Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇപ്പോൾ വിൽക്കുകയാണോ? ഈ ലാഭം അറിഞ്ഞാൽ വാങ്ങിക്കോളും..ഇനിയും കുതിക്കും

സ്വർണ വിലയുടെ കുതിപ്പിൽ കണ്ണ് തള്ളി നിൽക്കുകയാണ് സ്വർണപ്രേമികൾ.കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം വില 7.5 ശതമാനമാണ് വർധിച്ചത്.അതായത് നവംബർ 5-ന് 10 ഗ്രാമിന് 1,19,289 രൂപയായിരുന്ന സ്വർണം ഈ മാസം 5 ആയപ്പോഴേക്കും 1,28,221 രൂപയിലെത്തി. ഇതൊക്കെ പക്ഷേ ചെറിയ കണക്ക്. കഴിഞ്ഞ 10 വർഷത്തിനിടെയുള്ള വില കുതിപ്പ് അറിഞ്ഞാൽ നിങ്ങൾ തലയിൽ കൈവെച്ച് പോകും. പരിശോധിക്കാം

കഴിഞ്ഞ 10 വർഷത്തിനിടയിൽ സ്വർണ വിലയിൽ ഏകദേശം 400 ശതാമനത്തിലഘികം വർധനവ് രേഖപ്പെടുത്തി (ഓരോ വർഷത്തേയും ഡിസംബർ മാസത്തിലെ വില). 2015 ഡിസംബർ 1-ന് 25235 ആയിരുന്നു സ്വർണ വില. 2016- 28356, 2017 -29176, 2018 -30664, 2019-37795, 2020- 48973, 2021- 47394, 2022 -53447, 2023 -62546 , 2024-75950, 2025 -127723 എന്നിങ്ങനെയാണ് വർധനവ്.

goldkerala2-17

ഈ കണക്കുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്താൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചയാൾക്ക് ഇപ്പോൾ ഏകദേശം 2.39 ലക്ഷം രൂപ ലാഭം കിട്ടിക്കാണും എന്നാണ്. അപ്പോൾ സ്വാഭാവികമായും ഇനി ഉയരുന്ന ചോദ്യം 2026 ൽ സ്വർണത്തിൽ നിക്ഷേപിക്കണോ, സമാനമായ ലാഭക്കുതിപ്പ് ലഭിക്കുമോയെന്നതാണ്.

സ്വർണവില ദീർഘകാലത്തേക്ക് ഉയർന്ന് നിൽക്കാൻ തന്നെയാണ് സാധ്യതയെന്നും അതിനാൽ വിലയിടുമ്പോൾ അതിൽ നിക്ഷേപിക്കുന്നതാണ് ഉത്തമം എന്നുമാണ് ഇന്ത്യ ബുൾസ് ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

'പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകൾ, ഭൗമരാഷ്ട്രീയ മേഖലകളിലെ പിരിമുറുക്കങ്ങൾ, കേന്ദ്ര ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത് എന്നിവയെല്ലാം സ്വർണ അനുകൂലമാണ്. എന്നാൽ വില ഉയർന്ന് നിൽക്കുമ്പോൾ സ്വർണം വാങ്ങാൻ നിൽക്കരുത്. പകരം വിലയിടുമ്പോൾ പതിയെ പതിയെ വാങ്ങിവെയ്ക്കുന്ന രീതി പിന്തുടരുക. പെട്ടെന്നുള്ള വലിയ ലാഭം പ്രതീക്ഷിക്കരുത്. സ്വണത്തിൽ മാത്രമായി നിക്ഷേപിക്കുകയുമരുത്. നിങ്ങളുടെ നിക്ഷേപം വൈവിധ്യവൽക്കരിക്കണം', അസോസിയേഷൻ വ്യക്തമാക്കി.

ആഭരണങ്ങളോട് 'നോ'പറയാം

സ്വർണം വില കത്തിക്കയറുന്നുണ്ടെങ്കിലും സ്വർണാഭരണങ്ങൾ ഒരു സമ്പാദ്യമായോ നിക്ഷേപമായോ കാണുന്നത് ഒരിക്കലും ഒരു ലാഭകരമായ തീരുമാനമല്ലെന്ന് പ്രത്യേകം ഓർമ്മിപ്പിക്കട്ടെ. അതിൻ്റെ പ്രധാന കാരണം പണിക്കൂലി തന്നെയാണ്. ആഭരണം വാങ്ങുമ്പോൾ സ്വാഭാവികമായും പണിക്കൂലി 10 മുതൽ 35 ശതമാനം വരെ പണിക്കൂലി ഉണ്ടാകും. ആഭരണങ്ങൾക്ക് 3 ശതമാനം ജി എസ് ടിയും ഈടാക്കും. ഇവയെല്ലാം സ്വർണം വിൽക്കുമ്പോൾ തിരിച്ച് കിട്ടില്ല. അതേസമയം സ്വർണ നാണയങ്ങൾ, കട്ടിക എന്നിവ വാങ്ങാം. ഇവയ്ക്ക് പണിക്കൂലി ഇല്ലെന്നതാണ് ഗുണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+