സ്വർണം വിലയിടിയുന്നത് കണ്ട് വിറ്റ് ഒഴിവാക്കല്ലേ; അൽപം ക്ഷമിക്കൂ, പവന് 2 ലക്ഷമാകും
സ്വർണ വിലയിൽ ഇന്ന് വലിയ ഇടിവാണ് സംഭവിച്ചത്. കേരളത്തിൽ പവൻ വില 6000ത്തിന് മുകളിൽ ഇടിഞ്ഞു. ഇതോടെ 1.17 ലക്ഷത്തിലാണ് ഇപ്പോൾ പവൻ വ്യാപരം പുരോഗമിക്കുന്നത്. റെക്കോഡ് വർധനവിന് ശേഷമാണ് ഇപ്പോഴത്തെ വിലയിടിവ് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വ്യാഴാഴ്ച സ്വർണ്ണവിലആഗോള വിപണിയിൽ ഔൺസിന് 5,600 ഡോളറിനടുത്ത് എത്തിയിരുന്നു. ഇവിടെ നിന്നാണ് വില ഇടിഞ്ഞത്. വെള്ളിയാഴ്ചയും 6000 രൂപയ്ക്ക് മുകളിൽ സംസ്ഥാനത്ത് വില ഇടിഞ്ഞിരുന്നു.
ഇനിയും വില ഇടിയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ചിലർ സൂചിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ വിലയിടിവിൽ അമിത പ്രതീക്ഷ വേണ്ടെന്ന് പറയുകയാണ് ജെപി മോർഗൻ. ജെപി മോർഗന്റെ ആഗോള വിപണി തന്ത്രജ്ഞൻ നിക്കോളാസ് പാനിഗിർട്സോഗ്ലുവിന്റെ നിരീക്ഷണത്തിൽ, സ്വകാര്യ നിക്ഷേപകർ അവരുടെ സ്വർണ്ണ നിക്ഷേപം നിലവിലെ 3% ൽ നിന്ന് 4.6% ആയി ഉയർത്തുകയാണെങ്കിൽ സ്വർണ്ണവില കുതിച്ച് കയറുമെന്നും 8,000-8,500 ഡോളർ വരെ ഔണ്‍സിന് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

.ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 3.50%-3.75% ആയി നിലനിർത്തിയത് സ്വർണ്ണം പോലുള്ള ആസ്തികളെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. അമേരിക്ക-ഇറാൻ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ഡൊണാൾഡ് ട്രംപിന്റെ ഡോളറിനെക്കുറിച്ചുള്ള പരാമർശങ്ങളും സ്വർണ്ണത്തിന്റെ ആവശ്യകത വർദ്ധിപ്പിച്ചു. നിലവിലെ സാമ്പത്തിക നയങ്ങൾ പണപ്പെരുപ്പത്തിനും കറൻസി തകർച്ചയ്ക്കും കാരണമാകുമെന്നും നിക്ഷേപകർ ഭയപ്പെടുന്നുണ്ട്. പ ഈ സാഹചര്യത്തിൽ, ബോണ്ടുകൾക്ക് പകരം സ്വർണ്ണത്തെ ആശ്രയിക്കുന്നത് നിക്ഷേപകർക്കിടയിൽ ഒരു പുതിയ പ്രവണതയായി മാറുകയാണ്.
വിലയേറിയ ലോഹ വിപണിക്ക് മൊത്തത്തിൽ വലിയ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും സംയോജിത വിപണി മൂല്യം ഇപ്പോൾ 41 ട്രില്യൺ ഡോളർ കടന്നു, ഇത് നിക്ഷേപകരുടെ മനോഭാവത്തിലെ ശ്രദ്ധേയമായ മാറ്റത്തേയാണ് സൂചിപ്പിക്കുന്നത്.
8500 ഡോളർ ആയാൽ പവൻ വില
ഇന്ന് ആഗോള വിപണിയിൽ ഔണ്‍സിന് 4,893 ഡോളറാണ് വില. കേരളത്തിൽ സ്വർണ വില പവന് 1,17,760 രൂപയും. ഇനി പറ സ്വർണം ഔണ്സിന് 8500 ഡോളർ ആയാൽ കേരളത്തിൽ ഒരു പവൻ സ്വർണ വില 2 ലക്ഷമാകും. പവൻ വില മാത്രമാണ് കേട്ടോ. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിലയിടിവ് കണ്ട് വേഗം സ്വർണം വിറ്റ് കാശാക്കാൻ നോക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും. അതിനാൽ അതുകൊണ്ട് അൽപം ക്ഷമയോടെ കാത്തിരുന്നാൽ മികച്ച ലാഭത്തിൽ സ്വർണം വിൽക്കാൻ അവസരം ഒരുങ്ങും.
വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട
സ്വർണ വിലയിലെ ഇടിവ് കണ്ട് സ്വർണം ഇനി കുത്തനെ കുറയുമെന്ന് കണക്ക് കൂട്ടുന്നുണ്ട് പലരും. ഒരു ലക്ഷത്തിൽ താഴേക്ക് വിലയിടിയുെന്നാണ് ഇക്കൂട്ടരുടെ പ്രതീക്ഷ. എന്നാൽ അത്തരമൊരു വിലയിടിവിന് സമീപകാലത്തൊന്നും യാതൊരു സാധ്യതയുമില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ തന്നെ കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്ക് നീങ്ങുന്നതായിരിക്കും ബുദ്ധി.
നിലവിൽ 18 കാരറ്റ് ആഭരണങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാമിന് 14,000ത്തിന് മുകളിൽ നൽകേണ്ടി വരുമ്പോൾ 18 കാരറ്റിന് വെറും 12,000ത്തോളം രൂപ മതി. അതേസമയം പവന് വില കുറവായിരിക്കുമെങ്കിലും പണിക്കൂലിയുടെ കാര്യത്തിൽ വലിയ തിരിച്ചടിയാണ്. ഇവയ്ക്ക് 22 കാരറ്റ് സ്വർണത്തേക്കാൾ പണിക്കൂലി വന്നേക്കും. മാത്രമല്ല നിക്ഷേപ താത്പര്യമാണ് സ്വർണ വാങ്ങലിന് പിന്നിലെങ്കിൽ 18 കാരറ്റിനെ കുറിച്ച് ആലോചിക്കാതിരിക്കുന്നതായിരിക്കും നല്ലത്.
-
സ്വർണ്ണത്തിന് 51,000 രൂപയും വെള്ളിക്ക് 2 ലക്ഷവും കുറഞ്ഞു; വാങ്ങാൻ ഇതാ സുവർണ്ണാവസരം -
സ്വര്‍ണവില 20000 ത്തിലെത്തും, മാസങ്ങള്‍ക്കുള്ളില്‍ വില ഉയരും! പൊന്ന് വീണ്ടും വാങ്ങി സ്വിസ് ബാങ്ക് -
സ്വര്‍ണത്തിന് തിരിച്ചുകയറാനാകുന്നില്ല... ഇനിയും വിലയിടിയുമെന്ന് വിദഗ്ധര്‍; കാരണമിത് -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
വെളുത്ത സ്വര്‍ണം കൂടുതലുള്ളത് ഇവിടെ; വളരെ മൃദുവായ ലോഹം, കൈയ്യിലുള്ളവര്‍ കോടീശ്വരന്മാര് -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
സ്വർണവില ഗ്രാമിന് 10,000 രൂപയിലേക്ക് താഴുമോ? ഇറാൻ-യുഎസ് യുദ്ധം അതിന് കാരണമാവാം, പ്രവചനം ഇങ്ങനെ -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
സ്വർണം വാങ്ങുമ്പോൾ ക്യാഷ് ബാക്ക് ഓഫർ, വജ്രം ഫ്രീ..അക്ഷയ തൃതീയക്ക് കണ്ണ് തള്ളിക്കും ഓഫറുകൾ -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
സ്വർണ നാണയം ഫ്രീ;പണിക്കൂലിയും ഇല്ല.. അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുമായി ജ്വല്ലറികൾ











Click it and Unblock the Notifications