സ്വർണം വിൽക്കാനുള്ള പോക്കാണോ? ക്ഷമിച്ചാൽ ലോട്ടറി..ലക്ഷങ്ങൾ കയ്യിലെത്തും..വ്യാപാരികൾ പറയുന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. പവൻവില 3680 രൂപ താഴ്ന്നിറങ്ങി 1,13, 240 രൂപയായി. ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയും. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവരുണ്ടെങ്കിൽ ഈ വിലയിടിവ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പറയുകയാണ് ജ്വല്ലറിക്കാർ. ഇനിയും വില കുറയാൻ കാത്തിരിക്കുന്നത് വലിയ മണ്ടത്തരമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'ഇപ്പോൾ സ്വർണം വാങ്ങാനായിട്ട് പറ്റിയ ഒരു സമയമാണ് .നല്ല രീതിയിൽ വില കുറഞ്ഞിട്ടുണ്ട്. പക്ഷേ അതൊരു വലിയ കുറവ് എന്ന് പറയാൻ സാധിക്കില്ല .കാരണം ഇന്നലെ കൂടിയ വില ഇന്നലെ വൈകുന്നേരവും ഇന്നുമായിട്ട് ഏകദേശം അതിനോട് അടുത്ത ഒരു തുക മാത്രമാണ് കുറഞ്ഞിരിക്കുന്നത് . ഈ ഒരു മാറ്റത്തെ ഒരു ശുഭസൂചയായി വേണമെങ്കിൽ കാണാം. പക്ഷെ വീണ്ടും വില ഉയരും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. വില മുകളിലേക്ക് തന്നെ പോകും. ഇന്ന് ഉണ്ടായിരിക്കുന്ന ഈ ഒരു വിലക്കുറവ് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരമാവധി അത് പ്രയോജനപ്പെടുത്താവുന്നതാണ്. ഉടനെ തന്നെ വില വലിയ തോതിൽ ഉയർന്നു മുകളിലേക്ക് തന്നെ പോകും .

പ്രീബുക്കിംഗ് പല ജ്വലറികളും എടുക്കുന്നില്ല. കാരണം വലിയ തോതിൽ വില കൂടുമ്പോൾ അത് സാധാരണ ഒരു ജ്വലറിക്കാരനെ സംബന്ധിച്ച് അവന് വലിയൊരു ബാധ്യതയായി മാറും. അതുകൊണ്ട് സാധാരണക്കാരായിട്ടുള്ള ജ്വലറികളൊക്കെ പ്രീ ബുക്കിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വില സ്റ്റേബിൾ ആയെങ്കിൽ മാത്രമേ പ്രീബുക്കിംഗ് വീണ്ടും ചെറുകിട ജ്വല്ലറിക്കാർ ആരംഭിക്കൂ.
വിലയിലെ ട്രെൻഡ് വ്യാപാരികളെയും വ്യാപാരത്തെയും വലിയ തോതിൽ ദോഷകരമായിട്ട് തന്നെയാണ് ബാധിക്കുന്നത്. ഒരു ദിവസം തന്നെ രണ്ടുമൂന്നു തവണ സ്വർണ വില മാറുമ്പോൾ വ്യാപാരികളെ സംബന്ധിച്ച് അവർക്ക് സ്വർണം വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഒക്കെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സ്വർണം വാങ്ങുന്ന സ്വർണം തിരിച്ച് അവർക്ക് മറിച്ചു വിൽക്കണമെന്ന് വിചാരിച്ചാൽ പോലും സ്ഥിരമായി വാങ്ങുന്ന ആളുകൾ, വൻകിടക്കാരായിട്ടുള്ള വ്യാപാരികൾ അത് വാങ്ങുന്നില്ല എന്നുള്ള ഒരു പ്രശ്നമുണ്ട്. കാരണം കച്ചവടത്തിലുള്ള ഈ പ്രതിസന്ധി സ്വർണവിലയിലുള്ള വ്യതിയാനങ്ങൾ ഇതൊക്കെ സ്വർണ വ്യാപാരികളെ വലിയ തോതിൽ ബാധിച്ചുകൊണ്ടിരിക്കുകയാണ്.
ഒന്നാമത് വ്യാപാരം വളരെ കുറവാണ്, അതിന്റെ കൂടെ ഇങ്ങനെ ഇരുട്ടടി പോലെ വില കൂടുകയും കുറയുകയും ചെയ്യുന്നതോടെ പിടിച്ചു നിൽക്കാനായിട്ട് വ്യാപാരികൾ പാടുപെടുകയാണ്. കസ്റ്റമേഴ്സിനെ സംബന്ധിച്ച് ഒരു വലിയ ഒരു ബാധ്യത അവർക്ക് ഉണ്ടാകുന്നില്ല .വില കൂടുമ്പോൾ കൂടുന്ന വിലയും കുറയുമ്പോൾ ആ നേട്ടവും ഒക്കെ അവർക്ക് ലഭിക്കുന്നുണ്ട്.
ഇന്നലെ വാങ്ങിയ സ്വർണം ഇന്ന് ഒറ്റ ദിവസം കൊണ്ട് വലിയ വ്യതിയാനം ഉണ്ടാകുമ്പോൾ ഇന്നലെ അത് വിൽക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ന് അത് വിൽക്കണമെന്ന് ആഗ്രഹിച്ചാൽ പോലും വലിയൊരു വ്യതിയാനത്തിലാണ് കൊടുക്കാൻ സാധിക്കുക. അതൊക്കെ വലിയൊരു നഷ്ടത്തിലേക്ക് സ്വർണ്ണ വ്യാപാരികളെ കൊണ്ട് എത്തിക്കുന്നുമുണ്ട്. സാധാരണക്കാരായിട്ടുള്ള ആളുകൾ വലിയ ഡിസൈനുകളൊന്നും കാര്യമായിട്ട് ചോദിക്കുന്നില്ല. അവർക്ക് ഏറ്റവും ലൈറ്റ് വെയിറ്റ് ആയിട്ട് അവർക്ക് അവരുടെ ബജറ്റിന് അനുസരിച്ചുള്ള ആഭരണങ്ങൾ മാത്രം മതി എന്നുള്ള തരത്തിലേക്കാണ് ആവശ്യപ്പെടുന്നത്. പണക്കാരായിട്ടുള്ള ആളുകൾ വലിയ ഡിസൈനുകളൊക്കെ ചോദിക്കുന്നുണ്ട്',അദ്ദേഹം വിശദീകരിച്ചു.
അതേസമയം വില കുറഞ്ഞെന്ന് കരുതി ഭയന്ന് പഴയ സ്വർണവുമെടുത്ത് ജ്വല്ലറികളിലേക്ക് വിൽക്കാനായി ഓടരുതെന്ന് പറയുകയാണ് വ്യാപാരികൾ. വില ഉടനെ കൂടുമെന്നതിനാൽ ലക്ഷങ്ങൾ ലാഭം കൊയ്യാമെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications