Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം നിങ്ങളുടെ മൊബൈലിലും ലാപ്പിലുമുണ്ട്: വേർതിരിച്ചെടുക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യ വരുന്നു

ഡിജിറ്റൽ യുഗത്തിന്റെ വളർച്ചയോടെ ഇലക്ട്രോണിക് മാലിന്യം (ഇ-വേസ്റ്റ്) ഇന്ന് ലോകം നേരിടുന്ന ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. എഐ, ഇന്റർനെറ്റ് സാങ്കേതികവിദ്യകളുടെ പുരോഗതി മൂലം അനുദിനം ഉപേക്ഷിക്കപ്പെടുന്ന ഫോണുകളുടേയും ലാപ്ടോപ്പുകളുടേയും എണ്ണം കുന്നുകൂടിക്കൊണ്ടിരിക്കുന്നു. യുഎൻ-ന്റെ ഗ്ലോബൽ ഇ-വേസ്റ്റ് മോണിറ്റർ (GEM) പ്രകാരം, 2022-ൽ 62 ദശലക്ഷം ടൺ ഇ-വേസ്റ്റ് ഉൽപ്പാദിപ്പിക്കപ്പെട്ടു. 2010-നെ അപേക്ഷിച്ച് 82% വർധനവാണ് ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2030-ഓടെ ഇത് 82 ദശലക്ഷം ടണ്ണിലെത്തും.

ഈ സാഹചര്യത്തിലാണ് ഇ-വേസ്റ്റ് കൈകാര്യം ചെയ്യുന്നതില്‍ വളരെയേറെ പ്രതീക്ഷ നല്‍കുന്ന ഒരു പരിഹാരം ശസ്ത്രജ്ഞർ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാനുള്ള നൂതനമായ സാങ്കേതിക വിദ്യയെ കുറിച്ച് നേച്ചർ സസ്റ്റൈനബിലിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖത്തില്‍ വ്യക്തമാക്കുന്നു. നിലവിലെ രീതികളെ അപേക്ഷിച്ച് കൂടുതല‍ പരിസ്ഥിതി സൌഹൃദവും ചെറുകിട സ്വർണ ഖനനവുമായി ബന്ധപ്പെട്ട ആരോഗ്യ, പരിസ്ഥിതി അപകടങ്ങൾ കുറയ്ക്കുന്നതുമാണ്. സ്വർണം വേർതിരിച്ച് എടുക്കുന്നതിനെക്കുറിച്ച് ജേർണലില്‍ പറയുന്നത് ഇങ്ങനെ..

gold-phone

പ്രധാനം മൂന്ന് ഘട്ടങ്ങള്‍

സ്വർണം ലയിപ്പിക്കൽ: ട്രൈക്ലോറോഐസോസയനൂറിക് ആസിഡ് ഉപയോഗിച്ച് സ്വർണം ആദ്യം ലയിപ്പിക്കുന്നു. ഒരു ഹാലൈഡ് കാറ്റലിസ്റ്റ് ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്ത് ഇ-വേസ്റ്റ് മെറ്റീരിയലുകളിൽ നിന്ന് സ്വർണത്തെ ഓക്സിഡൈസ് ചെയ്യുന്നു.

സ്വർണം കൂട്ടിച്ചേർക്കല്‍: ഒരു പ്രത്യേക പോളിസൾഫൈഡ് പോളിമർ സോർബന്റ് ഉപയോഗിച്ച് ലയിപ്പിച്ച സ്വർണം തിരഞ്ഞെടുത്ത് കൂട്ടിച്ചേർക്കുന്നു.

സ്വർണം വീണ്ടെടുക്കൽ: പോളിമർ പൈറോലൈസ് ചെയ്യുകയോ ഡിപോളിമറൈസ് ചെയ്യുകയോ ചെയ്ത് ഉയർന്ന ശുദ്ധിയുള്ള സ്വർണം വീണ്ടെടുക്കുന്നു.

ഈ പുതിയ രീതി ഇലക്ട്രോണിക് മാലിന്യങ്ങളിലും പ്രകൃതിദത്ത അയിരുകളിലും മറ്റ് സ്വർണം അടങ്ങിയ വസ്തുക്കളിലും ഫലപ്രദമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. പരമ്പരാഗത ഖനന രീതികളിൽ നിന്ന് വ്യത്യസ്തമായി, ഇത് കഠിനമായ രാസവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നു. അതിനാല്‍ തന്നെ കൂടുതൽ പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാക്കുന്നു. വൻതോതിൽ പ്രയോഗിക്കാൻ ശേഷിയുള്ള ഈ സാങ്കേതികവിദ്യ, ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളെ വിലപ്പെട്ട വിഭവങ്ങളാക്കി മാറ്റുമെന്ന പ്രതീക്ഷയും ശാസ്ത്ര ലോകം പങ്കുവെക്കുന്നു.

ഇ-വേസ്റ്റിന്റെ അളവ് ഭൂമദ്ധ്യരേഖയ്ക്ക് ചുറ്റും 1.55 ദശലക്ഷം 40 ടൺ ട്രക്കുകൾ ഒരു നിരയിൽ നിൽക്കുന്നതിന് തുല്യമായി വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ പുതിയ സാങ്കേതികവിദ്യ ഒരു വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു. മാലിന്യങ്ങളില്‍ നിന്നും സ്വർണം പോലുള്ളവ വീണ്ടെടുക്കാന്‍ സാധിക്കുന്നത് ഇ-വേസ്റ്റ് നിർമ്മാർജ്ജന രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+