Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മാനമായി നല്‍കിയ സ്വര്‍ണം തിരികെ കിട്ടുന്നില്ല.... വില കൂടിയതോടെ സ്വര്‍ണ കേസുകളും കൂടുന്നു

സ്വര്‍ണ വില അനുദിനം കുതിക്കുന്നതിനിടെ സംസ്ഥാനത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട പൊലീസ് കേസുകളിലും വര്‍ധനയെന്ന് റിപ്പോര്‍ട്ട്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കേരള കൗമുദി ഓണ്‍ലൈന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വര്‍ണ മോഷണം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വര്‍ണ ഉരുപ്പടികളുടെ തര്‍ക്കങ്ങള്‍, സ്വര്‍ണം നഷ്ടപ്പെടല്‍ എന്നിങ്ങനെയുള്ള പരാതികളുടെ കുത്തൊഴുക്കാണ് സ്റ്റേഷനുകളില്‍ എന്നാണ് വിവരം.

കേരളത്തിലാകെ സ്വര്‍ണവുമായി ബന്ധപ്പെട്ട് പ്രതിദിനം 200 ഓളം എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. കണ്ണൂരില്‍ ഇത്തരത്തിലുള്ള കേസുകള്‍ വര്‍ധിക്കുകയാണ് എന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അധികൃതര്‍ പറയുന്നത്. ഇതില്‍ ഭൂരിഭാഗവും ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ്. പണയം വെച്ച് കൊടുത്ത സ്വര്‍ണം തിരികെ നല്‍കാത്തതിനെ ചൊല്ലിയാണ് തര്‍ക്കം.

Gold

വിവാഹം, നൂലുകെട്ട് പോലുള്ള ചടങ്ങുകളില്‍ സമ്മാനമായി നല്‍കിയ സ്വര്‍ണം തിരിച്ച് അതേ ചടങ്ങുകള്‍ നടക്കുമ്പോള്‍ തിരിച്ചു കിട്ടാത്തതിന്റെ പേരിലും തര്‍ക്കമുണ്ടാകുന്നുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ തളിപ്പറമ്പ്, തലശ്ശേരി സ്വദേശികള്‍ തമ്മിലുണ്ടായ തര്‍ക്കം ഇത്തരത്തിലുള്ളതായിരുന്നു. ഈ പരാതി കണ്ണൂര്‍ പൊലീസ് ആസ്ഥാനത്ത് വരെ എത്തുകയും ചെയ്തു.

തലശ്ശേരി, ഇരിട്ടി പൊലീസ് സബ് ഡിവിഷനുകളിലും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍പ് സമ്മാനമായി കൊടുക്കുമ്പോള്‍ 20000 രൂപയായിരുന്നു പവന്‍ വിലയെങ്കില്‍ ഇന്ന് അത് 84000 രൂപയില്‍ ആണ്. വിലയിലെ ഈ വ്യത്യാസം തന്നെയാണ് സമ്മാനമായി പലരും സ്വര്‍ണം കൊടുക്കാന്‍ മടിക്കുന്നതിന് പിന്നിലും. സ്വര്‍ണ പണയം സംബന്ധിച്ച കേസുകളും വര്‍ധിക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയില്‍ ബന്ധുക്കള്‍ക്ക് പണയം വയ്ക്കാനായി കൊടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ വര്‍ഷങ്ങളായി തിരികെ ലഭിക്കുന്നില്ല എന്നാണ് ചിലരുടെ പരാതി. 2020 ല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 40000 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 85000 രൂപയാണ്. അഞ്ച് വര്‍ഷം കൊണ്ട് 45000 രൂപയാണ് പൊന്നിന് വര്‍ധിച്ചത്. അതേസമയം ഇത്തരം കേസുകള്‍ നിരന്തരം കൈകാര്യം ചെയ്യേണ്ടി വരുന്നതും വലിയ തലവേദനയാണ് എന്ന് പൊലീസുകാര്‍ പറയുന്നു.

സ്വര്‍ണ വിലവര്‍ധന കേവലം സാമ്പത്തിക പ്രശ്‌നം മാത്രമല്ല, കുടുംബബന്ധങ്ങളിലും സാമൂഹിക ഇടപെടലുകളിലും വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത് എന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. അതിനിടെ മോഷണക്കേസുകളിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അടച്ചിട്ട വീടുകളില്‍ നിന്നും മറ്റും സ്വര്‍ണം മോഷണം പോകുന്ന കേസുകള്‍ വര്‍ധിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+