സ്വര്‍ണം കുഴിച്ചെടുക്കുന്ന നാട്; ആഫ്രിക്കയിലെ മഞ്ഞലോഹ സംഭരണം ഇങ്ങനെ, ഇതാണ് ആ രാജ്യങ്ങള്‍
കെയ്റോ: ഒരുകാലത്ത് ഡോളര്‍ സൂക്ഷിച്ചുവയ്ക്കലായിരുന്നു സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ഓരോ രാജ്യങ്ങളും ചെയ്തിരുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ലോക വ്യാപാരം നടക്കുന്നത് ഡോളറിലായതിനാല്‍ കൂടുതല്‍ രാജ്യങ്ങളും വിദേശ കരുതല്‍ ധനത്തില്‍ വലിയൊരു ഭാഗം ഡോളര്‍ വാങ്ങി സൂക്ഷിച്ചു. എന്നാല്‍ അടുത്ത കാലത്തായി ഇതില്‍ ചില മാറ്റങ്ങള്‍ വന്നു. ഇവിടെയാണ് സ്വര്‍ണത്തിന്റെ വരവ്.
ലോകത്തെ മൂന്നില്‍ രണ്ട് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും ഇന്ന് സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ്. യുക്രൈന്-റഷ്യ യുദ്ധം, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ എന്നിവ ഡോളറിന്റെ കരുത്തില്‍ ചോര്‍ച്ചയുണ്ടാക്കി, ക്രൂഡ് ഓയില്‍ വിലയില്‍ വന്ന മാറ്റവും ഡോളറിനെ ദുര്‍ബലമാക്കി. എന്നാല്‍ സ്വര്‍ണത്തിന് ക്രമേണയുടെ വില വര്‍ധനവ് പ്രകടമാണ്. അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് നേട്ടമാണ് എന്ന് എല്ലാ രാജ്യങ്ങളും കരുതുന്നു.

ആഫ്രിക്കയില്‍ വലിയ സ്വര്‍ണ ഖനികളുണ്ട്. ഘാന, മാലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വന്‍തോതില്‍ ഖനനം ചെയ്യുന്ന സ്വര്‍ണം വിദേശ രാജ്യങ്ങള്‍ കൊണ്ടുപോകുകയാണ്. എന്നാല്‍ അടുത്ത കാലത്തായി ആഫ്രിക്കയിലെ രാജ്യങ്ങളും സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങി. പ്രധാനമായും അഞ്ച് രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട ആ രാജ്യങ്ങളെ കുറിച്ച് അറിയാം...
അള്‍ജീരിയ ആണ് ഒന്നാം സ്ഥാനത്ത്. ബാങ്ക്യു ദി അള്‍ജീരിയ ആണ് കേന്ദ്ര ബാങ്ക്. 174 ടണ്‍ സ്വര്‍ണമാണ് ഈ ബാങ്ക് വാങ്ങി സൂക്ഷിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സുസ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ആഫ്രിക്കയില്‍ രാഷ്ട്രീയ അസ്ഥിരത കുറഞ്ഞ രാജ്യമാണ് അള്‍ജീരിയ. എന്നാല്‍ രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത ലിബിയ ആണ് രണ്ടാം സ്ഥാനത്ത്. 146.65 ടണ്‍ സ്വര്‍ണമാണ് ലിബിയയുടെ കേന്ദ്ര ബാങ്ക് സൂക്ഷിച്ചിരിക്കുന്നത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ലിബിയ ആണ് ലിബിയയുടെ കേന്ദ്ര ബാങ്ക്. രാജ്യത്തിന്റെ പ്രധാന ആസ്തി എണ്ണയും സ്വര്‍ണവും തന്നെ. രാഷ്ട്രീയ അസ്ഥിരതയ്ക്ക്് ഇടയിലും സ്വര്‍ണശേഖരം ക്രമേണ വര്‍ധിപ്പിക്കാന്‍ ലിബിയ ശ്രമിക്കുന്നുണ്ട്. മുഅമ്മര്‍ ഗദ്ദാഫിയെ ഭരണത്തില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് ലിബിയ അസ്ഥിരമായത്. ആഫ്രിക്കയില്‍ കൂടുതല്‍ സ്വര്‍ണം ശേഖരിച്ചിരിക്കുന്ന മൂന്നാമത്തെ രാജ്യം ഈജിപ്ത് ആണ്.
അടുത്ത കാലത്തായി സ്വര്‍ണ ശേഖരം ഈജിപ്ത് വര്‍ധിപ്പിക്കുകയാണ്. നിലവില്‍ 128 ടണ്‍ സ്വര്‍ണമാണ് ഈ രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് സൂക്ഷിക്കുന്നത്. ടൂറിസത്തിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്താനുള്ള ശ്രമവും ഈജിപ്ത് നടത്തുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ അകമഴിഞ്ഞ സാമ്പത്തിക-നിക്ഷേപ സഹായമാണ് ഈജിപ്തിന്റെ മറ്റൊരു കരുത്ത്. അമേരിക്ക, ചൈന, പോളണ്ട്, ഇന്ത്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ സ്വര്‍ണ ശേഖരം നോക്കുമ്പോള്‍ ഇതെല്ലാം വളരെ കുറവാണ്.
ആഫ്രിക്കയില്‍ സ്വര്‍ണം കൂടുതല്‍ സംഭരിച്ചുവച്ചിരിക്കുന്ന നാലാമത്തെ രാജ്യം ഘാനയാണ്. നിരവധി സ്വര്‍ണ ഖനികളുള്ള നാടാണിത്. എന്നാല്‍ എല്ലാ സ്വര്‍ണവും വിദേശത്തേക്ക് പോകുന്നു എന്നതാണ് ദൗര്‍ഭാഗ്യം. 31 ടണ്‍ സ്വര്‍ണാണ് ഘാന സംഭരിച്ചിട്ടുള്ളത്. മൗറീഷ്യസ് ആണ് സ്വര്‍ണശേഖരത്തില്‍ അഞ്ചാം സ്ഥാനത്തുള്ള ആഫ്രിക്കന്‍ രാജ്യം. 12.42 ടണ്‍ സ്വര്‍ണമാണ് മൗറീഷ്യസ് കേന്ദ്ര ബാങ്ക് സ്വരൂപിച്ചിട്ടുള്ളത്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications