സ്വർണവില പവന് 84000 ലേക്ക്: ആ പ്രവചനം ഫലിച്ചാല്‍ പിന്നെ പൊന്നിന്റെ കാര്യം മറന്നേക്കാം
2025 ന്റെ തുടക്കം മുതല്‍ മുന്നോട്ട് കുതിക്കുന്ന സ്വർണം വില സെപ്തംബറിന്റെ തുടക്കത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടിയിരിക്കുകയാണ്. ഈ വർഷം ഇതുവരെ 30 ശതമാനത്തിലേറെയാണ് സ്വർണ വിലയിലുണ്ടായിരിക്കുന്ന വർധനവ്. ലോകമെമ്പാടുമുള്ള സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ വർധിക്കുന്നതിനാൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമാർഗ്ഗമായ സ്വർണത്തിലേക്ക് തിരിയുന്നതാണ് വില വർധനവിന്റെ പ്രധാന കാരണം.
യുഎസ് ഡോളറിന്റെ മൂല്യത്തകർച്ച, യുഎസ് ധനനയങ്ങളിലെ അനിശ്ചിതത്വം, കേന്ദ്ര ബാങ്കുകളുടെ വൻതോതിലുള്ള സ്വർണ വാങ്ങൽ എന്നിവയും വില വർധനവിന് കാരണമായി മാറുന്നു. അതായത് ഓഹരി വിപണികൾ അസ്ഥിരമായി തുടരുമ്പോൾ, പണപ്പെരുപ്പത്തിനെതിരെ സംരക്ഷണവും സമ്പത്ത് നിലനിർത്തലും ലക്ഷ്യമിടുന്ന വ്യക്തികളും സ്ഥാപനങ്ങളും സ്വർണത്തിലേക്ക് വലിയ രീതിയില്‍ തിരിയുന്നു.

യുഎസ് ഡോളർ മൂല്യം കുറയുന്നു
സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്ന യുഎസ് ഡോളർ, സെപ്റ്റംബർ 1-ന് 0.04% ഇടിഞ്ഞത് സ്വർണ വിലയെ വലിയ തോതില്‍ സ്വാധീനിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഡോളറിന്റെ മൂല്യ ഇടിഞ്ഞത് 2.2 ശതമാനമാണ്. ഡോളറിന്റെ മൂല്യം കുറയുന്നത് മറ്റ് കറൻസികളിൽ നിക്ഷേപിക്കുന്നവർക്ക് സ്വർണം വാങ്ങുന്നത് കുറഞ്ഞ ചെലവിൽ സാധ്യമാക്കുന്നു. ഇത് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു.
പലിശ നിരക്ക് കുറയ്ക്കൽ
അമേരിക്കയിലെ ഫെഡറൽ റിസർവ് ഉടൻ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. പലിശ വരുമാനം നല്‍കാത്ത സ്വർണം, പലിശ നിരക്ക് കുറയുമ്പോൾ നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാകുന്നു. അതായത് ഈ സാഹചര്യത്തിലൂടെ സ്വർണം കൈവശം വയ്ക്കുന്നതിന്റെ ചെലവ് കുറയ്ക്കുന്നു.
രാഷ്ട്രീയ, വ്യാപാര പ്രശ്നങ്ങൾ
ലോകമെമ്പാടുമുള്ള രാഷ്ട്രീയ, വ്യാപാര തർക്കങ്ങൾ വിപണിയിൽ അനിശ്ചിതത്വം വർധിപ്പിക്കുന്നു. യു എസ് ധനനയങ്ങളെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളും വ്യാപാര നയങ്ങളിലെ വെല്ലുവിളികളും ഡോളറിന്റെ മൂല്യം കുറയ്ക്കുകയും നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്ര ബാങ്കുകളുടെ സ്വർണ വാങ്ങലും ഈ ഉയർച്ചയ്ക്ക് കാരണമാണ്.
വില ഉയരുമോ? പ്രമുഖ ബാങ്കുകളുടെ പ്രവചനങ്ങള്‍
ഗോൾഡ്മാൻ സാച്സ്
2025 അവസാനത്തോടെ സ്വർണവില ഔൺസിന് 3700-ലെത്തുമെന്നാണ് ഗോൾഡ്മാൻ സാച്സ് പ്രവചിക്കുന്നത്. നേരത്തെ അവരുടെ പ്രവചനം 3300 ഡോളർ എന്നതായിരുന്നു. കേന്ദ്ര ബാങ്കുകളുടെ വൻതോതിലുള്ള സ്വർണ വാങ്ങലും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ (ETF) വർധിച്ച താൽപ്പര്യവും ഇതിന് പ്രധാന കാരണം. പ്രതിമാസം 80 മെട്രിക് ടൺ സ്വർണം കേന്ദ്ര ബാങ്കുകൾ വാങ്ങുമെന്നാണ് പ്രതീക്ഷ, ഇത് വിലയിൽ 9% വർധനവിന് വഴിയൊരുക്കും.
യു ബി എസ്
2026 മാർച്ചോടെ സ്വർണവില 3600 ഡോളറിലേക്കും 2026 മധ്യത്തോടെ 3700- ഡോളറിലേക്കും ഉയരുമെന്നാണ് യു ബി എസിന്റെ പ്രവചനം. യുഎസ് സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഭൗതിക പിരിമുറുക്കങ്ങൾ, ഡോളർ അധിഷ്ഠിത റിസർവുകളിൽ നിന്നുള്ള മാറ്റം എന്നിവ ഇതിന് കാരണമാണ്. എന്നാൽ, യഥാർത്ഥ പലിശ നിരക്കുകളിലെ വർധനവ് സ്വർണവിലയുടെ ഉയർച്ചയെ ചെറുതായി മന്ദഗതിയിലാക്കിയേക്കാം.
കേരളത്തിലെ വില എന്താകും
അതായത് ഗോൾഡ്മാൻ സാച്സും യു ബി എസും ഉൾപ്പെടെ പ്രമുഖ ബാങ്കുകൾ 2025-26 കാലയളവിൽ സ്വർണവില 3700 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം. ഈ നിരക്കിലേക്ക് സ്വർണം നിരക്ക് ഉയരുകയാണെങ്കില്‍ കേരളത്തിലെ സ്വർണ വില ഗ്രാമിന് 10505 രൂപയിലേക്ക് എത്തും. അതായത് ഒരു പവന് 84000 രൂപയിലേറെ നല്‍കേണ്ടി വരും. തിങ്കളാഴ്ച ഒരു പവന്‍ സ്വർണത്തിന് കേരളത്തില്‍ നല്‍കേണ്ടത് 77640 രൂപയാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളില്‍ ഒന്നാണ് ഇത്.
-
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ












Click it and Unblock the Notifications