സ്വർണം പണയം വെയ്ക്കുന്നതാണോ ലാഭം അതോ വിൽക്കുന്നതോ? ജോയ് ആലുക്കാസ് പറയുന്നു

സ്വർണം പണയം വെയ്ക്കുന്നതിന് പകരം വിൽക്കൂ എന്നാണ് കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് അടുത്തിടെ പരസ്യം നൽകിയത്. യഥാർത്ഥത്തിൽ പണയം വെയ്ക്കുന്നതാണോ ആണോ വിൽക്കുന്നതാണോ നല്ലത്? ഇതിന് ജോയ് ആലൂക്കാസ് തന്നെ മറുപടി നൽകുകയാണിപ്പോൾ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ആളുകളുടെ ധാരണ ജ്വല്ലറിക്കാർ സ്വർണം വിൽക്കുക മാത്രമേ ഉള്ളൂ, വാങ്ങില്ലെന്നാണ്. അങ്ങനെയല്ല, ഞങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യും. കാരണം നമ്മളെ സംബന്ധിച്ച് പുതിയ സ്വർണം ഉണ്ടാക്കണമെങ്കിൽ സ്വർണം വാങ്ങിയേ തീരു. ഇവിടെ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട് നമ്മൾ പഴയ സ്വർണം പരമാവധി വാങ്ങി അത് പുതുക്കി പണിയണമെന്ന്.നമ്മുടെ രാജ്യത്ത് കാര്യമായ സ്വർണ ഖനനം ഇല്ല. ആവശ്യമായ സ്വർണം ഇറക്കുമതി ചെയ്യുകയാണ്. അപ്പോൾ വിദേശനാണ്യം സംരക്ഷിക്കാൻ പരമാവധി റീസൈക്ലിങ് തന്നെയാണ് ചെയ്യേണ്ടത്.

joyalukkas2-

രാജ്യത്തെ സംബന്ധിച്ച് ഇറക്കുമതി ചെയ്യുമ്പോൾ വിദേശനാണ്യ ശേഖരത്തിൽ വലിയ നഷ്ടമാണ് സംഭവിക്കുന്നത്. അതേസമയം ഞങ്ങളെ സംബന്ധിച്ച് രണ്ടായാലും ഒരുപോലെയാണ്. ഇറക്കുമതി ചെയ്യുമ്പോൾ തീരുവ കൊടുക്കണം. അതേ മൂല്യത്തിന് തന്നെയാണ് ഇവിടെ ഓഡർകൊടുത്ത് സ്വർണം വാങ്ങുന്നത്.

ആളുകൾ ഒരു ആവശ്യം വരുമ്പോൾ അവർ സ്വർണം കൊണ്ടുപോയി വിൽക്കുകയാണ്.പണയം വെക്കുന്നതിനേക്കാൾ നല്ലതാണ് വിൽക്കുന്നതെന്നാണ് ഞങ്ങൾ പരസ്യം കൊടുത്തത്. അത് ഒരു തിരിച്ചറിവ് ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. ഇന്ന് ഗ്രാമിന് 14,000 രൂപയോളം വിലയുണ്ട്. കൈയ്യിലുള്ള സ്വർണം പണയം വെച്ച് ചിലപ്പോൾ മൂന്നോ നാലോ ലക്ഷം കിട്ടിയേക്കും. വെറം 20,000 രൂപയൊക്കെ വരുമാനം ഉള്ള ഒരു കുടുംബത്തെ സംബന്ധിച്ച് ഈ സ്വർണമൊന്നും തിരിച്ചെടുക്കാൻ പറ്റില്ല. അഞ്ചോ പത്തോ പ്രാവശ്യം അവർ പലിശ അടക്കും. പിന്നെ അതുമുടങ്ങുന്നതോടെ സാധനം ലേലത്തിൽ പോകും. കഴിഞ്ഞ മൂന്ന് വർഷത്തെ ഏകദേശ കണക്കെടുത്താൽ ഒരു മൂന്ന് ലക്ഷത്തോളം തുക ലേലത്തിൽ പോയിട്ടുണ്ട്. ഇതൊക്കെ പാവപ്പെട്ടവരുടേതാണ്.

സ്വർണം വിൽക്കുമ്പോൾ നല്ല വില കിട്ടുമോയെന്ന ആശങ്കയുള്ളവർ ഒരു മൂന്ന് ജ്വല്ലറികളിൽ പോയി തിരക്കുക, നല്ല വില ലഭിക്കുന്നത് എവിടെയോ അവിടെ വിൽക്കുക. അല്ലാതെ ഇവിടെ വേറെ മാജിക്കൊന്നും ഇല്ല. ഹോൾമാർക്ക് ഉണ്ടായാലും ഇല്ലമെങ്കിലും പ്യൂരിറ്റിക്കാണ് കാശ്. സ്വർണത്തെ പോലെ ഉപയോഗിച്ച് കഴിഞ്ഞ് വിൽക്കുമ്പോൾ അതേ കാശ് കിട്ടുന്നത് എന്താണ് ഉള്ളത്? ഉപയോഗിച്ച കാർ വിൽക്കുമ്പോൾ വാങ്ങിയ പൈസ കിട്ടുമോ?

ജനങ്ങൾക്ക് സ്വർണം വിൽക്കുകയോ പണയം വെയ്ക്കുകയോ ചെയ്യാം. പണയം വെച്ച് ആറ് മാസം കഴിഞ്ഞ് എടുക്കാം എന്നാണ് ചിന്തിക്കുന്നതെങ്കിൽ വിൽക്കാം. എന്നാൽ നടക്കില്ലെന്ന് തോന്നുന്നവർക്ക് വിൽക്കാം. അങ്ങനെ വിൽക്കണമെങ്കിൽ ഞങ്ങൾ എടുക്കാൻ തയ്യാറാണ് എന്ന സന്ദേശമാണ് പരസ്യത്തിലൂടെ ഞങ്ങൾ നൽകുന്നത്.

സ്വർണപണയം കൂടുതൽ നടക്കുന്നത് കേരളത്തിൽ അല്ല. പുറത്താണ്. തമിഴ്നാടും, തെലുങ്കാനയിലുമൊക്കെ നിരവധി സ്ഥാപനങ്ങൾ ഈ നിലക്ക് പ്രവർത്തിക്കുന്നുണ്ട്. പണയം വെയ്ക്കേണ്ട വിൽക്കൂ എന്ന് പരസ്യം ചെയ്തത് കൊണ്ട് പണയക്കാരുടെ ബിസിനസിനെ ബാധിക്കുകയൊന്നും ചെയ്യില്ല', ജോയ് ആലുക്കാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma