Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ സ്വർണം വിൽക്കാനുണ്ടോ? വാങ്ങാനാകാതെ ജ്വല്ലറികൾ, സ്വർണവില കുറഞ്ഞിട്ടും പുതിയ പ്രതിസന്ധി

സ്വർണവില ഏതാനും ദിവസങ്ങളായി കുറയുന്ന പ്രവണതയാണ് വിപണിയിൽ കാണുന്നത്. ഇന്ന് മാത്രം മൂന്ന് തവണയാണ് സ്വർണവില കുറഞ്ഞിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 5000 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചിരിക്കുന്നത്. ഈ പോക്ക് പോയാൽ അധികം വൈകാതെ പവൻ വില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയേക്കും എന്ന് വേണം കരുതാൻ.

സ്വർണവില കുറഞ്ഞ് കൊണ്ടിരുന്നിട്ടും ആളുകൾ ആഭരണങ്ങൾ വാങ്ങാൻ ജ്വല്ലറികളിലേക്ക് എത്തുന്നത് കൂടിയിട്ടില്ലെന്നാണ് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ് സീ ന്യൂസ് മലയാളത്തോട് വ്യക്തമാക്കുന്നത്. മാത്രമല്ല പഴയ സ്വർണം വിൽക്കാൻ വരുമ്പോൾ അത് വാങ്ങാൻ വ്യാപാരികൾക്ക് സാധിക്കുന്നില്ലെന്നും അരുൺ മാർക്കോസ് വെളിപ്പെടുത്തുന്നു.

അരുൺ മാർക്കോസിന്റെ വാക്കുകൾ: '' സ്വര്‍ണവില വലിയ തോതില്‍ കുറയുന്ന സ്ഥിതി വിശേഷത്തിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മള്‍ കടന്ന് പോകുന്നത്. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. വിലയിലെ ഈ ഇടിവ് അടുത്ത കാലത്തെങ്ങും ഉണ്ടാകാത്ത വിധം സ്വര്‍ണ വിപണിയേയും വലിയ തോതില്‍ ബാധിച്ചിരിക്കുകയാണ്. ഡിമാന്‍ഡ് കുറവുളള സമയമാണ്, അതേസമയം സപ്ലൈ വളരെ കൂടുതലും ഉണ്ട്.

Gold

ഒരു ദിവസം തന്നെ ഒന്നും രണ്ടും തവണയോ അതില്‍ കൂടുതല്‍ തവണയോ വില കുറയുമ്പോള്‍ ആളുകള്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം വിറ്റഴിക്കാനായി വരുന്ന സ്ഥിതി വിശേഷം കാണുന്നു. അത് വാങ്ങുന്നവന് പ്രോപ്പര്‍ ആയിട്ടുളള പണം ലഭിക്കുന്നുമില്ല. ഇതൊരു പ്രതിസന്ധി വിപണിയില്‍ സൃഷ്ടിക്കുന്നുണ്ട്.

കൃത്യമായി വില്‍പന നടക്കുണ്ടെങ്കില്‍ ഈ പര്‍ച്ചേസ് ഒരു ബുദ്ധിമുട്ട് ആകില്ലായിരുന്നു. പക്ഷേ വില്‍പന കുറച്ച് ദിവസങ്ങളായി മന്ദഗതിയിലാണ്. വില്‍ക്കാന്‍ കൊണ്ട് വരുന്ന സ്വര്‍ണം വാങ്ങാന്‍ വ്യാപാരികള്‍ക്ക് സാധിക്കാത്ത തരത്തിലുളള ഒരു മാറ്റമുണ്ടായിരിക്കുകയാണ്. യുഎസ് ഫെഡറല്‍ പലിശ നിരക്കില്‍ മാറ്റമുണ്ടായാല്‍ സ്വര്‍ണ വില വീണ്ടും കൂടിയേക്കും. പക്ഷേ നിലവിലെ സാഹചര്യത്തില്‍, യുദ്ധം ആരംഭിച്ചപ്പോള്‍ മുതല്‍ സ്വര്‍ണവില ഗണ്യമായി കുറയുന്നതാണ് കാണുന്നത്.

സ്വര്‍ണവില കുറഞ്ഞിട്ടും ആളുകള്‍ ജ്വല്ലറിയിലേക്ക് എത്തുന്നതില്‍ വര്‍ധനവ് കാണുന്നില്ല. കാരണം സാമ്പത്തികമായി ആളുകള്‍ വലിയ തകര്‍ച്ചയിലാണ്. സാമ്പത്തികമായി ഒരു മാന്ദ്യം ഇന്ത്യയെ ബാധിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. അതുപോലെ തന്നെ, വിദേശത്ത് യുദ്ധം നടക്കുമ്പോള്‍ നമ്മളെ ബാധിക്കില്ലെന്നാണ് ആളുകള്‍ കരുതുന്നത്. പക്ഷേ ഈ യുദ്ധം ആരംഭിച്ചത് മുതല്‍ വിപണി മാന്ദ്യത്തിലാണ്.

ഗള്‍ഫ് രാജ്യങ്ങളേയും ഇറാനേയും ബാധിക്കുന്ന പ്രതിസന്ധി ആഗോള തലത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കാരണം ഈ രാജ്യങ്ങള്‍ എണ്ണ ഉദ്പാദകരാണ്. പ്രകടമായി കാണാത്ത തരത്തില്‍ ഒരു മാന്ദ്യം ആഞ്ഞടിക്കുന്നുണ്ട്. അത് എല്ലാ വ്യാപാരികളേയും ബാധിച്ചിട്ടുണ്ട്, സ്വര്‍ണത്തേയും വലിയ തോതില്‍ ബാധിച്ചിരിക്കുന്നു. വില വീണ്ടും കുറയും എന്ന് പ്രതീക്ഷിച്ച് ആളുകള്‍ ഇപ്പോഴും സ്വര്‍ണം വാങ്ങാന്‍ വരുന്നില്ല. വില്‍ക്കാന്‍ കൊണ്ടുവരുന്ന സ്വര്‍ണം വാങ്ങി വെക്കാനുളള പണലഭ്യത വ്യാപാരികള്‍ക്ക് ഉണ്ടാകുന്നില്ല. അതും തിരിച്ചടിയാണ്. ഇതിനെ അതിജീവിച്ചില്ലെങ്കില്‍ ഈ യുദ്ധം വലിയ ദുരന്തങ്ങളിലേക്ക് രാജ്യങ്ങളെ കൊണ്ട് ചെന്നെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+