമത്തിയാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് ചെലവേറും. ഇത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് തടസമാണ്.

വിപണിയില്‍ ആശങ്ക വര്‍ധിക്കുന്ന ഘട്ടത്തില്‍ നിക്ഷേപകര്‍ പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കും. ഗോള്‍ഡ് ഇടിഎഫില്‍ ഉള്‍പ്പെടെ വലിയ നിക്ഷേപം വരും. ഇതോടെ സ്വര്‍ണവില ഉയരാന്‍ തുടങ്ങും. മാത്രമല്ല, അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന അഭ്യൂഹവുമുണ്ട്. സ്ഥിരനിക്ഷേപം, ബോണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം കുറയാന്‍ ഇത് ഇടയാക്കും. ഈ വേളയിലും സ്വര്‍ണവില കൂടാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+