സ്വർണ വില കേരളത്തിൽ വരും ദിവസങ്ങളിലും കുറയും; വേഗം സ്വർണം വിൽക്കണമെന്ന് വ്യാപാരികൾ..കാരണം
റെക്കോഡ് ഉയരം തൊട്ടതിന് ശേഷം കേരളത്തിൽ ഇന്ന് സ്വർണ വല കുത്തനെ കുറഞ്ഞു. ഏകദേശം 785 രൂപയുടെ കുറവാണ് ഇന്ന് ഗ്രാമിന് രേഖപ്പെടുത്തിയത്. പവൻ വിലയിൽ 6280 രൂപയുടെ കുറയും. വരും ദിവസങ്ങളിലും സ്വർണ വിലയിൽ വലിയ ഇടിവിനുള്ള സാധ്യതയാണ് കാണുന്നതെന്ന് പറയുകയാണ് വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളം ചാനലിനോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം
സ്വർണം വാങ്ങുന്നതിനായി ജ്വല്ലറികളിലേക്ക് ആളുകൾ ഇപ്പോഴും വലിയ തോതിൽ എത്തിത്തുടങ്ങിയിട്ടില്ല. അത്യാവശ്യം സ്വർണം വാങ്ങേണ്ടവർ മാത്രമാണ് എത്തുന്നത്. എന്നാൽ വിൽക്കാനായിട്ടാണ് കൂടുതൽ ആളുകൾ എത്തുന്നത്. അമേരിക്കയുടെ ഫെഡറൽ റിസർവിന്റെ തലവനായ ജെറോം പവലിനെ മാറ്റി, പകരം ഫെഡറൽ റിസർവിന്റെ അടുത്ത ചെയർമാനായി കെവിൻ വാഷിനെ നിയമിക്കാൻ ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് ഇന്ന് ആഗോള തലത്തിൽ സ്വർണ വിപണിയെ പ്രധാനമായി സ്വാധീനിച്ചത്.

സ്വർണവില കുറഞ്ഞതോടെ ഇന്ന് വിൽക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. രാവിലെ ഒരു ഗ്രാമിന് 655 രൂപയായിരുന്നു കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം വീണ്ടും 130 രൂപ കൂടി കുറഞ്ഞു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,24,080 രൂപയാണ്. ഈ സാഹചര്യത്തിൽ വിൽക്കാനുള്ളവരും വാങ്ങാനുള്ളവരും ഒരുപോലെ മടിച്ച് നിൽക്കുന്ന അവസ്ഥയാണ്.
എന്നാൽ ഇപ്പോഴത്തെ ഈ ട്രെൻഡ് വില കുറച്ചുകൂടി താഴേക്ക് പോകുമെന്ന തരത്തിലുള്ള സൂചനകളാണ് നൽകുന്നത്. അതുകൊണ്ട് സ്വർണം വിൽക്കാനുള്ളവർ എത്രയും പെട്ടെന്ന് തന്നെ വിൽക്കുന്നതാണ് നല്ലത്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കുന്നത് നല്ലതായിരിക്കും എന്നാണ് മനസ്സിലാക്കുന്നത്.
ആളുകൾക്ക് സ്വർണം വിൽക്കുമ്പോൾ പകരം നൽകുന്നതിനായി ആവശ്യമായ പണം ജ്വല്ലറികളിൽ കുറവുള്ള ഒരു അവസ്ഥ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. അതിന് ഒരു പ്രധാന കാരണം ഡിമാൻഡും സപ്ലൈയും ഒരേസമയം വന്നാൽ മാത്രമേ ബിസിനസ് ശരിയായ രീതിയിൽ നടക്കുകയുള്ളൂ എന്നതാണ്.
ഇപ്പോൾ വ്യാപാരികളെ സംബന്ധിച്ച് നമ്മുടെ ആവശ്യങ്ങൾക്ക് മീതെ കൂടുതൽ ഗോൾഡ് വാങ്ങി സൂക്ഷിക്കാൻ സാധിക്കുന്നില്ല. നമ്മുടെ ഒരു പരിധിയുണ്ട്. ആ പരിധിക്ക് ഉള്ളിൽ, നമ്മുടെ പണത്തിന് അനുസരിച്ചുള്ള ഗോൾഡ് മാത്രമേ വാങ്ങി വെക്കുകയുള്ളൂ. അതിലധികമായി ആളുകൾ വിൽക്കാൻ വന്നാൽ നമുക്ക് ഔട്ട്‌സോഴ്സ് ചെയ്യേണ്ടിവരും. അതിനായി പുറമേനിന്ന് പണം കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകും.
വില കുറയുന്ന ഒരു ട്രെൻഡ് കാണുമ്പോൾ, ഒരു വ്യാപാരി എന്ന നിലയിൽ അധികം സ്വർണം കൈവശം സൂക്ഷിക്കാതെ എത്രയും പെട്ടെന്ന് വിറ്റ് ഒഴിവാക്കി നിൽക്കാനാണ് ഞങ്ങൾ സാധാരണയായി ശ്രമിക്കുന്നത്. പക്ഷേ ആ ചിന്തയിൽ നമ്മൾ അത് വിറ്റഴിക്കാൻ നോക്കുമ്പോൾ, നമ്മുടെ കൈയിൽ നിന്നു പർച്ചേസ് ചെയ്യുന്ന വൻകിടക്കാരും ഇത്തരത്തിലുള്ള പണപ്പെരുപ്പ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
പണമില്ലായ്മ മാത്രമല്ല, വില വീണ്ടും താഴേക്ക് പോയാൽ അവരുടെ കൈയിൽ വാങ്ങിയ സ്വർണം തന്നെ കുടുങ്ങി കിടക്കാനുള്ള സാധ്യതയും ഉണ്ടാകും. അത്തരം പ്രശ്നങ്ങൾ കാരണം വിൽക്കാനായും വാങ്ങാനായും ആളുകൾ എത്തുമ്പോൾ പ്രോപ്പർ വിലയ്ക്ക് പർച്ചേസ് ചെയ്യാൻ സാധിക്കാതെ വരുന്നു. പണമായി നൽകാനും ആർടിജിഎസ് വഴി തുക നൽകാനും സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു.
ഈ പ്രശ്നങ്ങളുടെ മൊത്തത്തിലുള്ള ഫലം സ്വർണ വ്യാപാര മേഖലയെ ശക്തമായി ബാധിച്ചിട്ടുണ്ട്. സ്വർണവിൽപ്പനയും നടക്കുന്നില്ല. വാങ്ങണമെങ്കിൽ അതിനുള്ള പണവും ഒരു വലിയ പ്രശ്നമായി മാറുന്ന സാഹചര്യം കൂടിയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ആ പ്രതിസന്ധി എങ്ങനെ അതിജീവിക്കാമെന്ന് ചിന്തിച്ച് സ്വർണ വ്യാപാരികൾ കടുത്ത ടെൻഷനിലുമാണ്.
പ്രീ-ബുക്കിംഗ് ഓഫറുകൾ ഇപ്പോൾ വളരെ ചുരുക്കമായാണ് നൽകുന്നത്. അതിന് വ്യാപാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ഓരോ ദിവസവും അടിക്കടി വലിയ തോതിൽ സ്വർണവില വർധിക്കുന്ന സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിംഗ് വലിയ പ്രശ്നമായി മാറുകയാണ്.
ദിവസേന ഒരു ഗ്രാമിന് 500 രൂപ, 1000 രൂപ എന്നിങ്ങനെ വില കൂടുമ്പോൾ ആ സാഹചര്യത്തെ അതിജീവിക്കാൻ ഒരു സ്വർണ വ്യാപാരിക്കും സാധിക്കില്ല. മുമ്പ് മൂന്ന് മാസം, നാല് മാസം, ആറു മാസം വരെ നീളുന്ന ബുക്കിംഗുകൾ സ്വീകരിച്ചിരുന്നുവെങ്കിലും, ഇപ്പോഴത്തെ അവസ്ഥയിൽ അങ്ങനെ ബുക്കിംഗ് സ്വീകരിച്ചാൽ കട പൂട്ടേണ്ട അവസ്ഥയിലേക്ക് പോലും എത്തിച്ചേരാം.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില











Click it and Unblock the Notifications