സ്വര്‍ണവില ഞെട്ടിച്ചു; ഒറ്റയടിക്ക് വന്‍ കുതിപ്പ്, ഇന്നലെ വാങ്ങിയവര്‍ക്ക് ലാഭം, ഇന്നത്തെ പവന്‍, ഗ്രാം വില
കൊച്ചി: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ജൂലൈയിലെ ആദ്യ ദിവസം സ്വര്‍ണം കുതിക്കുമെന്ന വ്യക്തമായ സൂചന നല്‍കുകയാണ് വിപണി. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യ ചര്‍ച്ചയില്‍ വ്യക്തത വരാത്തത് വിപണിയില്‍ ആശങ്കയായി നില്‍ക്കുന്നു. ജൂലൈ ഒമ്പതിന് ശേഷം ചിത്രം മാറുമെന്നാണ് ഇന്ത്യന്‍ വ്യവസായികളുടെ പേടി. അതേസമയം, ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായി ഉയര്‍ന്ന ശേഷം ഇന്നലെ ഇടിഞ്ഞു. ഡോളര്‍ നിരക്ക് ഇടിയുകയാണ്. ഇന്ത്യന്‍ രൂപ നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. അറിയാം പുതിയ സ്വര്‍ണവിലയും കുതിപ്പിനുള്ള കാരണവും...

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72160 രൂപയാണ് ഇന്നത്തെ വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 9020 രൂപയായി. ഒരു പവന് 840 രൂപ വര്‍ധിച്ചു. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3200 ഡോളറിലേക്ക് വീഴും എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ 3320ന് മുകളിലേക്ക് കുതിക്കുകയാണ് ചെയ്തത്. ഇതാണ് കേരളത്തിലും വില കൂടാന്‍ ഇടയാക്കിയത്.
18 കാരറ്റ് ഇന്നത്തെ സ്വര്‍ണവില
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ വര്‍ധിച്ച് 7400 രൂപയായി ഉയര്‍ന്നു. അതായത്, ഒരു പവന്‍ വാങ്ങുമ്പോള്‍ 59200 രൂപയാകും. ആഭരണമാണെങ്കില്‍ പണിക്കൂലി, ജിഎസ്ടി എന്നിവ അധികമായി നല്‍കണം. അങ്ങനെ വരുമ്പോള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 65000 രൂപ വരെ ചെലവ് വരും. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 115 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
ജൂണ്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല എന്ന് മാസം മൊത്തം വിലയിരുത്തിയാല്‍ മനസിലാകും. ജൂണ്‍ ഒന്നിന് പവന്‍ വില 71360 രൂപയായിരുന്നു. ജൂണ്‍ 30ന് 71320 രൂപയും. അതിനിടയ്ക്ക് ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചിരുന്നു. സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോര്‍ഡ് വിലയായ 74560 രൂപ രേഖപ്പെടുത്തിയതും ജൂണ്‍ മാസത്തിലാണ്. ജൂലൈ ആദ്യ ദിവസം തന്നെ സ്വര്‍ണം കുതിച്ചത് ആഭരണ പ്രേമികള്‍ക്ക് ആശങ്കയുണ്ടാക്കുന്നു.
വില കൂടാനുള്ള കാരണം ഇതാണ്
സ്വര്‍ണവില പെട്ടെന്ന് ഉയരാനുള്ള കാരണം ഡോളര്‍ തലകുത്തി വീണതാണ്. ഡോളര്‍ മൂല്യം സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. അതുകൊണ്ടുതന്നെ യൂറോ, പൗണ്ട്, യെന്‍, യുവാന്‍ ഉള്‍പ്പെടെയുള്ള പ്രധാന കറന്‍സികള്‍ മൂല്യം കൂടുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ വര്‍ധിക്കുകയും ചെയ്തു. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതോടെ വില കൂടി എന്നതാണ് പുതിയ മാറ്റത്തിന് കാരണം.
ഡോളര്‍ സൂചിക 96.76 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 85.60 ആണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 67 ഡോളറായി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 78000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. പഴയ സ്വര്‍ണം ഒരു പവന്‍ വില്‍ക്കുന്നവര്‍ക്ക് ചുരുങ്ങിയത് 70000 രൂപ കിട്ടും. ഡോളര്‍ നിരക്ക് താഴ്ന്നു തന്നെ നില്‍ക്കുകയാണെങ്കില്‍ വരുംദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കും.












Click it and Unblock the Notifications