Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം എട്ടിന്റെ പണി കൊടുക്കുന്നു; ജ്വല്ലറിക്കാരുടെ കച്ചവടം പൂട്ടുമോ? അതും ഉത്സവ സീസണ് തൊട്ടുമുമ്പ്

സാധാരണക്കാർക്കിടയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ഉത്സവ സീസണ് തൊട്ടുമുന്നോടിയായുള്ള സ്വർണ വിലയിലെ വർധനവ്. ഇന്ന് നേരിയ ഇടിവോടെ സ്വർണ വില പവന് 73680 ലേക്ക് എത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ നിരക്ക് 74040 രൂപയായിരുന്നു. ജുലൈ 22 ന് കഴിഞ്ഞ രണ്ട് മാസത്തെ ഉയർന്ന നിരക്കായ 74280 ലേക്കും വില എത്തി. വ്യാഴാഴ്ച വരെ ഈ ആഴ്ച സ്വർണം ഏകദേശം 2% വില വർധനവാണ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച പത്ത് ഗ്രാമിന് 98791 രൂപയായിരുന്ന സ്വർണവില ബുധനാഴ്ച 100502 രൂപയിലേക്ക് ഉയർന്നു. 3% ജിഎസ്ടിയും പണിക്കൂലിയും കണക്കാക്കുമ്പോള്‍ 10 ഗ്രാം സ്വർണം വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 110000 ത്തിന് മുകളിലേക്ക് എത്തും. രക്ഷാബന്ധന്‍ അടക്കമുള്ള ഉത്സവങ്ങള്‍ വരുന്നതിനാല്‍ ദേശീയ അടിസ്ഥാനത്തില്‍ തന്നെ സ്വർണത്തിന്റെ ഡിമാന്‍ഡിന് വലിയ ഇടിവുണ്ടാകുമെന്നാണ് ജ്വല്ലറി ഉടമകളുടെ ആശങ്ക.

gold-

'ചൈന വൻതോതിൽ സ്വർണം വാങ്ങുന്നുണ്ട്. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളും വലിയ നിക്ഷേപകരും സ്വർണം വാങ്ങുന്നു. ഈ ഘടകങ്ങളെല്ലാം സ്വർണവില ഉയർത്തുന്നു.' എന്നാണ് ഇന്ത്യ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ (ഐബിജെഎ) ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്തയെ ഉദ്ധരിച്ചുകൊണ്ട് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 22-ന് യുഎസ്-ചൈന വ്യാപാര സംഘർഷത്തെ തുടർന്ന് യുഎസ് ചൈനയ്ക്ക് മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയപ്പോഴും സ്വർണവില പത്ത് ഗ്രാമിന് 1 ലക്ഷം രൂപയിലെത്തിയിരുന്നു.

പുതിയ സാഹചര്യത്തില്‍ വെള്ളിയുടെ വിലയിലും കാര്യമായ വർധനവുണ്ടായി. ചൊവ്വാഴ്ച 111000 രൂപയായിരുന്ന വെള്ളി വില ബുധനാഴ്ച 115500 രൂപയായി ഉയർന്നു. അതായത് ഒരു ദിവസം കൊണ്ട് 4500 രൂപയുടെ വർധന. ഡോളർ സൂചികയുടെ ദുർബലതയും യുഎസ് വ്യാപാര തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്കും വെള്ളിയിലേക്കും ആളുകളെ ആകർഷിക്കുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.

റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട നാറ്റോയുടെ സെക്കൻഡറി ഉപരോധ മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യൻ രൂപയ്ക്ക് മേൽ സമ്മർദ്ദം വർധിച്ചതും പ്രാദേശിക സ്വർണ-വെള്ളി വിലകളെ ബാധിച്ചു. സ്വർണം വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം എന്നതിനാല്‍ തന്നെ രൂപയുടെ മൂല്യത്തകർച്ച നേരിട്ട് വിലയെ സ്വാധീനിക്കുന്നു.

വില വർധനവ് നേരിടാനായി ആളുകള്‍ വാങ്ങുന്ന സ്വർണത്തിന്റെ അളവിലും മൂല്യത്തിലും വലിയ ഇടിവ് വരുത്തുകയും ചെയ്യുന്നുണ്ട്. "ഉപഭോക്താക്കൾ ഇപ്പോൾ തങ്ങളുടെ ബജറ്റിനനുസരിച്ച് ഭാരം കുറഞ്ഞ സ്വർണാഭരണങ്ങൾ തിരഞ്ഞെടുക്കുന്നു. വോളിയത്തിൽ 15% ഇടിവ് പ്രതീക്ഷിക്കുന്നു. വിലക്കയറ്റം തുടർന്നാൽ, 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിക്കും."സെൻകോ ഗോൾഡ് ജ്വല്ലറി ശൃംഖലയുടെ മാനേജിംഗ് ഡയറക്ടർ സുവങ്കർ സെൻ ചൂണ്ടിക്കാട്ടുന്നു.

അടുത്ത മാസം രക്ഷാബന്ധനോടെ ആരംഭിക്കുന്ന ഉത്സവ സീസൺ ദീപാവലി വരെ നീളുന്നു. രാജ്യത്ത് ഈ കാലയളവിലാണ് സ്വർണത്തിന്റെ ഡിമാൻഡ് സാധാരണയായി ഏറ്റവും ഉയർന്ന് നില്‍ക്കുന്നത്. എന്നാൽ, ഈ വർഷം ഉയർന്ന വില ഡിമാന്‍ഡില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. റിലയൻസ് റീട്ടെയിലിന്റെ സിഎഫ്ഒ ദിനേശ് തലൂജ, സ്വർണവില ഉയർന്നതിനാൽ കമ്പനിയുടെ ആഭരണ ബിസിനസ്സിൽ ബില്ലിംഗ് തുക വർധിച്ചെങ്കിലും ഇടപാടുകളുടെ എണ്ണം കുറഞ്ഞതായും വ്യക്തമാക്കുന്നു.

'മൂല്യം കണക്കാക്കുമ്പോള്‍ ബിസിനസ്സ് സ്ഥിരമായ വളർച്ചയിലാണ്, പക്ഷേ സ്വർണവിലയിലെ കാര്യമായ വർധന ഡിമാൻഡിനെ ബാധിച്ചു. അളവ് അടിസ്ഥാനത്തിൽ, സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞു' സിഎഫ്ഒ ദിനേശ് തലൂജ എക്കണോമിക് ടൈംസിനോട് പറഞ്ഞു. ഉയർന്ന വില കാരണം ഉപഭോക്താക്കൾ അനാവശ്യ സ്വർണ വാങ്ങലുകൾ ഒഴിവാക്കുകയും ഭാരം കുറഞ്ഞ, കുറഞ്ഞ കാരറ്റ്, വെള്ളി, അല്ലെങ്കിൽ രത്നങ്ങൾ പതിച്ച ആഭരണങ്ങൾ പോലുള്ള താങ്ങാവുന്ന ബദലുകളിലേക്ക് തിരിയുകയും ചെയ്യുന്നത് വർധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+