Get Updates
Get notified of breaking news, exclusive insights, and must-see stories!

2026 സ്വർണ വില 30 ശതമാനം ഉയരും; പക്ഷെ അത് സംഭവിച്ചാൽ വില കൂപ്പ് കുത്തും;മേരി ജോർജ്

കൊച്ചി: സാധാരണക്കാരന് ഇനി സ്വർണം വാങ്ങാനാവില്ലേ? ആ സംശയം ബലപ്പെടുത്തുന്ന നിലയ്ക്കാണ് സ്വർണ വിലയുടെ പോക്ക്. ഇന്ന് ഗ്രാം വി 12,945 രൂപയാണ്. പവൻ വില 1,03,560 രൂപയും. 2026 ൽ സ്വർണ വിലയ്ക്ക് എന്തായിരിക്കും സംഭവിക്കുക? ഇതിന് മറുപടി നൽകുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അക്ഷയ തൃതീയ പോലുള്ള നാളുകളിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യപ്രദമോയെന്നുള്ള ചോദ്യങ്ങൾക്കും അവർ മറുപടി നൽകി.

'അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് നല്ലതാണോയെന്ന് ചോദിച്ചാൽ നോണ്‍സെൻസ് എന്നാണ് ഗൂഗിൾ പറഞ്ഞത്. ജ്വല്ലറികളെ സംബന്ധിച്ച് അവർ ഓഫർ കൊടുക്കുന്നത് അവർക്ക് വലിയൊരു വിൽപന സാധ്യതയുള്ള ദിവസമാണ്, അതുകൊണ്ടാണ് സൗജന്യ ഗിഫ്റ്റും ഓഫറുകളും ഒക്കെ നൽകുന്നത്.

അക്ഷയ തൃതീയ ,ദീപാവലി അങ്ങനെ ദേശീയ തലത്തിൽ തന്നെ ആഘോഷമുള്ള മാസമാണ് ഒക്ടോബർ. അതുമാത്രമല്ല അത് ഒരു വിവാഹ മാസം കൂടിയാണ്. ചിങ്ങമാസത്തിലാണ് വിവാങ്ങൾ ഉണ്ടാകുന്നത്, പിന്നെ ഓണക്കാലമാണ്. ഓണം ഒരു വലിയ വിശേഷ അവസരമാണ് കേരളത്തിൽ. ഇതുപോലെയാണ് മറ്റു സംസ്ഥാനങ്ങളിലും ഓരോരോ വിശേഷപ്പെട്ട ആഘോഷങ്ങൾ വരുന്നത്. ഒക്ടോബറിലാണ് ഇത്തവണ ഏറ്റവും വില ഉയർന്നത്. ഡിസംബർ മാസത്തിലാണ് വില ഒരു ലക്ഷത്തിലെത്തിയത്. അതുപക്ഷേ വിശേഷ ദിവസങ്ങളെക്കാൾ ഉപരിയായിട്ട് ആഗോള സമർദ്ധമായിരുന്നു അതിന്റെ പുറകിൽ.

ചില വിപണി വിദഗ്ധരും റേറ്റിംഗ് ഏജൻസീസ് പറയുന്നത് ഇനിയും ഒരു 30% വർദ്ധനവും കൂടി സ്വർണ്ണത്തിന്റെ വിലയിൽ 2026 ൽ ഉണ്ടാകുമെന്നാണ്. അത് കഴിഞ്ഞിട്ട് അവർ പറയുന്നത് ഇന്ത്യയിൽ ഒരു സാമ്പത്തിക ഡിപ്രഷനോ മറ്റോ ഉണ്ടാകാനുള്ള സാധ്യതയാണ്. എന്നാൽ അത് എനിക്ക് തോന്നുന്നില്ല. ഇപ്പോൾ പോകുന്ന രീതിയിൽ ആണെങ്കിൽ ഒരു ഡിപ്രഷൻ ഉണ്ടാകേണ്ട ഒരു കാര്യവും ഇന്ത്യൻ ഇക്കോണമിയിൽ ഇല്ല. തന്നെയല്ല അടുത്ത വർഷം ലോകസഭ ഇലക്ഷൻ ഒന്നും വരുന്നില്ല. അങ്ങനെ വരുന്നുണ്ടെങ്കിൽ തന്നെ പൊളിറ്റിക്കൽ പാർട്ടീസിന്റെ അതായത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയും എതിർപക്ഷക്കാരും ഒക്കെ തമ്മിലുള്ള ചേരിപ്പോരിന്റെ ബേസിസിൽ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടാകാം.

ആഗോള ഡിപ്രഷനോ ഇന്ത്യക്കകത്തെ ഒരു ഡിപ്രഷനോ അങ്ങനെ ജിഡിപിയുടെ താഴേക്കുള്ള ഒരു പോക്കോ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. അതിനുള്ള സാഹചര്യങ്ങൾ ഒന്നും ഇപ്പോൾ കാണുന്നില്ല. പക്ഷേ ജിഡിപി ഗ്രോത്ത് താഴേക്ക് പോകുന്ന ഏതെങ്കിലും ഒരു സാഹചര്യം ഉണ്ടായാൽ അപ്പോൾ ഒരുപക്ഷേ സ്വർണത്തിന്റെ വിലയിൽ പെട്ടെന്ന് ഒരു താഴേക്ക് പോക്ക് ഉണ്ടാകാം. ഉണ്ടാകില്ല എന്ന് നമ്മുക്ക് പറയാനാകില്ല.

രൂപയുടെ മൂല്യം ഇടിയുമ്പോൾ ഇന്ത്യക്കകത്ത് സ്വർണ വില ഉയരും. മൂല്യം ഇടിയുക നമുക്ക് വലിയ തോതിൽ ട്രേഡ് ഡെഫിസിറ്റ് ഉണ്ടാകുമ്പോഴാണ്. സ്റ്റോക്ക് മാർക്കറ്റ് നെഗറ്റീവ് ആകുമ്പോഴും രൂപയുടെ മൂല്യത്തെ ബാധിക്കും, സ്വർണ വില ഉയരും. ഇന്ത്യയലെ വിദേശ നിക്ഷേപകർ അവരുടെ ഇവിടുത്തെ നിക്ഷേപം കൂട്ടതോടെ വിറ്റാലാണ് സ്റ്റോക്ക് മാർക്കറ്റ് നെഗറ്റീവ് ആകുന്നത്.

സംസ്ഥാന സർക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും കേന്ദ്രസർക്കാരിനെ സംബന്ധിച്ച് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയില്ല. മാത്രമല്ല അടുത്ത വർഷം വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതിനാൽ കേന്ദ്രബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

അതുപോലെ ധനപ്രതിസിതിയിൽ ഉഴലുന്നു എന്ന് പറയുന്ന സംസ്ഥാന ഗവൺമെൻറ് അസംബ്ലി ഇലക്ഷനിലേക്ക് പോവുകയാണ് 2026ൽ. അതുകൊണ്ട് സംസ്ഥാന ഗവൺമെന്റിന്റെ ബജറ്റും ഫെബ്രുവരിയിൽ വരും അതും ഈ പറഞ്ഞതുപോലെ ധാരാളം പദ്ധതികൾ പ്രഖ്യാപിക്കുന്നതായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് കണ്ടതാണ് ധനപ്രതിസന്ധിയിൽ ആയിരിക്കുമ്പോഴും പതിനായിരം കോടിയുടെ ക്ഷേമ പദ്ധതികളാണ് പ്രഖ്യാപിച്ചത് .അതുകൊണ്ട് നിയമഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ബജറ്റ് അതിനേക്കാൾ ഉയർന്നായിരിക്കും', അവർ പറഞ്ഞു.

goldmarry2-17668
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+