1.5 കോടിരൂപയുടെ സ്വര്‍ണാഭരണം ബസില്‍ നിന്ന് കവര്‍ന്നു
ആലുവ: ബാംഗളൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരുകയായിരുന്ന 1.5 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങല്‍ മോഷണം പോയി. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കൊച്ചിയിലെ സ്വര്‍ണക്കടകളില്‍ നിന്ന് ഓര്‍ഡര്‍ എടുക്കുന്നതിനായി കൊണ്ട് വന്ന ആറ് കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.
സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ ബസില്‍ രാജസ്ഥാന്‍ സ്വദേശി മഹേഷാണ് സ്വര്‍ണം കൊണ്ട് വന്നിരുന്നത്. ബാഗിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. താന്‍ ഇരുന്ന സീറ്റിന് മുകളിലായി ബാഗ് വച്ചിരുന്നതെന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു.

ആലുവയില്‍ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ പരിശോധിച്ചു.
മഹേഷ് സ്ഥിരമായി സ്വര്‍ണം കൊണ്ട് വരുന്നത് അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. അല്ലെങ്കില്‍ മഹേഷിന്റെ അറിവോടെയാകും മോഷണം നടന്നതെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications