സ്വർണം വാങ്ങി വെച്ചവർ മണ്ടൻമാരായോ? ഇപ്പോൾ വിറ്റ് ഒഴിവാക്കിയില്ലെങ്കിൽ.. വിദഗ്ധർ പറയുന്നു
ജനുവരിയിൽ സംസ്ഥാനത്ത് സ്വർണ വില റെക്കോഡ് ഉയരം തൊട്ടിരുന്നു. ഒരു പവൻ സ്വർണത്തിന് 1.31 ലക്ഷമായിരുന്നു ഉയർന്ന വില. തുടർന്നുള്ള ദിവസങ്ങളിൽ വലിയ തോതിൽ വില ഇടിഞ്ഞെങ്കിലും വീണ്ടും സ്വർണം തിരിച്ചുകയറി. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയിലെ ഇടിവ് തുടരുകയാണ്. ഗ്രാം വില 14200 ലെത്തി. പവന് 1,120 രൂപ കുറഞ്ഞ് 1,13,600 രൂപയിലുമെത്തി. രണ്ടു ദിവസത്തിനിടെ പവന് 2,080 രൂപയാണ് കുറഞ്ഞത്. ഈ വില കുറവ് വലിയ ആഘോഷമാക്കുകയാണ് ആഭരണപ്രേമികൾ. ഇടിവ് അവസരമാക്കാനുള്ള ശ്രമങ്ങളാണ് പലരും നടത്തുന്നത്.
അതേസമയം വിലയിലെ കുതിപ്പ് കണ്ട് സ്വർണം വാങ്ങിക്കൂട്ടിയവരുടെ അവസ്ഥയോ? 1.31 ലക്ഷത്തിൽ നിന്നാണ് വെറും 19 ദിവസം കൊണ്ട് വില 1.13 ലക്ഷമായി പവന് കുറഞ്ഞിരിക്കുന്നത്. ഇനിയും സ്വർണത്തിന് വില കുറയുമോ? വാങ്ങിവെച്ചർ ഇപ്പോൾ തന്നെ വിറ്റൊഴിവാക്കുന്നതാണോ നല്ലത് അതോ കാത്തിരിക്കണോ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇതാണ്.

സ്വർണത്തിലും വെള്ളിയിലും നിക്ഷേപിച്ചവർ ലാഭമെടുക്കുന്നതാണ് ബുദ്ധിയെന്നാണ് സാമ്പത്തിക വിദഗ്ധർ നിക്ഷേപകരോട് ആവശ്യപ്പെടുന്നത്. അസാധാരണമായ നേട്ടങ്ങളാണ് ഈ രണ്ട് ലോഹങ്ങളും നിക്ഷേപകർക്ക് നൽകിയത്. ഇന്ത്യൻ രൂപയുടെ കണക്കിൽ, സ്വർണവില 100 ശതമാനത്തിലധികം ഉയർന്നപ്പോൾ, വെള്ളി ഏകദേശം 200 ശതമാനം കുതിച്ചുയർന്നു. എന്നിരുന്നാലും, നിലവിലെ വിപണി സാഹചര്യങ്ങൾ മറ്റൊരു വലിയ മുന്നേറ്റത്തിനുള്ള സാധ്യത നൽകുന്നില്ലെന്ന് വിദഗ്ധർ പറയുന്നു.
സ്വർണത്തിൻ്റേയും വെള്ളിയുടെയും വില കുതിച്ചുയരാൻ നിരവധി ആഗോള ഘടകങ്ങൾ കാരണമായിട്ടുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, അമേരിക്കയുടെ വ്യാപാര നയങ്ങൾ, നിലവിലുള്ള പണപ്പെരുപ്പ ആശങ്കകൾ, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളുടെ വലിയ തോതിലുള്ള വാങ്ങൽ എന്നിവ ഇതിൽപ്പെടുന്നു. അതേസമയം സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംബന്ധിയായ സാങ്കേതികവിദ്യകൾ എന്നിവയിൽ വർദ്ധിച്ചുവരുന്ന വ്യാവസായിക ആവശ്യകത കാരണമാണ് വെള്ളി വില കുതിച്ചത്.
പ്രത്യേകിച്ച് ഓഹരി വിപണിയുടെ മോശം പ്രകടനത്തിൽ നിരാശരായ ഇന്ത്യൻ നിക്ഷേപകർ, സ്വർണ്ണത്തിലും വെള്ളിയിലും റെക്കോർഡ് തുക നിക്ഷേപിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ, നിക്ഷേപ പാറ്റേണുകളിൽ കാര്യമായ മാറ്റമാണ് കണ്ടത്. അമൂല്യ ലോഹ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഇ ടി എഫ്) പ്രതിമാസ നിക്ഷേപം 33,503 കോടിയിലെത്തി. ഇത് ഇതേ മാസം ഓഹരി ഫണ്ടുകളിൽ നിക്ഷേപിച്ച 24,029 കോടിയേക്കാൾ കൂടുതലായിരുന്നു. അമൂല്യ ലോഹ ഇടിഎഫിലെ നിക്ഷേപം ഓഹരി ഫണ്ടുകളിലെ വരവിനെ മറികടക്കുന്നത് ഇത് ആദ്യമായിട്ടായിരുന്നു.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ സ്വർണവും വെള്ളിയും വാങ്ങിയ നിക്ഷേപകർ ഇപ്പോൾ ലാഭമെടുക്കാൻ പരിഗണിക്കണമെന്ന് ഡിഎസ്പി മ്യൂച്വൽ ഫണ്ടിലെ ഉൽപ്പന്നങ്ങളുടെയും വിപണി തന്ത്രജ്ഞന്റെയും തലവനായ സാഹിൻ കപൂർ 'ദി ഇക്കണോമിക് ടൈംസി'നോട് പറഞ്ഞു. പുതിയ നിക്ഷേപത്തിന് ഇപ്പോൾ തയ്യാറാകരുതെന്നാണ് നിർദേശം. അതിനുകാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത് ഇരുലോഹങ്ങളുടേയും വിലക്കുറവാണ്. ജനുവരിയിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് അന്താരാഷ്ട്ര വെള്ളി വില 36.63 ശതമാനവും സ്വർണ്ണവില 7.8 ശതമാനവും കുറഞ്ഞിട്ടുണ്ട്.
അതേസമയം വലിയ ഒറ്റത്തവണയുള്ള നിക്ഷേപങ്ങളിലേക്ക് പോകാതെ ചിട്ടയായ നിക്ഷേപം നടത്തുന്നത് നല്ലതാണെന്നാണ് മറ്റ് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതായത് എസ്ഐപി പോലുള്ളവ. എന്തായാലും വലിയ നഷ്ടം ഉണ്ടാകുമോയെന്ന് ഭയമുണ്ടെങ്കിൽ ഇപ്പോൾ അൽപം കരുതലോടെ നീങ്ങുന്നത് തന്നെയാണ് നല്ലതെന്നും ഇവർ ഉപദേശിക്കുന്നു.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം












Click it and Unblock the Notifications