കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈലിന്റെ പണി വെറും മറ; പട്ടാപ്പകല്‍ മോഷണം നടത്തി സഹോദരങ്ങള്‍; ലാഭം കാമുകിമാര്‍ക്ക്

മോനിച്ചനാണ് ആദ്യം പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സഹോദരന്‍ അനില്‍കുമാറിന് മോഷണങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: ടൈലിന്റെ പണിക്കെന്ന് പറഞ്ഞു പോകുന്ന സഹോദരങ്ങള്‍ നടത്തിയിരുന്നത് വന്‍ മോഷണങ്ങള്‍. ഒന്നും രണ്ടുമല്ല 33 മോഷണങ്ങള്‍ നടത്തിയ കേസില്‍ അറസ്റ്റിലായത് മോനിച്ചനും അനില്‍കുമാറും. വെള്ളനാട് വെമ്പന്നൂര്‍ സ്വദേശികളായ ഇവരെ പോലീസ് പിടിച്ചത് തന്ത്രപരമായി.

ദിലീപിന് അതിവേഗ കുരുക്കിട്ട് പോലീസ്; നിര്‍ണായക സാക്ഷിമൊഴി, കുറ്റപത്രത്തിന് ശേഷം ചെയ്യുന്നത്ദിലീപിന് അതിവേഗ കുരുക്കിട്ട് പോലീസ്; നിര്‍ണായക സാക്ഷിമൊഴി, കുറ്റപത്രത്തിന് ശേഷം ചെയ്യുന്നത്

ആ വാര്‍ത്ത കേട്ട് ഞാന്‍ നടുങ്ങി; മഞ്ജുവാര്യര്‍ വെളിപ്പെടുത്തുന്നു, പിന്നീട് ശക്തമായ തീരുമാനമെടുത്തുആ വാര്‍ത്ത കേട്ട് ഞാന്‍ നടുങ്ങി; മഞ്ജുവാര്യര്‍ വെളിപ്പെടുത്തുന്നു, പിന്നീട് ശക്തമായ തീരുമാനമെടുത്തു

പട്ടാപ്പകല്‍ മോഷണം നടത്തുകയായിരുന്നു ഇവരുടെ രീതി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇവര്‍ നടത്തിയ കവര്‍ച്ചകള്‍ മിക്കതും. കടകളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന നിരവധി പരാതികള്‍ക്കാണ് സഹോദരങ്ങളെ പിടിച്ചതോടെ ഉത്തരമായിരിക്കുന്നതെന്ന് പോലീസ് വിശദീകരിക്കുന്നു.

90 പവന്‍ സ്വര്‍ണം

90 പവന്‍ സ്വര്‍ണം

33 മോഷണങ്ങള്‍ വഴി മോനിച്ചനും അനില്‍കുമാറും കൈക്കലാക്കിയത് 90 പവന്‍ സ്വര്‍ണവും അഞ്ചുലക്ഷത്തിലധികം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങളും. ടൈലിന്റെ പണിയെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്.

കാമുകിമാര്‍ക്ക് വേണ്ടി

കാമുകിമാര്‍ക്ക് വേണ്ടി

മോഷണ മുതല്‍ പലതും ലഭിച്ചിരുന്നത് കാമുകിമാര്‍ക്കായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പകല്‍ ആളില്ലാത്ത വീടുകള്‍ കണ്ടെത്തിയാണ് മോഷണം നടത്തിയിരുന്നത്.

നാലു വര്‍ഷമായി ഈ തൊഴില്‍

നാലു വര്‍ഷമായി ഈ തൊഴില്‍

നാലു വര്‍ഷമായി ഇരുവരും മോഷണങ്ങള്‍ നടത്തുന്നു. സഹോദരങ്ങള്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു എല്ലാത്തിനും. കുപ്രസിദ്ധ മോഷ്ടാവ് വെള്ളനാട് രമേശന്‍. ഇയാള്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.

സഹോദരങ്ങള്‍ പിന്തിരിഞ്ഞില്ല

സഹോദരങ്ങള്‍ പിന്തിരിഞ്ഞില്ല

രമേശന്‍ പിടിയിലായെങ്കിലും മോനിച്ചനും അനില്‍കുമാറും പിന്തിരിഞ്ഞില്ല. പിന്നീട് ഒറ്റയ്ക്കായി മോഷണങ്ങള്‍. 22 ലക്ഷം രൂപയുടെ സ്വര്‍ണമാണ് മൂവര്‍ സംഘം മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു.

ചാക്കിലാക്കിയത് ഇതെല്ലാം

ചാക്കിലാക്കിയത് ഇതെല്ലാം

ലാപ്‌ടോപ്, ക്യാമറ, വൈദ്യുതോപകരണങ്ങല്‍, മൊബൈല്‍ ഫോണുകള്‍, റീചാര്‍ജ് കൂപ്പണുകള്‍ എന്നിവയെല്ലാമാണ് പ്രതികള്‍ മോഷ്ടിക്കാറുള്ളതെന്ന് നെടുമങ്ങാട് ഡിവൈഎസ്പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നെടുമങ്ങാട്ടെ മോഷണം

നെടുമങ്ങാട്ടെ മോഷണം

നെടുമങ്ങാട് പഴകുറ്റിയിലെ വീട്ടില്‍ അടുത്തിടെ നടന്ന മോഷണക്കേസിന്റെ അന്വേഷണമാണ് പ്രതികളെ പിടിക്കാന്‍ സഹായിച്ചത്. മോനിച്ചനെ നെടുമങ്ങാട് ബസ് സ്റ്റാന്റില്‍ നിന്നും അനില്‍കുമാറിനെ ചുള്ളിമാനൂരില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.

മുളക് പൊടി വിതറി

മുളക് പൊടി വിതറി

മുളക് പൊടി വിതറിയും കാവല്‍ നായ്ക്കളെ കൊന്നും പകല്‍ നടത്തിയ 20ഓളം കേസുകള്‍ പ്രതികള്‍ക്കെതിരേ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു. വഴയില പരുവൂര്‍ക്കോണത്തുള്ള റിട്ട മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്ന് 17 പവന്‍ മോഷ്ടിച്ചത് മോനിച്ചനും അനില്‍കുമാറുമാണെന്ന് പോലീസ് പറയുന്നു.

ഉള്ളൂര്‍ ഗാര്‍ഡന്‍സില്‍

ഉള്ളൂര്‍ ഗാര്‍ഡന്‍സില്‍

ഉള്ളൂര്‍ ഗാര്‍ഡന്‍സിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും ആറായിരം രൂപയും ഇവര്‍ കവര്‍ന്നിട്ടുണ്ടത്രെ. നന്ദന്‍കോട്ടെ വീട്ടില്‍ നിന്നാണ് ക്യാമറകളും വാച്ചുകളും പണവും കവര്‍ന്നത്. എആര്‍ ക്യാംപിന്റെ അടുത്തുള്ള വീട്ടില്‍ നിന്ന് മൊബൈലുകള്‍ കവര്‍ന്നിരുന്നു.

വിദേശ മദ്യക്കുപ്പുകള്‍

വിദേശ മദ്യക്കുപ്പുകള്‍

അട്ടക്കുളങ്ങര ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് വിദേശ മദ്യക്കുപ്പുകള്‍ ഇവര്‍ മോഷ്ടിച്ചു. കൂടാതെ പണവും. വാട്ടര്‍ ടാപ്പുകളും ലാനിറ്ററി ഫിറ്റിങുകളും മോഷ്ടിക്കലും ഇവരുടെ പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.

കൂടുതല്‍ മോഷണങ്ങളില്‍

കൂടുതല്‍ മോഷണങ്ങളില്‍

മോനിച്ചനാണ് ആദ്യം പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സഹോദരന്‍ അനില്‍കുമാറിന് മോഷണങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. പിന്നീട് ചുള്ളിമാനൂര്‍ വച്ച് ഇയാളെയും പോലീസ് പിടികൂടി. 33 മോഷണങ്ങളാണ് പ്രതികള്‍ നടത്തിയിട്ടുള്ളതെന്ന് പറഞ്ഞ പോലീസ് കൂടുതല്‍ മോഷണങ്ങളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

English summary
Gold Robbery Thiruvananthapuram Brothers arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X