Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില നിലം തൊടില്ല: പവന്റെ വില ഒന്നര ലക്ഷവും കടന്നേക്കും: ആശങ്കയേറ്റി പുതിയ പ്രവചനം

കേരളത്തിലെ സ്വർണവിലയില്‍ ഇന്നലെ നേരിയ ആശ്വാസത്തിന്റെ ദിനമായിരുന്നെങ്കില്‍ ഇന്ന് വില വീണ്ടും വർധിച്ചിരിക്കുകയാണ്. പവന് 280 രൂപ കുറഞ്ഞോതെട 70000 ത്തിന് മുകളിലുണ്ടായിരുന്ന വില ഇന്നലെ 69760 രൂപയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 760 രൂപ വർധിച്ചതോടെ പവന്റെ വില 70,520 ആയി. ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 70160 രൂപയായിരുന്നു കേരള വിപണിയില്‍ ഇന്നുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന നിരക്ക്. ഇതാണ് ഇന്നത്തെ നിരക്ക് മറികടന്നിരിക്കുന്നത്.

രാജ്യാന്തര വിലയിലുണ്ടായ ഇടിവാണ് കേരള വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഔൺസിന് 3,246 ഡോളർ എന്ന റെക്കോർഡിൽ നിന്ന് വില നിലവിൽ 3,221 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. വിലയിലെ ഈ ഇടിവ് ആശ്വാസകരമാണെങ്കില്‍ അത് അധികം നീണ്ടുനില്‍ക്കാന്‍ പോകുന്നില്ലെന്ന വിലയിരുത്തലുകളും ശക്തമാണ്.

gold-return

ഡൊണാള്‍ഡ് ട്രംപ് ഉയർത്തിയ താരിഫ് യുദ്ധമാണ് സ്വർണവിലയിലെ വർധനവിന് പിന്നിലെ പ്രധാന കാരണം. സാമ്പത്തിക രംഗം പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളില്‍ നിക്ഷേപകർ കൂട്ടമായി സ്വർണത്തിലേക്ക് എത്തുന്ന പതിവ് പ്രവണതയാണ് ഇത്തവണയും രാജ്യാന്തര രംഗത്ത് അനുഭവപ്പെട്ടത്. ഡിമാന്‍ഡ് വർധിച്ചതോടെ സ്വാഭാവികമായും വിലയും വർധിച്ചു.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ സ്വർണ വില ഉടന്‍ തന്നെ ഗ്രാമിന് 10000 രൂപയിലേക്ക്, അതായത് 10 ഗ്രാമിന് 1 ലക്ഷം രൂപയെന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്ന വിലയിരുത്തലുകളും ശക്തമാണ്. എന്നാല്‍ ഒരു ലക്ഷം അല്ല രണ്ട് ലക്ഷം എന്നതിലേക്ക് തന്നെ വില എത്തിയേക്കാമെന്ന പ്രവചനവും സ്വർണമേഖലയില്‍ നിന്നും ഉയർന്ന് വരുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

'എന്റെ സ്വന്തം കൈകളിൽ നിന്ന് 50 രൂപയ്ക്ക് ഒരു ടോള സ്വർണം (11.6638 ഗ്രാം) ഞാൻ വിറ്റിട്ടുണ്ട്. 1965-ൽ ഒരു ടോളയ്ക്ക് 50 രൂപയായിരുന്നു. പിന്നീട് സ്വർണ്ണത്തിന്റെ വില ഒരിക്കലും വലിയ രീതിയില്‍ കുറഞ്ഞിട്ടില്ല. പണമുള്ളവരുടെ മാനസികാവസ്ഥ, ഇന്ന് സ്വർണം വാങ്ങിയാൽ നാളെ അത് ഇരട്ടിയാകും എന്നതാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പത്ത് ഗ്രാം സ്വർണ്ണത്തിന്റെ വില രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയരുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും," 1962 മുതൽ സ്വർണ്ണ ബിസിനസിൽ പ്രവർത്തിക്കുന്ന വ്യക്തിയെ ഉദ്ധരിച്ച് ഇ.ടി നൌ സ്വദേശ് (ET NOW Swadesh) റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തിന്റെ പ്രവചനം ശരിയാകുകയാണെങ്കില്‍ ഗ്രാമിന് 20000 രൂപയും പവന് 160000 രൂപയും നല്‍കേണ്ടി വരും.

സ്വർണ്ണ വിപണി അഭൂതപൂർവമായ കുതിച്ചുചാട്ടം ഈ രംഗത്തെ വിദഗ്ധരെ പോലും അത്ഭുതപ്പെടുത്തുന്നതാണെന്ന് മെറ്റൽസ് ഫോക്കസ് ലിമിറ്റഡിലെ പ്രിൻസിപ്പൽ കൺസൾട്ടന്റ് ചിരാഗ് ഷേത്തും അഭിപ്രായപ്പെടുന്നു. '2025 ലെ ആദ്യ ആറ് മാസങ്ങളിൽ അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില ട്രോയ് ഔൺസിന് 3000 നും 3075 നും ഇടയിലായിരിക്കുമെന്നും ഒരുപക്ഷേ വിപണി 3100 വരെ ഉയർന്നേക്കാമെന്നുമായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍ വില അതിനും മുകളിലേക്ക് പോയി. ഈ ഒരു വർധനവ് ഞങ്ങളെ തികച്ചും ആശ്ചര്യപ്പെടുത്തി. പ്രത്യേകിച്ച്, കഴിഞ്ഞ ഒരു ആഴ്ചയിലെ വിപണി. എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു ഈ വർധനവ്' ചിരാഗ് ഷേത്ത് പറഞ്ഞു.

താരീഫുകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തോടൊപ്പം തന്നെ ഇറാന്‍ വിഷയത്തിലടക്കമുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണ വിലയിലെ വർധനവിന് ആക്കം കൂട്ടുന്നുണ്ട്. താരിഫ് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും ഇവിടെ നിനനില്‍ക്കുന്നുണ്ട്. താരിഫ് പ്രഖ്യാപനം കർശനമായി നടപ്പിലാക്കുമോ, പരസ്പര താരിഫ് നയം ഏത് രീതിയിലാണ് മുന്നോട്ട് പോകുക എന്നുള്ളതൊക്കെ കൃത്യമായി മനസ്സിലാക്കാന്‍ രണ്ടോ മൂന്നോ മാസം സമയമെടുക്കും.

രണ്ടാമതായി, ഭൗമരാഷ്ട്രീയ തലത്തിൽ കാര്യങ്ങൾ ഇപ്പോഴും വഷളായിക്കൊണ്ടിരിക്കുന്നു. ഇറാനെക്കുറിച്ച് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവന നമ്മൾ കണ്ടു. അതിനാൽ, വിലയെ സ്വാധാനീക്കുന്ന വളരെ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങള്‍ ഇവിടേയുണ്ട്. വാങ്ങണോ വേണ്ടയോ എന്ന് പറയാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഇപ്പോൾ ഷോർട്ട് മാർക്കറ്റിൽ തുടരുന്നത് വളരെ അപകടകരമായ കാര്യമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ, വളരെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ നിലനില്‍ക്കുന്നു. ഒന്ന്, മാന്ദ്യത്തിനുള്ള സാധ്യത വർദ്ധിച്ചേക്കാം എന്നതാണ്. മാന്ദ്യം വന്നില്ലെങ്കിലും, സ്റ്റാഗ്ഫ്ലേഷൻ (ഉത്‌പാദനം വർധിക്കാതെ നാണയപ്പെരുപ്പമുണ്ടാകുന്ന അവസ്ഥ) സാധ്യത വർദ്ധിച്ചേക്കാം. താരിഫുകൾ പ്രധാനമായും പണപ്പെരുപ്പ സ്വഭാവമുള്ളതാണ്. രണ്ടാമത്തേത്, താരിഫുകൾ വളരെ കൂടുതലാണെങ്കിലും വളർച്ച ഒരു തടസ്സമായി മാറുകയും സ്റ്റാഗ്ഫ്ലേഷൻ പ്രശ്നം ഉയർന്നുവരുകയും ചെയ്യുന്നു. മൂന്നാമത്തെ കാര്യം ഭൗമരാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യാന്തര സ്വർണ വിപണിയില്‍ 100 മുതൽ 50 ഡോളർ വരെ ഇനിയും വർദ്ധനവുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നു. ഒരു പക്ഷെ 200 നും 300 നും ഇടയിലും വർധനവ് ഉണ്ടായേക്കു. എന്നാൽ ആരെങ്കിലും ഈ ലെവലുകളിൽ ഹ്രസ്വകാലത്തേക്ക് വ്യാപാരം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് തയ്യാറാകരുതെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം വില കുറയുകയാണെങ്കില്‍ അത് വളരെ വലുതായിരിക്കും. ആരെങ്കിലും ദീർഘകാല നിക്ഷേപകനാണെങ്കിൽ, അവർ തീർച്ചയായും സ്വർണ്ണത്തിൽ എസ് ഐ പി ചെയ്യുന്നത് നല്ലതാണ്. വില മുന്നോട്ട് പോകുന്നത് സ്ഥിരമായി തുടരുകയും സ്വർണ്ണം നിങ്ങൾക്ക് നല്ല വരുമാനം നൽകുകയും ചെയ്യും. എന്നാൽ ഹ്രസ്വകാല നേട്ടം ലക്ഷ്യമിടുന്ന നിക്ഷേപകർ ഇപ്പോൾ ഒരാൾ ഒന്നോ രണ്ടോ ആഴ്ച ജാഗ്രത പാലിക്കണമെന്ന് ഞാൻ പറയും.

ഹ്രസ്വകാലത്തേക്ക് വിപണിയില്‍ എന്ത് സംഭവിക്കും എന്ന് പറയാന്‍ സാധിക്കില്ല. 60 മുതല്‍ 70 വരെ ഡോളർ വില കൂടുകയോ കുറയുകയോ ചെയ്തേക്കും. അടുത്ത വർഷത്തില്‍ വില 2500 ഡോളറിലേക്ക് കുറഞ്ഞേക്കാമെന്ന പ്രവചനവുമുണ്ട്. നിക്ഷേപകർ എന്തിനും തയ്യാറായിരിക്കണം. എന്നാല്‍ ദീർഘകാല നിക്ഷേപകർ വിഷമിക്കേണ്ടതില്ല. സ്വർണ്ണം അവർക്ക് നല്ല വരുമാനം നല്‍കും. ഏതൊരു നിക്ഷേപകനും അവരുടെ പോർട്ട്‌ഫോളിയോയിൽ 10 ശതമാനം മുതൽ 15 ശതമാനം വരെ സ്വർണ്ണ നിക്ഷേപം ഉണ്ടായിരിക്കണം. നിലവിലെ ഈ കുതിച്ചുചാട്ടം ജൂൺ-ജൂലൈ വരെ തുടരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 2017-18 മുതൽ വിപണിയിൽ തുടർച്ചയായ ഒരു കുതിപ്പ് ഉണ്ടായിരുന്നുവെന്നും ചിരാഗ് ഷേത്ത് കൂട്ടിച്ചേർത്തു.

അതേസമയം, സ്വർണവിലയിലെ വർധനവ് വാങ്ങുന്നവരുടെ എണ്ണത്തിലും അളവിലും വലിയ കുറവും ഉണ്ടാക്കിയിട്ടുണ്ട്. വില വർധനവിന്റെ സാഹചര്യത്തില്‍ അഹമ്മദാബാദ് അടക്കമുള്ള വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ ജ്വല്ലറി ഉടമകള്‍ ഇറക്കുമതി താല്‍ക്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
റെക്കോർഡ് നിരക്കില്‍ നിന്നും സ്വർണ വില താഴേക്ക് വരുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ സ്വർണം വാങ്ങുന്നത് താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നാണ് ജ്വല്ലറി ഉടമകള്‍ തന്നെ പറയുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം സ്വർണ്ണ വില ഏകദേശം 23 ശതമാനത്തോളമാണ് വർധിച്ചത്. ജനുവരി ഒന്നിലേയും ഇന്നത്തേയും വിലയും തമ്മില്‍ ഏകദേശം 13000 രൂപയുടെ വ്യത്യാസം. വിവാഹ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വില കുറയുമെന്ന് പ്രതീക്ഷിച്ച് മധ്യ, താഴ്ന്ന വർഗക്കാർ സ്വർണം വാങ്ങുന്നത് നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം തന്നെ പണം കൈവശമുള്ളവരും നിക്ഷേപമോഹമുള്ളവരുമായ ചിലർ ഉടൻ തന്നെ വില ഒരു ലക്ഷം രൂപയിലെത്തുമെന്ന വിശ്വസത്തില്‍ സ്വർണം വാങ്ങുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+