സ്വർണം വിൽക്കുമ്പോൾ വൻ നഷ്ടം, കാര്യമായ വില ലഭിക്കില്ല: എന്തുകൊണ്ടെന്ന് വിശദീകരിച്ച് വ്യാപാരികൾ
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും കേരളത്തിൽ ഉയർന്ന നിലവാരത്തിൽ തന്നെയാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന് 1.18 ലക്ഷത്തിന് അടുത്താണ് വില. ഒരു പവൻ ലഭിക്കണമെങ്കിൽ കുറഞ്ഞത് 1.30 ലക്ഷമെങ്കിലും നൽകേണ്ടി വരും. എന്തായാലും വില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങാനായി ഉപഭോക്താക്കൾ മടിക്കുകയാണ്. അതേസമയം കൂടുതൽ വാഭം പ്രതീക്ഷിച്ച് വിൽക്കാനായി ജ്വല്ലറികളിലേക്ക് ഓടുന്നവരും കുറവല്ല. എന്നാൽ ഇപ്പോൾ സ്വർണം വിറ്റാൽ കാര്യമായ വില ലഭിക്കുന്നില്ലെന്ന പരാതിയാണ് ആളുകൾ ഉയർത്തുന്നത്. അതിന് കാരണം വിശദമാക്കുകയാണ് ഇപ്പോൾ ജ്വല്ലറി വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

ഇന്നത്തെ വിലക്കുറവും താൽക്കാലികം എന്ന് തന്നെ പറയേണ്ടതായിട്ട് വരും. ഇനി മുന്നോട്ട് വലിയ രീതിയിലുള്ള കുറവ് വരുമെന്ന് വാങ്ങാൻ ആഗ്രഹിക്കുന്നവർ പ്രതീക്ഷിക്കേണ്ട എന്ന് തന്നെയാണ് മനസ്സിലാകുന്നത്.വിലയിൽ ചെറിയൊരു കുറവ് വന്നാലും വീണ്ടും അതിനേക്കാൾ ഉപരിയായിട്ടുള്ള രീതിയിൽ വില കൂടാനുള്ള സാധ്യതകളാണ് കാണുന്നത്. ഇപ്പോഴത്തെ ഒരു പ്രത്യേക സാഹചര്യം സ്വർണം വിൽക്കാൻ വരുന്ന ആളുകൾക്ക് രണ്ടാഴ്ച മുൻപ് വര ലഭിച്ചിരുന്ന ഒരു വില ലഭിക്കുന്നില്ല എന്നുള്ളതാണ്. ഇത് വ്യാപാരികളുടെ കുഴപ്പമല്ല, ഇപ്പോഴത്തെ 24 ക്യാരറ്റിന്റെ വില വരുന്നത് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ വളരെ വ്യത്യാസപ്പെട്ടാണ് കാണുന്നത്. നേരത്തെ നമുക്ക് ഒരു 2% ഒക്കെ കുറച്ച് എടുക്കാൻ പറ്റിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 5% ഒക്കെ കുറച്ച് എടുക്കാൻ പറ്റുന്ന തരത്തിലേക്ക് വിലയിൽ വലിയ അന്തരം ഉണ്ടായിട്ടുണ്ട്. ഏകദേശം 200, 300 രൂപയുടെ അന്തരം സ്വർണ്ണവിലയിലും തങ്കവിലയും വരുന്നുണ്ട്. അതുകൊണ്ട്, നേരത്തെ 2%, 3% ഒക്കെ മാത്രം കുറവിൽ എടുത്തിരുന്ന എടുത്തിരുന്ന ആഭരണങ്ങൾ, ഇപ്പൊ വിൽക്കുമ്പോൾ സ്വർണ്ണക്കടകൾക്ക് ഒരു 5%, 4% ഒക്കെ കുറച്ച് എടുക്കാനായിട്ട് മാത്രമേ സാധിക്കുന്നുള്ളൂ.
അതുകൊണ്ട് അത്യാവശ്യക്കാർ അല്ലാത്തവർ കാത്തിരിക്കുന്നതാണ് നല്ലത്. ഒരു മാസം ഒക്കെ വെയിറ്റ് ചെയ്താൽ ചിലപ്പോൾ കൂടുതൽ വിലയ്ക്ക് അവർക്ക് വിൽക്കാൻ സാധിക്കും. പക്ഷേ, നിലവിൽ അവർക്ക് ഈ ഒരു നിരക്കിൽ ഒക്കെയാണ് സ്വർണ്ണം വിൽപനയും വാങ്ങലും നടക്കുന്നത്.കേരളത്തിലെ സാഹചര്യമല്ല സ്വർണ വിലയെ സ്വാധീനിക്കുന്നത്. മൊത്തത്തിൽ വ്യാപാരം നടക്കുന്നതിന്റെ ഒരു ചെറിയ ശതമാനം മാത്രമേ കേരളം പോലുള്ള ഒരു സ്ഥലത്ത് വ്യാപാരം നടക്കുന്നുള്ളൂ. വലിയ തോതിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്ന ആളുകളുടെ അല്ലെങ്കിൽ രാജ്യങ്ങളുടെ ഒക്കെ ഡിമാൻഡിന്റെയും സപ്ലൈയുടെയും അനുസരിച്ചാണ് വലിയ തോതിൽ സ്വർണ്ണത്തിന് വിലയിൽ വ്യത്യാസം ഉണ്ടാകുന്നത്. നമ്മുടെ നാട്ടിലെ വില വ്യത്യാസം പണ്ടുകാലത്ത് പറയുമായിരുന്നു കല്യാണ ദിവസം വരുമ്പോൾ വില കൂടും. കന്നിമാസത്തിൽ വില കുറയും, അല്ലെങ്കിൽ കർക്കിടക മാസത്തിൽ വില കുറയും എന്നൊക്കെ . പക്ഷേ, ഇപ്പോഴത്തെ സ്വർണവിലയുമായി ഈ പറയുന്ന ഒരു ഫാക്ടറും യാതൊരു ബന്ധവുമില്ല എന്നുള്ളതാണ് നമുക്ക് കാണാൻ സാധിക്കുന്നത് എന്തായാലും നിലവിൽ സ്വർണ വിലയിൽ കുറയുന്ന ട്രെൻഡ് കാണിക്കുന്നത് താൽക്കാലികമാണെന്നാണ് മനസ്സിലാക്കുന്നത്. അതിനുശേഷം വീണ്ടും സ്വർണ്ണവില കുതിപ്പ് തുടരും എന്നുള്ളത് തന്നെയാണ് വിലയിരുത്തൽ', അദ്ദേഹം പറഞ്ഞു.
-
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ?











Click it and Unblock the Notifications