Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിന് വൻ ഡിസ്കൗണ്ട്;ഒരു മാസത്തിനിടയിൽ ഇതാദ്യം...എന്നിട്ടും ആളുകൾക്ക് സ്വർണം വേണ്ട..കാരണം

ജനുവരിയിലെ കുതിപ്പിൽ നിന്ന് വ്യത്യസ്തമായി ഫെബ്രുവരിയിൽ സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നും രാജ്യത്ത് പവൻ വിലയിൽ രണ്ടായിരത്തോളം രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. വില കുറയുന്ന പശ്ചാത്തലത്തിൽ ഇപ്പോഴിതാ സ്വർണത്തിന് വലിയ ഓഫറുകളാണ് വ്യാപാരികൾ നൽകുന്നത്. ഒരു മാസത്തിനിടെ ഇത് ആദ്യമായാണ് ഇത്തരത്തിൽ വ്യാപാരികൾ ഡിസ്കൌണ്ടുകൾ നൽകുന്നത്.

ഔദ്യോഗിക വിലയേക്കാൾ (6% ഇറക്കുമതി തീരുവയും 3% വിൽപ്പന നികുതിയും ഉൾപ്പെടെ) ഒരു ഔൺസിന് 12 ഡോളർ വരെ കുറഞ്ഞ നിരക്കിലാണത്രേ പലരും സ്വർണം വാഗ്ദാനം ചെയ്യുന്നത്. നേരത്തേ ഡീലർമാർക്ക് ഒരു ഔൺസിന് 70 ഡോളർ വരെ അധികമായി ഈടാക്കിയിരുന്നിടത്താണ് ഇത്. സ്വർണ വില ഉയരുമ്പോൾ ആളുകൾ വാങ്ങാൻ മടിക്കുകയാണ്. ഇതാണിപ്പോൾ മാറി ചിന്തിക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. അതേസമയം ഓഫറുകൾ പ്രഖ്യാപിച്ചിട്ടും സ്വർണം വാങ്ങാൻ ആളുകൾ തയ്യാറാകുന്നില്ലെന്നാണ് വ്യാപരികൾ പറയുന്നത്.

gold-17

'പണിക്കൂലിയിൽ കടകൾ വലിയ ഡിസ്കൗണ്ട് നൽകുന്നുണ്ട്, എന്നാൽ ഉപഭോക്താക്കൾ സ്വർണം വാങ്ങുന്നില്ല.എത്രയൊക്കെ വില കുറയുന്നു എന്ന് പറഞ്ഞാലും വില ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലാണ്. അത് ഉയർന്ന വിലയാണ് എന്ന് തന്നെയാണ് ഉപഭോക്താക്കളുടെ കാഴ്ചപ്പാട്', വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യയിൽ പത്ത് ഗ്രാം സ്വർണത്തിന് ഏകദേശം 1,54,000 ആയിരുന്നു വില. എന്നാൽ കഴിഞ്ഞ ആഴ്ച ഇത് 1,33,687 വരെ താഴ്ന്നിരുന്നു. ഈ വിലസ്ഥിരതയില്ലായ്മ വിപണിയെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

നിലവിൽ, സ്വർണ ഡീലർമാരും ജ്വല്ലറികളും ബാങ്കുകളിൽ നിന്ന് സ്വർണം വാങ്ങുന്നില്ല. കുറഞ്ഞ നികുതി നിരക്കിൽ യുഎഇയിൽ നിന്ന് ഏകദേശം 80 മെട്രിക് ടൺ സ്വർണം ഇറക്കുമതി ചെയ്യാൻ സർക്കാർ ഉടൻ അനുമതി നൽകിയേക്കുമെന്ന പ്രതീക്ഷയിലാണ് അവരുടെ ഈ കാത്തിരിപ്പ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പ്രകാരം, യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനും വെള്ളിക്കും കുറഞ്ഞ ഇറക്കുമതി തീരുവയാണുള്ളത്. അതിനാൽ, വില കുറഞ്ഞ സ്വർണം വിപണിയിലെത്തുമെന്നും അത് ഗുണകരമാകുമെന്നും ഡീലർമാർ കണക്കുകൂട്ടുന്നു.

അതേസമയം ചൈനയിൽ സ്ഥിതി മറിച്ചാണ്. ഈ ആഴ്ച സ്വർണവില ആഗോള വിലയേക്കാൾ ഒരു ഔൺസിന് 8-10 ഡോളർ വരെ നിരക്കിലാണ് വിൽക്കപ്പെട്ടത്. ഫെബ്രുവരി 15-ന് ആരംഭിക്കുന്ന ഒമ്പത് ദിവസത്തെ ലൂണാർ ന്യൂയർ ഹോളിഡേയ്ക്ക് മുന്നോടിയായി ആളുകൾ സ്വർണം വാങ്ങുന്നത് കൂടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റികൾ വലിയ ഉത്സവത്തോടെയാണ് ഈ പുതുവർഷം കൊണ്ടാടുന്നത്. ഈ സമയത്ത് ഭൗതിക സ്വർണം, പ്രത്യേകിച്ച് ആഭരണങ്ങളും സമ്മാനങ്ങളും വാങ്ങാനുള്ള ഏറ്റവും നല്ല സമയമായാണ് കണക്കാക്കപ്പെടുന്നത്.. ഈ സമയത്തെ വിപണി ചലനങ്ങൾ സ്വർണ വ്യാപാരത്തിൽ നിർണായക സ്വാധീനം ചെലുത്തും. അളവ് വലുതല്ലെങ്കിൽ പോലും വിലയിലെ ഏറ്റക്കുറച്ചിലുകളും അവധിക്കാലവും പരിഗണിക്കുമ്പോൾ ആഭരണ ഡിമാൻഡ് ഉയർന്ന് നിൽക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+