സ്വർണ വില ചതിച്ചല്ലോ, വിൽക്കാമെന്ന് വിചാരിച്ചാലും തിരിച്ചടി, കൈമലർത്തി വ്യാപാരികൾ..ഇനി എന്ത്?
കേരളത്തിൽ സ്വർണ വില ഒരു ലക്ഷത്തിലേക്ക് അടുക്കകയാണ്. ഇന്ന് 98.000ത്തിന് മുകളിലാണ് ഒരു പവന് വില. വൈകാതെ തന്നെ വില ഒരു ലക്ഷം കവിഞ്ഞേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത വർഷം വില ഒന്നര ലക്ഷത്തിലേക്ക് എത്താനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല.
എന്തായാലും വില ഉയർന്നത് കേരളത്തിലെ സ്വർണ വിപണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയതെന്ന് പറയുകയാണ് വ്യാപാരികൾ. കടുത്ത മാന്ദ്യമാണ് വിപണി നേരിടുന്നത്. സ്വർണം വാങ്ങുന്നവരേക്കാൾ കൂടുതലായി വിൽക്കാനാണ് ആളുകൾ തിരക്ക് കൂട്ടുന്നതെന്നും ഇവർ പറയുന്നു. സീ ന്യൂസ് മലയാളം ചർച്ചയിൽ വ്യാപാരി അരുണ്‍ മാർക്കോസ് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ

'വ്യാപാരം നിലവിൽ വളരെ മന്തഗതിയിൽ തന്നെയാണ് പോകുന്നത്. സ്വർണം വിൽക്കാനായിട്ട് ആളുകൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നുണ്ട് . പക്ഷേ ഒരുപാട് ആളുകൾ സ്വർണം പഴയത് വിൽക്കാൻ കൊണ്ടുവരുമ്പോൾ സാധാരണപ്പെട്ട വ്യാപാര സ്ഥാപനങ്ങൾ സ്വർണം എടുക്കാത്ത ഒരു സാഹചര്യവും നിലവിലുണ്ട്.ചെറുകിട വ്യാപാരികൾ സ്വർണം പഴയത് വിൽക്കാൻ വന്നാലും ഏത് ജ്വല്ലറി ആണെങ്കിലും വാങ്ങാനായിട്ട് റെഡിയാണ്, പരമാവധി തുക നൽകുകയും ചെയ്യുന്നുണ്ട്.
സ്വർണ്ണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും നിൽക്കുന്ന ഒരു പശ്ചാത്തലത്തിൽ സ്വർണം വാങ്ങാൻ വരുന്ന ആളുകൾ വളരെ കുറവാണ്. സ്വർണം വിൽക്കാനാണ് കൂടുതൽ പേരും എത്തുന്നത്. ഇനിയും സ്വർണ വില കുറയുമെോയെന്ന ചിന്ത ആളുകൾക്കിടക്ക്ിയിൽ ഒരു ആശയകുഴപ്പം ആയി തന്നെ നിൽക്കുന്നുണ്ട്. മാത്രമല്ല സാധാരണക്കാരായ ആളുകളെ സംബന്ധച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അവർ കടന്നു പോകുന്നത് . ഒന്നാമത് അവശ്യ സാധനങ്ങളുടെ വില വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. ഫിക്സഡ് ആയി വരുമാനമാർഗം ഇല്ലാത്ത ആളുകൾ ഒക്കെ തന്നെ ദൈനംദിന ചിലവുകൾ തന്നെ കണ്ടെത്താൻ കഷ്ട്പെടുന്നവരുണ്ട്. ഒരു വീട് പണിയണം അല്ലെങ്കിൽ ഒരു ചെറിയ വീടിന് ആവശ്യമായ സ്ഥലം വാങ്ങണം എന്നിങ്ങനെയുള്ള ഒക്കെ എന്ത് കാര്യങ്ങൾക്ക് ആണെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് അവർ പോകുന്നത്.
അതുകൊണ്ട് ഇത്രയും നല്ല ഒരു വിലയുള്ളതുകൊണ്ട് കയ്യിൽ ഇരിക്കുന്ന സ്വർണം വിപണിയിൽ വിറ്റ് നല്ല വില ലഭിക്കുന്നതിന് വേണ്ടിയിട്ട് ആളുകൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നുണ്ട്.
മുൻ കാലങ്ങളിൽ മൂല്യം കൂടിയ ആഭരണങ്ങൾ എടുത്തുകൊണ്ട് ഇരുന്ന ആളുകൾ ലൈറ്റ് വെയിറ്റിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ. വ്യാപാര മാന്ദ്യം ഉണ്ടാകാൻ ഒരു കാരണവും അതുതന്നെയാണ് .കാരണം നേരത്തെ കൂടുതലായി ആഭരണങ്ങൾ വാങ്ങി അത് അണിഞ്ഞ് വിവാഹപന്തലിലേക്ക് എത്തുന്നതായിരുന്നു രീത. എന്നാൽ അതിൽ വലിയ മാറ്റം സംഭവിച്ചു. കുറച്ച് ആഭരണങ്ങൾ മാത്രം അണിയുന്ന തരത്തിലേക്കായി കാര്യങ്ങൾ. മാതാപിതാക്കളുടെ പഴയ സ്വർണം അത് ഒരു നിക്ൽേപമായി മക്കൾക്ക് നൽകുന്ന ഒരു രീതിയിലേക്കാണ് പോകുന്നത്.
ഇപ്പോഴത്തെ പുതിയ തലമുറയിൽ പെട്ട പെൺകുട്ടികൾ പേരിന് മാത്രം സ്വർണം ഉപയോഗിക്കുന്നവരാണ്. സാധാരണക്കാര് തൊട്ട് വൻകടക്കാരിലേക്ക് വരെ ഈ മാറ്റം പ്രകടമാണ്. കല്യാണ സീസൺ ആയിട്ട് പോലും സാധാരണ ഉള്ളതിന്റെ പകുതിയിൽ താഴെ മാത്രം കച്ചവടമേ ഇപ്പോൾ നടക്കുന്നുള്ളൂ.












Click it and Unblock the Notifications