Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു

ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണം വാങ്ങാനാണെങ്കിലും വിൽക്കാനാണെങ്കിലും ആളുകൾ സൂക്ഷിക്കണമെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സാധാരണക്കാരൻ്റെ അജ്ഞത മുതലെടുത്ത് ലാഭം കൊയ്യാൻ ഈ സമയത്ത് ജ്വല്ലറികൾ ശ്രമിച്ചേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ചും അവർ വിശദമായി സംസാരിച്ചു. സീ ന്യൂസ് മലയാളത്തോടായിരുന്നു അവരുടെ പ്രതികരണം. വായിക്കാം

'സിംഹം ഗർജിക്കുന്നു എന്ന പേരിലാണ് ഇസ്രായേലും അമേരിക്കയും കൂടി ഇറാനെതിരെ ആക്രണം നടത്തിയത്. ആണവശക്തിായി ഉയരാൻ ശ്രമിക്കരുത് എന്ന ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ട്രംപിനെയും ഇസ്രായേലിനെയും ഒരുപാട് പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് ഇറാൻ ഒരു ആണവ ശക്തിയായിട്ട് ഉയരാൻ ശ്രമിച്ചുകൊണ്ടിരുന്നത്. അതിനുള്ള രഹസ്യ നീക്കങ്ങൾ നടക്കുന്നതൊക്കെ അമേരിക്കൻ ഇന്റലിജൻസ് ഒക്കെ അന്വേഷിച്ച് അറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇരുരാജ്യങ്ങളും ചർച്ച ആരംഭിച്ചത്. ആ ചർച്ച എങ്ങും എത്തിയില്ല എന്ന് മാത്രവുമല്ല, ആ ചർച്ചയുടെ രണ്ടാം വട്ടം കഴിയുമ്പോഴേക്കുമാണ് ഇപ്പോഴത്തെ സംഘർഷം.

sellinggold2-1

യുദ്ധം ഉണ്ടാവില്ല, ആ ചർച്ച വിജയം കാണും എന്നൊക്കെ മറ്റുള്ളവർ വീക്ഷിച്ചിരിക്കുന്ന സമയത്താണ് ആദ്യത്തെ ആക്രമണം സിംഹഗർജനം എന്ന പേരിൽ ഉണ്ടാകുന്നത്. അങ്ങനെ ഇറാനിന്മേൽ ഉണ്ടായ ആക്രമണത്തെ തുടർന്ന് ഇറാൻ തിരിച്ചടിക്കുന്നു. അങ്ങനെയാണ് വെസ്റ്റ് ഏഷ്യയുടെ ആകാശത്ത് വീണ്ടും യുദ്ധത്തിന്റെ പുകച്ചിരുൾ ഉയരുന്നത്. അതിന്റെ ഫലമായിട്ട് അത് ഏറ്റവും കൂടുതൽ സാധാരണക്കാരെ ബാധിക്കുന്ന രീതിയിലേക്ക് മാറുന്നത് സ്വർണത്തിന്റെ വിലയിൽ ഉണ്ടായ മാറ്റമാണ്.

ഇപ്പോഴത്ത ആശ്വാസം പശ്ചിമേഷ്യയിലെ മറ്റ് ഇസ്ലാമിക രാജ്യങ്ങൾ ആരും ഇറാനെ അനുകൂലിക്കുന്നില്ല. കാരണം അവിടെയുള്ള ഷിയ ഭരണമാണ് എല്ലാത്തരത്തിലുള്ള ഭീകര പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് എന്ന വ്യക്തമായ അറിവും വിശ്വാസവും മറ്റ് ഇസ്ലാമിക് രാഷ്ട്രങ്ങൾക്കുണ്ട്. അതുകൊണ്ടാണ് അവർ ഇറാനെ പിന്തുണച്ച് സംസാരിക്കാത്തത്. പക്ഷേ അവസാനം ഒരുപക്ഷേ ഇറാനും ഒരു ഇസ്ലാമിക് രാഷ്ട്രമാണ് എന്ന കാരണം കൊണ്ട് തന്നെ മറ്റ് ഇസ്ലാമിക് രാഷ്ട്രങ്ങളും അവരോട് ചേരില്ല എന്ന് നമുക്ക് തീർത്തു പറയാൻ പറ്റുകയില്ല.

ഇപ്പോഴത്തെ യുദ്ധം റഷ്യയും ചൈനയുമൊക്കെ നോക്കി നിൽക്കുകയാണ്, ചൈനയും റഷ്യയും ഒക്കെ ഇറാനെ സപ്പോർട്ട് ചെയ്യുന്നതായിട്ട് നേരത്തെ അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ നടക്കുന്ന സമയത്ത് തന്നെ രേഖപ്പെടുത്തിയിരുന്നു. അതിനാൽ അവർ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇറാന്റെ കൂടെ ചേരാം എന്ന് വിചാരിച്ചുകൂടാ എന്നില്ല. പക്ഷേ ഇപ്പോൾ ഇറാന് വലിയ ഒരു അടിയേറ്റിരിക്കുകയാണ്.

അലി ഖാംനഇയും പ്രതിരോധ സേനയിലെ പ്രധാന മേധാവികളും കൊല്ലപ്പെട്ടു എന്നാണ് നമ്മൾ അറിയുന്നത്. അതിന്റെ ഒരു പരുങ്ങൽ തീർച്ചയായിട്ടും ഇറാ് ഉണ്ടാകും, മേലെത്തട്ടിൽ ഉള്ളവർ കൊല്ലപ്പെടുമ്പോൾ അവർ സൂക്ഷിച്ചിരുന്ന രഹസ്യങ്ങൾ, എല്ലാവിധത്തിലുമുള്ള ഡിപ്ലോമാറ്റിക് ആയിട്ടുള്ള രഹസ്യങ്ങളും അതോടെ പോകും. അതുകൊണ്ട് തന്നെ വീണ്ടും പടുത്തുയർത്തപ്പെടണം എന്ന് വെച്ചാൽ അതിന് സമയം എടുക്കും. ഖാംനഇയുടെ സ്ഥാനത്തേക്ക് വന്നിരിക്കുന്ന അദ്ദേഹത്തിന്റെ പുത്രന് അതൊന്നും ഇപ്പോൾ പെട്ടെന്ന് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് നമുക്ക് പ്രതീക്ഷിക്കാവുന്നത് ഈ യുദ്ധം തൽക്കാലം നീണ്ടുപോകില്ല, പക്ഷേ യുദ്ധം ഇനി ഉണ്ടാവില്ല എന്ന് പറയാൻ സാധിക്കില്ല.

സ്വർണത്തേക്കാൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന മറ്റൊരു കാര്യം ഹോർമുസ് കടലിടുക്ക് എന്ന് തുറക്കുമെന്നതാണ്. ലോകത്തിന് ആവശ്യമായ ഇന്ധനങ്ങളുടെ 20% വും കടന്നുപോകുന്നത് ഹോർമോസ് കടലിടുക്കിലൂടെയാണ്. ന ഇന്ത്യക്ക് ആവശ്യമുള്ള ഇന്ധനത്തിന്റെ 40% വും കടന്നുവരുന്നത് ഹോർമോസ് കടൽ ഇടുക്കിലൂടെയാണ്. ആ ഹോർമോസ് കടലിടുക്ക് അടച്ചു എന്ന് പറഞ്ഞാൽ ഏറ്റവും വലിയ അടിയേൽക്കുന്നത് ഇന്ത്യക്കാർക്കാണ്. കാരണം ഇന്ധന വില കുതിച്ചുയരും , സ്വാഭാവികമായും വിലക്കയറ്റിന് വഴിവെക്കും.

മാത്രമല്ല സ്വർണ വിലയും കൂടും. സ്വർണ്ണത്തിന്റെ ഉപഭോക്താക്കൾ വിചാരിക്കേണ്ടത് ഒരുപക്ഷേ യുദ്ധം വീണ്ടും തുടർന്നു പോവുകയാണെങ്കിൽ ഒരു പവൻ ില 1.50 പോലും കടന്നുപോയേക്കാം. സാധാരണക്കാർ ഈ സമയത്ത് ഒരുകാരണവശാലും സ്വർണം വാങ്ങാൻ നിൽക്കരുത്. ഇറാൻ, അമേരിക്ക യുദ്ധം തീരുന്നതുവരെ അവർ നോക്കിയിരിക്കട്ടെ, മക്കളുടെ കല്യാണത്തിനാണെങ്കിലും ഏത് ആവശ്യത്തിനാണെങ്കിലും സ്വർണ്ണം വാങ്ങൽ ഇങ്ങനെ വില കുതിച്ചുയർന്നു കൊണ്ടിരിക്കുമ്പോൾ ആകരുത്. ബുദ്ധിപൂർവ്വമായിട്ട് ആലോചിച്ചു വേണം ചെയ്യാൻ. അതേസമയത്ത് ഗോൾഡ് ഇടിഎഫിൽ ഒക്കെ ഇട്ട് കളിക്കുന്നവരും ശ്രദ്ധിക്കണം. ബുദ്ധിമാന്മാർക്ക് നല്ല ലാഭം കൊയ്യാൻ സാധ്യതയുള്ള സമയമാണ്, പക്ഷെ സാധാരണക്കാർക്ക് അങ്ങനെയല്ല. സാധാരണക്കാർ ഈ സമയത്ത് സ്വർ
ണത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നത് ബുദ്ധിയല്ല.

സ്വർണം വിൽക്കുന്നവരെ സംബന്ധിച്ച് മികച്ച സമയമാണ്. പക്ഷേ സ്വർണ്ണം വിൽക്കാൻ ചെല്ലുമ്പോഴേക്കും സ്വർണ്ണ കച്ചവടക്കാർ പല കാരണവും പറഞ്ഞ് വില കുറച്ച് നൽകാൻ ശ്രമിക്കും. 1.27 ലക്ഷത്തിന് തന്നെ പവൻ വില എടുക്കാമെന്ന് പറഞ്ഞ് നമ്മൾ അങ്ങ് ചെല്ലും. മൂല്യമില്ലെന്നൊക്കെ പറഞ്ഞേക്കും. നമ്മുക്ക് അതിലൊന്നും പ്രാവീണ്യം ഇല്ലല്ലോ. അവർ അത് മുതലെടുത്ത് പണം തരാതിരിക്കും. അതിനാൽ വിശ്വാസമുള്ളിടത്ത് പോയി ക്വാളിറ്റി ചെക്കപ്പൊക്കെ നടത്തി വേണം സ്വർണം വിൽക്കാൻ'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+