Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില പവന് 90000 ത്തിലേക്ക് എത്തും; ഇപ്പോള്‍ വാങ്ങിയാല്‍ നേട്ടമാകും; പക്ഷെ ഇക്കാര്യം ശ്രദ്ധിക്കണം

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഉണ്ടായിരുന്ന ഇടിവിന് അവസാനം കുറിച്ചുകൊണ്ട് ഇന്നലെ സ്വർണ വിലയില്‍ നേരിയ വർധനവ് ഉണ്ടായിരുന്നു. 200 രൂപ വര്‍ധിച്ചതോടെ കേരള വിപണിയില്‍ ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71360 രൂപയായി. ഗ്രാം നിരക്കില്‍ 25 രൂപയുടെ വർധനവോടെ 8920 രൂപയുമായി. ഇന്നത്തെ നിരക്കിലേക്ക് വരികയാണെങ്കില്‍ വിലയില്‍ ഏറ്റക്കുറിച്ചില്‍ ഇല്ലാത്തതിനാല്‍ ഇന്നലത്തെ അതേ വിലയില്‍ തന്നെയാണ് ഇന്നും വില്‍പ്പന നടക്കുന്നത്.

മെയ് 8 ന് രേഖപ്പെടുത്തിയ് പവന് 73040 ആണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. ട്രംപിന്റെ താരിഫ് നയങ്ങളായിരുന്നു ആഗോള വിപണിയില്‍ സ്വർണത്തിന്റെ വില വർധനവിന് ഇടയാക്കിയത്. എന്നാല്‍ പിന്നീടുള്ള ദിനങ്ങളില്‍ സ്വർണ വില താഴുന്നതാണ് കണ്ടത്. തുടർച്ചയായ ഇടിവ് 68880 എന്ന സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വരെ സ്വർണത്തേയെത്തിച്ചു. അവിടെ നിന്നാണ് വില പതിയെ ആണെങ്കിലും മുന്നോട്ട് ചലിക്കാന്‍ തുടങ്ങിയത്.

gold

നിലവില്‍ വിലയില്‍ നേരിയ ആശ്വാസം ഉണ്ടെങ്കിലും വില മുന്നോട്ട് പോകാനുള്ള സാധ്യത തന്നെയാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സ്വർണ വില ട്രോയ് ഔണ്‍സിന് 4000 രൂപയിലേക്കും ഇന്ത്യന്‍ വിപണിയില്‍ ഗ്രാമിന് 11000 രൂപയിലേക്കും എത്തിയേക്കുമെന്നാണ് അന്താരാഷ്ട്ര രംഗത്തുള്ളവർ പ്രവചിക്കുന്നത്. അതായത് പവന്റെ വില 90000 ത്തിന് സമീപത്തേക്ക് ഉയരുമെന്ന്.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ട്രംപിന്റെ വ്യാപാര നയങ്ങൾ, ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ എന്നിവയെല്ലാം സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. "നിക്ഷേപകർ സ്വർണത്തിൽ ലാഭമെടുക്കുന്നതിനാൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. എന്നാൽ, സ്വർണത്തിന്റെ ദീർഘകാല റെക്കോർഡ് പരിശോധിച്ചാൽ, ഒരു വർഷത്തിനുള്ളിൽ 10 ഗ്രാമിന് 110000 രൂപയിലേക്ക് ഉയരാൻ സാധ്യതയുണ്ട്." ഒരു വിദഗ്ധനെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു. ഗോൾഡ്മാൻ സാക്സ് പോലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ പ്രവചിച്ചത് 2025 അവസാനത്തോടെ ആഗോള വില 3700 ഡോളറിലേക്കും, ഏറ്റവും മോശമായ സാഹചര്യങ്ങളിൽ 4500 ഡോളറിലേക്കും ( പത്ത് ഗ്രാമിന് 125000 രൂപ) ഉയരാമെന്നാണ്.

സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ: യുഎസ്-ചൈന വ്യാപാര യുദ്ധം, റഷ്യ-യുക്രൈൻ സംഘർഷം, മിഡിൽ ഈസ്റ്റിലെ അസ്ഥിരത എന്നിവ സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപം എൻ്ന ആവശ്യകത വർദ്ധിപ്പിക്കുന്നു.

റിസർവ് ബാങ്കിന്റെ നയങ്ങൾ: 2025 ഏപ്രിലിൽ ആർ ബി യും റിപ്പോ നിരക്ക് 6%-ലേക്ക് കുറച്ചത് വായ്പാ പലിശനിരക്കുകൾ കുറയ്ക്കാൻ ഇടയാക്കി, ഇത് സ്വർണ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നു.

യുഎസ് ഡോളറും രൂപയും: രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യയിൽ സ്വർണ വില ഉയരാൻ കാരണമാകുന്നു.

സെൻട്രൽ ബാങ്ക് വാങ്ങലുകൾ: കേന്ദ്ര ബാങ്കുകള്‍ വലിയ തോതില്‍ സ്വർണം വാങ്ങുന്നതും ലോഹത്തിന്റെ ഡിമാന്‍ഡ് വർധിപ്പിക്കുന്നു. 2024-ൽ ഇന്ത്യ ഉൾപ്പെടെയുള്ള സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിയത് വില ഉയർത്തി.

ഈ സാഹചര്യത്തില്‍ വിദഗ്ധർ നിർദേശിക്കുന്നത് വില കുറയുമ്പോള്‍ സ്വർണത്തില്‍ കൂടുതല്‍ നിക്ഷേപിക്കുക എന്നുള്ളതാണ്. എന്നാല്‍ വിപണി സാഹചര്യം സജീവമായി പരിശോധിക്കണം. അതായത് യുഎസ് ഫെഡിന്റെ നിരക്ക് കുറവ്, ഡോളറിന്റെ മൂല്യം, ജിയോപൊളിറ്റിക്കൽ സംഭവങ്ങൾ എന്നിവ ശ്രദ്ധിക്കുക. സ്വർണം ഹ്രസ്വകാല ഊഹക്കച്ചവടത്തിനുള്ളതല്ല, ദീർഘകാല സമ്പത്ത് സംരക്ഷണത്തിനുള്ള ഉപകരണമാണെന്ന് പ്രത്യേകം ഓർക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. നിക്ഷേപ പോർട്ട്‌ഫോളിയോയിൽ 10-15% സ്വർണം ഉള്‍പ്പെടുത്തുന്നതാണ് ഉചിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+