Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്നും മാറി; നേരിയ വര്‍ധനവ് മാത്രം, 65000 രൂപയ്ക്ക് ഒരു പവന്‍ കിട്ടാന്‍ വഴിയുണ്ട്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം. ആഗോള വിപണിയിലെ വിലയിലെ മാറ്റമാണ് കേരളത്തിലെ വിലയെ സ്വാധീനിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര കരാറിലെത്തുമോ ഇല്ലയോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. അമേരിക്കയും വിയറ്റ്‌നാമും തമ്മിലുണ്ടാക്കിയ വ്യാപാര കരാറില്‍ അമേരിക്കക്കാണ് മേല്‍ക്കൈ.

സമാനമായ രീതിയില്‍ ഇന്ത്യയും വഴങ്ങണം എന്ന് അമേരിക്ക ആവശ്യപ്പെടുന്നു. എന്നാല്‍ ഇന്ത്യ നേരിയ വിട്ടുവീഴ്ച ചെയ്‌തേക്കുമെന്നും കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ വൈകാതെ തീരുമനുണ്ടായേക്കും. ഈ കരാര്‍ വിപണിയെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതിന് അനുസരിച്ച് വസ്തുക്കളുടെ വിലയില്‍ മാറ്റം വരും. കൂടാതെ സ്വര്‍ണവിലയിലും ഇത് പ്രകടമാകും.

gold price kerala july5-

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ മാത്രമാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന് 72480 രൂപയും ഗ്രാമിന് 9060 രൂപയുമാണ് വില. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3337 ഡോളറിലെത്തി. നേരിയ ചാഞ്ചാട്ടമാണ് ആഗോള വിപണിയില്‍ കാണുന്നത്. കേരളത്തില്‍ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 116 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.

കുറഞ്ഞ വിലയുടെ സ്വര്‍ണം

22 കാരറ്റിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സ്വര്‍ണമാണ് 18 കാരറ്റിലേത്. 75 ശതമാനം സ്വര്‍ണവും 25 ശതമാനം ചെമ്പ്, വെള്ളി എന്നിവയും ചേര്‍ത്താണ് ഇവ നിര്‍മിക്കുക. ബാറുകളായോ കോയിനുകളായോ ഈ സ്വര്‍ണം കിട്ടില്ല. ആഭരണമായി മാത്രമേ കിട്ടൂ. ഇവ ബാങ്കുകളില്‍ വായ്പക്ക് വേണ്ടി പണയം വയ്ക്കാനും സാധിക്കില്ല എന്നത് തിരിച്ചടിയാണ്. അലങ്കാരമായി ആഭരണം ധരിക്കാം എന്നുമാത്രം.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 7430 രൂപയാണ് വില. 5 രൂപ മാത്രമാണ് ഗ്രാമിന് കുറഞ്ഞത്. പവന് 40 രൂപയും. ഒരു പവന്‍ സ്വര്‍ണത്തിന് 59440 രൂപയാണ് ഈ സ്വര്‍ണത്തിന് വരിക. അതേസമയം, ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, നികുതി എന്നിവ നല്‍കണം. സ്വര്‍ണവിലയ്ക്ക് പുറമെ അഞ്ച് ശമതാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേര്‍ത്താല്‍ കുറഞ്ഞത് 65000 രൂപ വരെ ഒരു പവന്‍ ആഭരണത്തിന് ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം.

സ്വര്‍ണത്തില്‍ ലാഭവും നഷ്ടവും ഇങ്ങനെ

നിക്ഷേപം മാത്രമായി സ്വര്‍ണത്തെ കാണുന്നവര്‍ 24 കാരറ്റിലെ ബാറുകളും കോയിനുകളും വാങ്ങി സൂക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇടിഎഫില്‍ പണം നിക്ഷേപിക്കാം. വില്‍ക്കുന്ന വേളയില്‍ മാര്‍ക്കറ്റ് വില കിട്ടും. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ വലിയ നഷ്ടം നേരിടുന്ന കാര്യം ഉപഭോക്താക്കള്‍ ശ്രദ്ധിക്കാറില്ല.

വാങ്ങിയ സ്വര്‍ണാഭരണം തിരിച്ചുവില്‍ക്കുമ്പോള്‍ തേയ്മാനം വന്ന സ്വര്‍ണം നഷ്ടമായി മാറും. കൂടാതെ നികുതി, പണിക്കൂലി എന്നിവയും നഷ്ടം വരും. മാര്‍ക്കറ്റ് വിലയില്‍ നിന്ന് അല്‍പ്പം കുറച്ചാണ് ജ്വല്ലറികള്‍ തുക നിശ്ചയിക്കുക എന്നതും തിരിച്ചടിയാണ്.

വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഇന്ന് ഡോളര്‍ സൂചിക 97 എന്ന നിരക്കിലാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 68.30 ഡോളറിലെത്തി. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 85.50 ആയി. ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+