വീട്ടില്‍ എത്ര പവന്‍ സ്വർണം സൂക്ഷിക്കാം, നിയമം ഇങ്ങനെ: സ്ത്രീക്ക് പുരുഷനേക്കാള്‍ അഞ്ചിരട്ടിയാവാം
കൊച്ചി: മൂന്ന് ദിവസത്തെ വിലസ്ഥിരതയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരു പവന് 320 രൂപയും, ഒരു ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 44,320 രൂപ, ഒരു ഗ്രാമിന് 5,540 രൂപയും എന്ന നിരക്കിലാണ് വില്‍പ്പന നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു.
ഏപ്രില്‍ 5 ന് പവന് 45000 രൂപ എന്ന റെക്കോർഡില്‍ സ്വർണ വില എത്തിയിരുന്നു. അതിന് ശേഷം രണ്ട് തവണ വില കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 44,640 രൂപയും, ഒരു ഗ്രാമിന് 5,580 രൂപയിലുമെത്തി. ഈ നിരക്കിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസത്തെ വില്‍പ്പന. ഇവിടെ നിന്നാണ് ഇന്ന് വീണ്ടും സ്വർണ വിലയില്‍ ഇടിവുണ്ടായിരിക്കുന്നത്.

സ്വർണം വാങ്ങാന്‍ പോവുന്നവർക്ക്
വിലയിലെ ഇടിവ് സ്വർണം വാങ്ങാന്‍ പോവുന്നവർക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്. വിവാഹ സീസണ്‍ സമയത്ത് സ്വർണ വിലയിലുണ്ടായ വർധനവ് സാധാരണക്കാരനെ സംബന്ധിച്ച് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അതേസമയം വില ഇനിയും വർധിക്കും എന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നവരും ഏറെയാണ്.
ഈ മാസം അക്ഷ്യതൃതീയ കൂടി വരാനുള്ളതിനാല്‍ സ്വർണത്തിന്റെ ഡിമാന്‍ഡ് വീണ്ടും വർധിക്കും. ഉത്സവ സീസണ്‍ അല്ലെങ്കിലും സ്വർണ്ണം ഇന്ത്യൻ ഭവനങ്ങളിലെ നിത്യഹരിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു, ഏത് അടിയന്തിര സാഹചര്യത്തിലും ഇത് ഉപയോഗപ്രദമാകും. എന്നാല്‍ ഒരാൾക്ക് എത്ര സ്വർണമോ ആഭരണങ്ങളോ വീട്ടിൽ സൂക്ഷിക്കാം എന്നതിന് നിയമപ്രകാരം ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്.
വളരെക്കാലമായി ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2022ൽ 31.25 ടൺ സ്വർണവുമായി ഇന്ത്യ നാലാം സ്ഥാനത്തായിരുന്നുവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്വർണ്ണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു പുറമേ സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിനെ കുറിച്ച് സർക്കാർ നിയമങ്ങൾ എന്താണ് പറയുന്നതെന്നതും ഒരാൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

എത്ര സ്വർണം സൂക്ഷിക്കാം
വിവാഹിതർക്കും അവിവാഹിതരായ സ്ത്രീകൾക്കും സൂക്ഷിക്കാന്‍ കഴിയുന്ന സ്വർണ്ണത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വർണമെങ്കിലും കൈവശം വയ്ക്കാൻ അനുവാദമുണ്ട്. എന്നാല്‍ അവിവാഹിതയായ സ്ത്രീ ആണെങ്കില്‍ 250 ഗ്രാം സ്വർണം മാത്രമേ കൈവശം വെക്കാവൂ എന്നാണ് നിയമം പറയുന്നത്.
പുരുഷന്മാരുടെ കാര്യമാണെങ്കില്‍ അത് അവിടുന്നും കുറയും. ഒരു പുരുഷന് 100 ഗ്രാം സ്വർണ്ണമോ ആഭരണങ്ങളോ സൂക്ഷിക്കാനാണ് അനുവാദമുള്ളത്. സർക്കാർ ചട്ടങ്ങൾ അനുസരിച്ച്, സ്വർണ്ണത്തിന്റെ അളവ് നിശ്ചിത പരിധിക്ക് കീഴിലാണെങ്കിൽ, റെയ്ഡ് അല്ലെങ്കിൽ പരിശോധന സമയത്ത് അധികാരികൾക്ക് ഈ ആഭരണങ്ങളോ സ്വർണ്ണമോ പിടിച്ചെടുക്കാൻ കഴിയില്ല.
പരിധിയില്ലാതെ സുക്ഷിക്കാന്‍
കൃഷി, ഗാർഹിക സമ്പാദ്യം അല്ലെങ്കിൽ നിയമപരമായി പാരമ്പര്യമായി ലഭിച്ച വരുമാന സ്രോതസ്സ് എന്നിവ ഉപയോഗിച്ച് സ്വർണ്ണമോ ആഭരണങ്ങളോ വാങ്ങുകയാണെങ്കിൽ, ആ സ്വർണ്ണത്തിന് ഒരു നികുതിയും ബാധകമല്ലെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT)നിയമങ്ങൾ പറയുന്നത്. കൃത്യമായ വരുമാന സ്രോതസ്സുകൾ ഉപയോഗിച്ച് വാങ്ങുന്നിടത്തോളം കാലം സ്വർണ്ണമോ ആഭരണങ്ങളോ സൂക്ഷിക്കുന്നതിന് പരിധിയില്ലെന്നും നിയമങ്ങൾ പറയുന്നു.
നിങ്ങളുടെ സ്വർണം വാങ്ങി മൂന്ന് വർഷത്തിനുള്ളിൽ വിൽക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ആദായനികുതി സ്ലാബ് നിരക്കിൽ അത് ഹ്രസ്വകാല മൂലധന നേട്ട നികുതിക്ക് വിധേയമാക്കും. സ്വർണം വാങ്ങിയ ശേഷം മൂന്ന് വർഷം കഴിഞ്ഞ് വിൽക്കുകയാണെങ്കിൽ, ആ വിൽപനയില്‍ ദീർഘകാല മൂലധന നേട്ട നികുതി ഈടാക്കും. മൂലധന നേട്ടത്തിന് 20 ശതമാനം ഇൻഡക്‌സേഷൻ ആനുകൂല്യവും കൂടാതെ 4 ശതമാനം സെസും ചുമത്തും.












Click it and Unblock the Notifications