സ്വർണം വിൽക്കുന്നത് ഇപ്പോൾ ലാഭകരമാണോ?സാമ്പത്തിക വിദഗ്ധ മേരി ജോർജ് പറയുന്നത് ഇങ്ങനെ
സ്വർണ വിലയിൽ ഇപ്പോൾ സംഭവിക്കുന്ന മാറ്റത്തെ കൌതുകത്തോടെയാണ് എല്ലാവരും വീക്ഷിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. യുദ്ധ സമയത്ത് സ്വർണം സുരക്ഷിത നിക്ഷേപമാണ്. യഥാർത്ഥത്തിൽ ഇപ്പോൾ സംഭവിക്കേണ്ടതിന്റെ നേരെ വിപരീതമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വർണം വാങ്ങാനോ വാങ്ങരുതെന്നോ പറയാൻ പറ്റാത്ത ഒരു അവസ്ഥയാണെന്നും സീ ന്യൂസ് മലയാളത്തോട് മേരി ജോർജ് പറഞ്ഞു. അവരുടെ വാക്കുകളിലേക്ക്
'യുദ്ധ സമയത്ത് വലിയ അത്ഭുതം തരുന്ന ഒരു കാര്യമാണ് സ്വർണത്തിന്റെ വില കുറയുന്നു എന്നുള്ളത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബിഎസ്സി സ്റ്റോക്ക് എക്സ്ചേഞ്ചിലും ഒക്കെ ഷെയറുകൾ വിൽപന നടക്കുകയാണ് . സാധാരണ രീതിയിൽ വിദേശ കമ്പനികൾ ആയിരിക്കും ഇപ്പോൾ വിൽപന നടത്തി മുതൽ കയ്യിലെടുക്കുന്നത്. അപ്പോൾ എവിടേക്ക് പോകുന്നു നിക്ഷേപം. ഒന്നുകിൽ ഷെയർ മാർക്കറ്റിൽ കാണണം. അല്ലെങ്കിൽ ഡോളറിൽ കാണണം. അതുമല്ലെങ്കിൽ സ്വർണത്തിലേക്ക് വരണം. സ്വർണമാണ് തീർച്ചയായിട്ടും സുനിശ്ചിതമായ ഒരു നിക്ഷേപ മാർഗമാണ് .പക്ഷേ സ്വർണത്തിലേക്കും വരുന്നില്ല .എന്നുവെച്ചാൽ ആഗോള അനിശ്ചിതത്വം എല്ലാത്തരം ഇൻവെസ്റ്റേഴ്സിലും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്നു.

തൽക്കാലം എവിടെയും ഇൻവെസ്റ്റ് ചെയ്യണ്ട എന്ന ധാരണയോടുകൂടി നാളെ എന്ത് സംഭവിക്കും എന്ന് ആകാംഷയോടെ നോക്കിയിരിക്കുകയാണ് നിക്ഷേപകർ. അവർ നോക്കുന്നത് ഇനി യുദ്ധം മുറുകുകയാണോ അതോ യുദ്ധം പതുക്കെ അവസാനിക്കുകയാണോയെന്നാണ്. മുറുകുകയാണ് എന്ന് കണ്ടാൽ ഉടൻ സ്വർണത്തിലേക്ക് വലിയ തോതിൽ നിക്ഷേപം വരും. അതല്ല യുദ്ധം സാവകാശമായി കെട്ടടങ്ങാൻ പോകുന്നു എന്ന് വന്നാൽ തീർച്ചയായും സ്വർണത്തിലേക്ക് വലിയ ഇടിച്ചുകയറ്റം ഉണ്ടാവുകയില്ല. ഒന്നും പറയാൻ നിവൃത്തിയില്ലാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നത്. സ്വർണവില എങ്ങനെ പോകും വരും കാലങ്ങളിൽ എന്ന് തീർച്ചയായിട്ടും നോക്കിയിരുന്നു തന്നെ കാണാൻ പറ്റുകയുള്ളൂ അതല്ലാതെ കൃത്യതയോടെ ഒന്നും പറയാൻ ഇപ്പോൾ സാധിക്കില്ല.
യഥാർത്ഥത്തിൽ ഇപ്പോൾ സംഭവിക്കേണ്ടതിന്റെ നേരെ വിപരീതമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വർണം വാങ്ങാനോ വാങ്ങരുതെന്നോ പറയാൻ പറ്റാത്ത ഒരു അവസ്ഥയാണ്. രൂപയുടെ മൂല്യവും കുറയുകയാണ്. ഡോളറിൻ്റെ മൂല്യത്തിൽ കാര്യമായ മാറ്റം വന്നിട്ടുമില്ല. അവിടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെടുന്നില്ല. സെൻട്രൽ ബാങ്കുകൾ അതുപോലെതന്നെ ഇൻവെസ്റ്റേഴ്സ് ഇവരെല്ലാം നോക്കുകയാണ് എന്ത് സംഭവിക്കാൻ പോകുന്നു അടുത്ത നിമിഷം എന്നത്.
ചൈനയും അതുപോലെ റഷ്യയും ഒക്കെ ഇറാനെ പിന്തുണച്ച് സംസാരിക്കുന്നുണ്ട്. അങ്ങനെ വരുമ്പോഴത്തേക്കും യുഎസ്സിന് ഒരു ആശങ്ക കാണും. യുഎസ്സിൽ തന്നെ ഈ യുദ്ധത്തിനെതിരെ വലിയ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. അവരുടെ യാഥാസ്ഥിതിക പാർട്ടി ട്രംപിനെ പിന്തുണക്കുന്നു എന്നുള്ളത് ശരിയാണ്, പക്ഷേ അല്ലാതെ തന്നെ മറ്റു പാർട്ടികളിൽ പെട്ടവരും ഒക്കെ ധാരാളമായിട്ട് ട്രംപിനെ വിമർശിക്കുന്നുണ്ട്. അങ്ങനെയൊക്കെയുള്ള സാഹചര്യത്തിൽ എല്ലാവരും നോക്കുകയാണ് ഒരുപക്ഷേ പതുക്കെ ട്രംപ് പിൻവലിഞ്ഞേക്കാം.ട്രംപ് പിൻവലിയുന്ന പക്ഷം ഇസ്രായേലും പിൻവലിയും. അങ്ങനെ ലോകം ഒരു യുദ്ധത്തിലേക്ക് കടക്കാതെ സമാധാനത്തിലേക്ക് മാറാം. ആ ഒരു പ്രതീക്ഷ എല്ലാ ദിശകളിലും ഉണ്ട് '.
-
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
അടുത്ത ആഴ്ച സ്വര്‍ണത്തിന് വില കൂടും? സാധ്യതകള്‍ ഇങ്ങനെ, ഇന്ന് തന്നെ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് വമ്പന്‍ ഓഫറുമായി ജ്വല്ലറികള്‍; 25% വില കൊടുത്ത് സ്വര്‍ണം ബുക്ക് ചെയ്യാം -
ദുബായില്‍ സ്വര്‍ണത്തിന് 70% വരെ വിലക്കുറവ്.. മൂന്നിലൊന്ന് വില നല്കിയാല് മതി; മുന്നറിയിപ്പുമായി വ്യാപാരികള്‍ -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണാഭരണം 'സേഫ്' അല്ല; കൈയ്യിൽ പണം വരണമെങ്കിൽ നിക്ഷേപിക്കേണ്ടത് ഇങ്ങനെ..വിദഗ്ധൻ പറയുന്നു -
സ്വര്‍ണം ഉല്‍പ്പാദനം കൂട്ടുന്നു; ആഫ്രിക്കയിലെ രാജാവ് തന്നെ കളത്തില്‍, 5 രാജ്യങ്ങളില്‍ പദ്ധതി -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
സ്വർണ വില പവന് 2.35 ലക്ഷമല്ല 6 ലക്ഷമാകും; ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ മാത്രം..പ്രവചനം, ഞെട്ടൽ -
രാജ്യങ്ങൾ സ്വർണശേഖരം വിൽക്കുന്നു, സെൻട്രൽ ബാങ്കുകൾ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിൽ, സംഭവിക്കുന്നത്! -
സ്വർണം വിറ്റ് ഫ്രാൻസ് കേന്ദ്രബാങ്കും; യുഎസ് റിസർവ്വിൽ നിന്നും മാറ്റി, ലാഭം നേടിയത് 12.8 ബില്യണ്‍ യൂറോ -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം












Click it and Unblock the Notifications