സ്വർണം ഇപ്പോൾ വാങ്ങണോ അതോ വിൽക്കണോ; സ്ത്രീകൾ എങ്ങനെ നിക്ഷേപിക്കണം? വിദഗ്ധ ഉപദേശം ഇങ്ങനെ
സ്ത്രീകളുടെ സമ്പാദ്യ രീതികൾ എങ്ങനെയാകണമെന്ന് വിശദീകരിച്ച് സൌത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ചിത്ര ഹരിഹരൻ. സമ്പാദിക്കുന്ന പണത്തിൻ്റെ നിശ്ചിത ഭാഗം നിർബന്ധമായും സേവിംഗ്സ് ആക്കി മാറ്റണമെന്ന് അവർ പറയുന്നു. സ്വർണം പോലുള്ള ആസ്തികളിൽ എങ്ങനെ സുരക്ഷിത നിക്ഷേപം നടത്തണമെന്നും . റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അവർ വിശദീകരിച്ചു. വായിക്കാം
'സ്വർണം ഇൻവെസ്റ്റ്മെന്റ് എന്നുള്ള രീതിയിൽ ഒരു പരിധി വരെ ഡിപ്പെൻഡ് ചെയ്യാം. നമ്മൾ ഇൻവെസ്റ്റ്മെന്റ് നടത്തുമ്പോൾ രണ്ടു കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് ലിക്വിഡിറ്റിയും പ്രോഫിറ്റബിലിറ്റിയും. സ്വർണം ഒരു നല്ല ഇൻവെസ്റ്റ്മെന്റ് ആണ്. പക്ഷേ അത് പറയുമ്പോൾ വിൽക്കലും വാങ്ങലും ഒരു കോൺസ്റ്റന്റ് ആയിട്ടുള്ള ഒരു പ്രോസസ് ആക്കരുത്. വാങ്ങിയാൽ നമ്മുടെ കയ്യിൽ നഷ്ടം ഉണ്ടാകും. വാങ്ങിച്ചാൽ അത് കുറച്ച നാൾ സ്റ്റേബിൾ ആയിട്ട് നമ്മുടെ കൈയ്യിൽ വെയ്ക്കണം.അപ്പോഴാണ് അതിന് റിട്ടേൺസ് വരുക. ജീവിതത്തിൽ എല്ലാ കാര്യത്തിലും ലോങ്ങ് ടേം പെർസ്പെക്റീവിൽ വേണം നമ്മൾ എന്തും ചെയ്യാനായിട്ട്. ഇപ്പോഴത്തെ സ്ഥിതിയിൽ ചില കറക്ഷൻസ് വരുന്ന പോയിന്റുകൾ ഉണ്ട്.

ഒരു സമയത്ത് സ്വർണം ഒരു ലക്ഷത്തിലേക്ക് പോയിട്ട് പിന്നീട് 50,000ത്തിലേക്ക് താഴ്ന്നു. ആ കറക്ഷൻ വരുന്ന പോയിന്റിൽ പോയി മേടിക്കണം. ഇതൊക്കെ നമ്മൾ കൃത്യമായി നിരീക്ഷിക്കണം. ഫിസിക്കൽ ഗോൾഡ് എന്ന് പറയുന്നതിന് സേഫ്റ്റിയുടെ ഒരു എലിമെന്റ് ഉണ്ട് .നമ്മളത് സേഫ് ആയിട്ട് വെച്ചില്ലെങ്കിൽ ആരെങ്കിലും എടുത്തുകൊണ്ട് പോയാൽ അതിന്റെ പരിപാടി കഴിഞ്ഞു. സോവറൈൻ ഗോൾഡ് ബോണ്സോ ഈ മ്യൂച്വൽ ഫണ്ട്സോ പോലെയുള്ള ഐറ്റംസ് ആകുമ്പോൾ അതില്ല. ഇലക്ട്രോണിക് ഇൻവെസ്റ്റ്മെൻസ് ആണ്, ആ ഇൻവെസ്റ്റ്മെൻസിൽ ഫിസിക്കൽ ത്രെട്ടിൻ്റ ഒരു ഇഷ്യൂ ഇല്ല അവിടെ. അതിലും ഒരു ബാലൻസ് ചെയ്യണം.
സ്വർണം ബാങ്ക് ലോക്കറിൽ സുരക്ഷിതമാക്കാനുള്ള നടപടികളൊക്കെ ബാങ്കുകൾ ശക്തമാക്കുന്നുണ്ട്. ലോക്കർതമ്പ് വെച്ച് തുറക്കുന്നത് പോലുള്ള കാര്യങ്ങൾ ആലോചിക്കുന്നുണ്ട്.സ്ത്രീകൾ വരുമാനത്തിൻ്റെ ഒരു ഭാഗം നിക്ഷേപത്തിനായി മാറ്റിവെയ്ക്കണം. സ്വന്തമായിട്ട് ഒരു ആർഡിയോ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് ഒക്കെ തുടങ്ങുക .ഇപ്പോഴത്തെ പ്രവണത എന്ന് പറയുന്നത് ഈവൻ പഠിക്കുന്ന കാലത്ത് തന്നെ ഒരു ലോൺ എടുക്കാനുള്ള ഒരു പ്രവണത ഒക്കെയാണ്. എന്നാൽ ആദ്യം നമ്മൾ സമ്പാദിച്ച് തുടങ്ങണം. സേവിങ്സിൽ നിന്നാണ് പിന്നെ അസറ്റ് ക്രിയേഷൻ തുടങ്ങേണ്ടത്. ഇപ്പോഴത്തെ പ്രവണത നേരെ തിരിച്ചാണ്.
ഒരു നൂറ രൂപ കിട്ടിയാൽ ഒരു 20 രൂപ എങ്കിലും നാളത്തേക്ക് വേണ്ടി മാറ്റി വെക്കണം എന്നുള്ളത് തീരുമാനിക്കും. പിന്നെ ആ 80 രൂപയിൽ ജീവിക്കാൻ നമ്മൾ പഠിക്കണം. ഇപ്പോഴത്തെ ജീവിതത്തിലൊക്കെ നേരെ തിരിച്ചാണ്
ക്രെഡിറ്റ് കാർഡ് എന്ന് പറയുന്ന ഒരു ഫെസിലിറ്റി ബാങ്ക് നമ്മുക്ക് തരികയാണ്. അത് എങ്ങനെ പ്രോപ്പർ ആയിട്ട് യൂട്ടിലൈസ് ചെയ്യണം എന്നുള്ളത് നമ്മുടെ തീരുമാനമാണ്. എനിക്ക് പൈസ കിട്ടുന്നത് ഈ മാസം അവസാനമാണെങ്കിൽ ഈ മാസം ആദ്യം തന്നെ എനിക്ക് എന്തെങ്കിലും വാങ്ങിക്കണമെങ്കിൽ ഇനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കാം. വാങ്ങിച്ചു കഴിഞ്ഞിട്ട് ഞാൻ മാസാവസാനം അത് അടക്കണം. മാസാവസാനം അടയക്കാതെ അത് ഇഎംഐയിലേക്കും അത് റോൾ ഓവറിലേക്കും ഒക്കെ തള്ളിവിട്ടാൽ അത് നമ്മുടെ ഫിനാൻഷ്യൽ ഡിസിപ്ലിന്റെ ഭാഗമാണ്. അത് ഒരു ബാങ്കും നിർബന്ധിക്കുന്നില്ല.
അസറ്റ് ക്രിയേഷന് വേണ്ടിയാണ് ലോൺ എടുക്കേണ്ടത്. ഇപ്പോൾ അതിന് വേണ്ടിയിട്ടല്ല വാങ്ങിക്കുന്നത്. കൊച്ചു കൊച്ചു സാധനങ്ങൾ വാങ്ങാൻ നമ്മൾ ഒരു ലോൺ എടുക്കുന്നു, അതുപോലുള്ള കാര്യങ്ങളൊക്കെ നമ്മൾ സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കി വാങ്ങണം. ഒരു വീട് അല്ലെങ്കിൽ ഒരു വാഹനം എന്നുള്ള കാര്യങ്ങളൊക്കെ ലോൺ ഉപയോഗിച്ച് വാങ്ങാം. കുറച്ചധികം പൈസ ആവശ്യമുള്ള കാര്യങ്ങളൊക്കെ ലോൺ ഉപയോഗിച്ച് വാങ്ങിച്ച് തിരിച്ചടക്കുന്നതാണ് നല്ല രീതി. ഇതൊക്കെ ഒരു ഫിനാൻഷ്യൽ ഡിസിപ്ലിന്റെ ഭാഗമായിട്ട് നമ്മൾ ഡെവലപ്പ് ചെയ്യേണ്ട ഒരു കാര്യമാണ്', അവർ പറഞ്ഞു.
-
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വർണ വില പവന് 2.35 ലക്ഷമല്ല 6 ലക്ഷമാകും; ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ മാത്രം..പ്രവചനം, ഞെട്ടൽ -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം












Click it and Unblock the Notifications