സ്വർണം വിൽക്കാൻ കാത്തിരുന്നവർക്ക് ലോട്ടറി; 'കേരളത്തിൽ വരും ദിവസങ്ങളിലും വില മുകളിലേക്ക്'
തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ കേരളത്തിൽ സ്വർണ വിലയിൽ വലിയ കുതിപ്പാണ് ഇന്ന് ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് 2000ത്തിലധികം രൂപയാണ് പവന് വർധിച്ചത്. വില കുതിച്ചതോടെ വീണ്ടും കടുത്ത ആശങ്കയിലായിരിക്കുകയാണ് ആഭരണപ്രേമികൾ. വരും ദിവസങ്ങളിൽ വില ഇടിയുമോ അതോ ഇനിയും വലിയ ഉയരങ്ങളിലേക്ക് പോകുമോയെന്നതാണ് ചോദ്യം. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് യുദ്ധ പ്രഖ്യാപനം നടത്തിയതിനെ തുടർന്നുണ്ടായ സാഹചര്യങ്ങളാണ ഇന്ന് ആഗോള സ്വർണവിലയിൽ ഒരു ചാഞ്ചാട്ടം ഉണ്ടാക്കിയത്. അതുപോലെ ഫെഡറൽ റിസർവിലെ പലിശ നിരക്കിന്റെ സംബന്ധിച്ചുള്ള കാര്യങ്ങളൊക്കെ ഇങ്ങനെ നിൽക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെല്ലാം സ്വർണത്തിൻ്റെ വില ഉയർത്താറുണ്ട്.

സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഏറ്റവും പറ്റിയ ഒരു സമയമാണ് ഇപ്പോൾ ഉള്ളത്. കാരണം ഇപ്പോൾ വില കുറഞ്ഞ് തന്നെയാണ് നിൽക്കുന്നത്. വില കൂടുതൽ ഉയരങ്ങളിലേക്ക് പോകാനുള്ള സാഹചര്യമാണ് ഇപ്പോൾ കാണുന്നത്. അതുപോലെ തന്നെ വിൽക്കാനായിട്ട് ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് ഇനി യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്., കുറച്ചു ദിവസത്തേക്ക് ഇപ്പോഴത്തെ വില നിലവാരത്തിനടുത്ത് തന്നെയാകും സ്വർണം തുടരുക.
അത്യാവശ്യക്കാർക്ക് സ്വർണം വിൽക്കാം. എന്നാൽ. യുദ്ധ സമാന സാഹചര്യത്തിൽ വില കുത്തനെ ഉയരും. അതിനാൽ അൽപം കാത്തിരുന്നതിന് ശേഷം സ്വർണം വിൽക്കുന്നതാണ് നല്ലത്. വില അൽപം കുറഞ്ഞത് കൊണ്ടൊന്നും സ്വർണ വ്യാപാരം പഴയ നിലയിലേക്ക് എത്തിയിട്ടില്ല. നല്ല രീതിയിലുള്ള ബിസിനസ് ഒരു രീതിയിലും നടക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.കാരണം വില കൂടുകയും കുറയുകയും ചെയ്യുമ്പോൾ ആളുകൾ വലിയ ആശങ്കയിലാണ്. ഇപ്പോഴത്തെ വിലയിൽ സ്വർണം വാങ്ങുകയെന്നത് ആളുകളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല.അതുകൊണ്ട് തന്നെ കച്ചവടം കാര്യമായ രീതിയിൽ നടക്കുന്നില്ല', അരുണ്‍ മാർക്കോസ് പറഞ്ഞു.












Click it and Unblock the Notifications