പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങാനാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിൻ്റെ പണി, പണവും പോകും,സ്വർണവും
സ്വർണ വില സമാനതകളില്ലാതെ കുതിച്ചുയരുകയാണ്. ഇതോടെ പഴയ സ്വർണം വിറ്റ് പണമാക്കുകയാണ് പലരും. ചിലരാകട്ടെ പഴയ സ്വർണം കൊടുത്താണ് പുതിയ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ ഇത്തരത്തിൽ വിൽക്കുമ്പോൾ പഴയ സ്വർണത്തിന് കൃത്യമായ മൂല്യം ലഭിക്കുമോ? അങ്ങനെ ലഭിക്കണമെങ്കിൽ ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിശദമായി നോക്കാം
ഹാൾമാർക്കിംഗ് തന്നെയാണ് ഏറ്റവും പ്രധാനം. ഹോൾമാർക്കിംഗ് ഉറപ്പുവരുത്തുന്നതിലൂടെ പഴയ സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്താൻ സഹായിക്കും. സർക്കാർ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി ഐ എസ്) ആണ് സ്വർണാഭരണങ്ങളടക്കം നിരവധി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. ബി ഐ എസ് ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച് ശുദ്ധത ഉറപ്പാക്കിയവയാണ്. ഇത് തട്ടിപ്പുകൾ തടയാൻ സഹായിക്കും.

യഥാർത്ഥ ബി ഐ എസ് ഹോൾമാർക്ക് ആഭരണങ്ങൾ എങ്ങനെ തിരിച്ചറിയും എന്നാണ് ആഭരണപ്രേമികളുടെ പ്രധാന സംശയങ്ങളിലൊന്ന്. അതിന് ബി ഐ എസ് ലോഗോ, പരിശുദ്ധിയുടെ അടയാളം (22K/18K), ആറക്ക എച്ച് യു ഐ ഡി നമ്പർ, ജ്വല്ലറിയുടെ തിരിച്ചറിയൽ അടയാളം എന്നിവയാണ് പരിശോധിക്കേണ്ടത്. ഇവ ആഭരണങ്ങളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ധൈര്യമായി തന്നെ സ്വർണം വാങ്ങാം.
ബി ഐ എസ് കെയർ ആപ്പിലൂടെയോ ബി ഐ എസ് വെബ്സൈറ്റിലൂടെയോ എച്ച് യു ഐ ഡി നമ്പർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആധികാരികത പരിശോധിക്കാവുന്നതാണ്. ഈ അടയാളങ്ങളില്ലാത്ത ആഭരണങ്ങൾ വാങ്ങരുതെന്നും ബി ഐ എസ് കെയർ ആപ്പ് വഴി വിവരങ്ങൾ ഉറപ്പുവരുത്തണമെന്നും വിദഗ്ധർ ആവർത്തിക്കുന്നു.
പഴയ സ്വർണത്തിന്റെ പരിശുദ്ധി എക്സ് ആർ എഫ് ടെസ്റ്റിംഗ് പോലുള്ള നോൺ-ഡിസ്ട്രക്ടീവ് രീതികളിലൂടെയോ ആവശ്യമെങ്കിൽ ഫയർ അസ്സേ വഴിയോ ആണ് ജ്വല്ലറികൾ പരിശോധിക്കുന്നത്. ലോഹമിശ്രിതങ്ങളും കല്ലുകളും മാലിന്യങ്ങളും കുറച്ച ശേഷമുള്ള സ്വർണത്തിന്റെ അളവിനെ ആശ്രയിച്ചായിരിക്കും അന്തിമ മൂല്യം നിശ്ചയിക്കുക.
ഹാൾമാർക്കിംഗിനൊപ്പം യഥാർത്ഥ പവൻ വില , പണിക്കൂലി, ജി എസ് ടി, ബില്ലിങ്ങിനെ കുറിച്ചുള്ള ധാരണ എന്നിവയൊക്കെ ആളുകൾക്ക് വേണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും പഴയ സ്വർണത്തിന്റെ മൂല്യം കണക്കാക്കുന്ന രീതി ഓരോ കടയിലും വ്യത്യാസപ്പെട്ടേക്കാം. ഇപ്പോഴത്തെ വിലവർധനവിൻ്റെ പശ്ചാത്തലത്തിൽ പല ജ്വല്ലറികളും മികച്ച എക്സ്ചേഞ്ച് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.
കേരളത്തിൽ സ്വർണം വിൽക്കുമ്പോൾ
സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ ജ്വല്ലറികളിൽ എത്തുന്ന കൂടുതൽ പേരും പഴയ സ്വർണം മാറ്റി വാങ്ങുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്. ചിലർ വിൽക്കുകയും ചെയ്യുന്നു. ഇന്നത്തെ നിരക്കിൽ പരമാവധി വില ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
അതായത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14520 രൂപയാണ് വില. അതായത് ഒരു പവൻ സ്വർണത്തിന് 116160 രൂപ. ഇത് പവൻ വില മാത്രമാണ്. ഇതിനൊപ്പം 3 ശതമാനം ജി എസ് ടിയും 5 ശതമാനം അടിസ്ഥാന പണിക്കൂലിയും ഈടാക്കും. വിൽക്കുമ്പോൾ ഇത്രയും തുക ലഭിക്കില്ല. പണിക്കൂലി അടക്കമുള്ളവ കുറച്ചായിരിക്കും മൂല്യം നിശ്ചയിക്കുക. എന്നിരുന്നാലും ഒരു പവന് ഒരു ലക്ഷത്തിന് മുകളിൽ എന്തായാലും ലഭിക്കും.
വിൽക്കുന്നത് ഇപ്പോൾ വേണ്ട
കൂടുതൽ പേർ സ്വർണം വിൽക്കാൻ എത്തുന്നതോടെ പഴയ സ്വർണം വിൽക്കുന്നതിനെ ജ്വല്ലറികൾ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നില്ല. മാത്രമല്ല വില ഉയരുമെന്ന പ്രവചനങ്ങൾ ശക്തമാകുമ്പോൾ ഇപ്പോൾ വിറ്റ് പണമാക്കുന്നത് നഷ്ടമാകും എന്നും ഇവർ സൂചിപ്പിക്കുന്നു.
-
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications