Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇടിഞ്ഞു; ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം, പുതിയ പവന്‍, ഗ്രാം നിരക്ക് അറിയാം

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതിനെ തുടര്‍ന്ന് കേരളത്തിലും ഇന്ന് വില താഴ്ന്നു. കഴിഞ്ഞ ദിവസങ്ങൡ ഏറിയും കുറഞ്ഞും മുന്നോട്ട് പോയിരുന്ന സ്വര്‍ണവിലയുടെ ഇന്നത്തെ കുറവില്‍ അമിത പ്രതീക്ഷ വേണ്ട. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണി വിപണിയില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.

എല്ലാ രാജ്യങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഓരോ രാജ്യങ്ങള്‍ക്കും എത്രയാണ് നികുതി എന്ന് അവരെ അറിയിക്കാന്‍ തീരുമാനിച്ചു. അതിന് പുറമെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങളെ ട്രംപ് വീണ്ടും ഭീഷണിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി ഒഴിവാക്കണം, അല്ലെങ്കില്‍ കുറഞ്ഞ നികുതി മാത്രം ഈടാക്കണം എന്നാണ് ട്രംപിന്റെ ഉപാധി.

gold price kerala july7

ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്കയുടെ വിപണിയിലും ആശങ്കയുണ്ട്. അമേരിക്കയുമായി എല്ലാ രാജ്യങ്ങള്‍ക്കും വ്യാപാര ബന്ധമുള്ളതിനാല്‍ ഇതിന്റെ അലയൊലികള്‍ ആഗോളതലത്തില്‍ വ്യാപിക്കുകയാണ്. ട്രംപിന്റെ നയങ്ങളിലെ ആശയക്കുഴപ്പം ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ലോക വ്യാപാരം ഡോളറില്‍ ആളയതിനാല്‍ എല്ലാ കറന്‍സികളുടെയും വിനിമയ നിരക്കിനെ ബാധിക്കുകയും ചെയ്യുന്നു.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72080 രൂപയാണ് വില. 400 രൂപ കുറഞ്ഞു. ഗ്രാമിന് 50 രൂപ താഴ്ന്ന് 9010 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ താഴ്ന്ന് 7390 രൂപയിലെത്തി. വെള്ളിയുടെ വില കേരളത്തില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 116 രൂപ എന്ന നിരക്കില്‍ തുടരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3310 ഡോളറിലേക്ക് ഇടിഞ്ഞിട്ടുണ്ട്.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉടനെ കൂട്ടില്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. എന്നാല്‍ ട്രംപ് ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ താരിഫ് ഭീഷണി മുഴക്കിയത് വിപണിയെ പിടിച്ചുലച്ചു. ഓഹരി വിപണിയില്‍ ഇടിവ് കാണുന്നുണ്ട്. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിന്റെ പ്രതിഫലനം നാളെ സ്വര്‍ണവിപണിയിലും കാണാം.

ഒരു പവന്‍ ആഭരണത്തിന്...

ഡോളര്‍ നേരിയ തോതില്‍ കയറി വരുന്നുണ്ട്. ഡോളര്‍ സൂചിക 97 ഡോളര്‍ കടന്നു. ഏറെ നാളായി 96ല്‍ നില്‍ക്കുകയായിരുന്നു. ഡോളര്‍ കരുത്ത് കൂടിയാല്‍ സ്വര്‍ണവില കുറയും. അതേസമയം, ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 85.68 ആയിട്ടുണ്ട്. ഡോളര്‍ ഇനിയും ശക്തിപ്പെട്ടാല്‍ രൂപ താഴും. ഇത് പ്രവാസികള്‍ക്ക് നേട്ടമാകും.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 72840 രൂപയാണ്. ഏറ്റവും കുറവ് ഇന്ന് രേഖപ്പെടുത്തിയ നിരക്കും. വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റം വന്നേക്കാം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 78000 രൂപ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ 70000 രൂപ ചുരുങ്ങിയത് കൈയ്യില്‍ കിട്ടിയേക്കും. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ ഇടിവ് കാണുന്നു എന്നത് ഇന്ത്യന്‍ വിപണിക്ക് പ്രതീക്ഷ നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+