Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഇവിടെ കുന്നുകൂടുന്നു; വെറുതെയല്ല... അതൊരു രാജ്യതന്ത്രം, ഇല്ലെങ്കില്‍ മുടിയും

ആഗോള തലത്തില്‍ സ്വര്‍ണവില കുത്തനെ കയറിയിരിക്കുകയാണ്. ലോകം പ്രതിസന്ധിയിലേക്ക് പോകുന്നു എന്ന തോന്നലാണ് ഈ വില വര്‍ധനവിന് കാരണം. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് ലോകത്തെ പ്രമുഖരെല്ലാം സ്വര്‍ണം വാങ്ങിക്കൂട്ടും. വ്യക്തികള്‍ മാത്രമല്ല, രാജ്യങ്ങളും സ്വര്‍ണം വാങ്ങും. രാജ്യത്തിന് വേണ്ടി സ്വര്‍ണം വാങ്ങി ശേഖരിക്കുന്നത് അതത് രാജ്യത്തെ കേന്ദ്ര ബാങ്കുകളാണ്.

ഇന്ത്യയുടെ കേന്ദ്ര ബാങ്കാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയുടെ കൈവശം എത്ര സ്വര്‍ണമുണ്ട് എന്ന് അറിയാമോ. മറ്റു പ്രമുഖ ശക്തരായ രാജ്യങ്ങള്‍ സ്വര്‍ണം ശേഖരിക്കുന്ന തിരക്കിലാണ്. ഇന്ത്യയും മറിച്ചല്ല. ഇന്ത്യയുടെ സ്വര്‍ണ ശേഖരം കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. എന്താണ് ഇതിന് കാരണം, എത്രയാണ് ഇന്ത്യയുടെ കൈവശമുള്ള സ്വര്‍ണം... വിശദീകരിക്കാം...

g

2020 മാര്‍ച്ച് 20ലെ കണക്ക് പ്രകാരം ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിന്റെ ആറ് ശതമാനം സ്വര്‍ണമായിരുന്നു. എന്നാല്‍ പിന്നീട് ഇത് ഉയര്‍ന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 24ലെ ഡാറ്റ പ്രകാരം സ്വര്‍ണ ശേഖരം 7.85 ശതമാനമായി ഉയര്‍ന്നു. അതായത് 3.75 ലക്ഷം കോടി രൂപയുടെ സ്വര്‍ണ ശേഖരം ഇന്ത്യയുടെ കൈവശമുണ്ടെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വര്‍ണ ശേഖരം രാജ്യത്തിന്റെ സാമ്പത്തിക കരുത്താണ് കാണിക്കുന്നത്.

ഇന്ത്യന്‍ കേന്ദ്ര ബാങ്ക് മാത്രമല്ല, ലോകത്തെ എല്ലാ കേന്ദ്ര ബാങ്കുകളുടെയും സ്വര്‍ണ കരുതല്‍ ശേഖരം വര്‍ധിച്ചിട്ടുണ്ട്. കൊവിഡ് കാലത്തിന് ശേഷം രൂപപ്പെട്ട പ്രത്യേക സാമ്പത്തിക സാഹചര്യമാണ് ഇതിലേക്ക് നയിച്ചത്. ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന തോന്നലുണ്ടായി. വന്‍കിട കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുകയും മിക്ക രാജ്യങ്ങളിലും പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്ത വിധം ഉയരുകയും ചെയ്തു.

1136 ടണ്‍ സ്വര്‍ണമാണ് കേന്ദ്ര ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം വാങ്ങിക്കൂട്ടിയത്. 1967ന് ശേഷം ഇത്രയും സ്വര്‍ണം കേന്ദ്ര ബാങ്കുകള്‍ ശേഖരിക്കുന്നത് ആദ്യമാണെന്ന് ലോക സ്വര്‍ണ കൗണ്‍സില്‍ പങ്കുവച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഏത് സമയവും ഇടപാട് നടത്താന്‍ സ്വര്‍ണം വഴി സാധിക്കുമെന്നതാണ് നേട്ടം. കറന്‍സി നോട്ടുകളെ പോലെ തന്നെ ഉപയോഗിക്കാനും സാധിക്കും.

p

ഇന്ത്യയുടെ കൈവശമുള്ള വിദേശ കരുതല്‍ ധനം

സ്വര്‍ണം മാത്രമല്ല, ഇന്ത്യയുടെ കൈവശമുള്ള വിദേശ നാണയ ശേഖരത്തിലും മാറ്റം വന്നിട്ടുണ്ട്. കൊവിഡ് കാലത്തിന് ശേഷം ആര്‍ബിഐ വന്‍ തോതില്‍ വിദേശ നാണയ ശേഖരം ചെലവഴിച്ചിരുന്നു. രൂപയുടെ മൂല്യം തകരുന്നത് തടയാനായിരുന്നു ഇത്. 2022ല്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുറഞ്ഞുവന്നെങ്കിലും പിന്നീട് മാറ്റം വന്നു. രാജ്യത്തെ സാമ്പത്തിക സാഹചര്യം മാറിയതോടെയാണ് പ്രതിസന്ധി അയഞ്ഞത്.

2022ല്‍ രൂപയുടെ മൂല്യത്തില്‍ 10 ശതമാനം നഷ്ടമുണ്ടായി. ഒരു ഡോളറിന് 83 രൂപ എന്ന നിരക്കിലേക്ക് കൂപ്പുകുത്തി. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിക്കുന്ന സാഹചര്യം വന്നു. നിലവില്‍ രൂപയുടെ മൂല്യം 81.89 ആണ്. 2020 മാര്‍ച്ചില്‍ ഇന്ത്യയുടെ ഫോറിന്‍ കറന്‍സി അസറ്റ് 32.83 ലക്ഷം കോടി രൂപയായിരുന്നു. 2022 മാര്‍ച്ചില്‍ ഇത് 42.45 ലക്ഷം കോടിയായി. കഴിഞ്ഞ നവംബറില്‍ 39.81 ലക്ഷം കോടിയായി താഴ്ന്നു. കഴിഞ്ഞ മാസം 42.04 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

കൊവിഡ് ഭീതി അകന്ന പിന്നാലെയാണ് യുക്രൈന്‍ യുദ്ധമുണ്ടായത്. ഇതോടെ ലോകത്തെ വന്‍ ശക്തികള്‍ രണ്ടു ചേരിയായി മാറി. ഇത് നിക്ഷേപകരില്‍ ആശങ്ക ഇരട്ടിയാക്കി. നിക്ഷേപകര്‍ സുരക്ഷിത ഇടയമായി കാണുന്നത് സ്വര്‍ണമാണ്. അവര്‍ സ്വര്‍ണം വാങ്ങിക്കൂട്ടി. ഇതോടെ സ്വര്‍ണത്തിന് വിലയേറി. ഇനി ഡോളര്‍ മൂല്യം കൂടുകയും വിപണിയില്‍ സ്ഥിരത വരികയും ചെയ്താല്‍ മാത്രമേ സ്വര്‍ണവില കുറയൂ. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+