Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് പോകേണ്ട; കൈമലർത്തി വ്യാപാരികളും..കടുത്ത പ്രതിസന്ധി

സംസ്ഥാനത്ത് നിലവിൽ ഒരു പവൻ സ്വർണത്തിന് വില 88,360 രൂപയാണ്, ഗ്രാമിന് 11045 രൂപയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില കുറയുന്നതാണ് പ്രവണതയെങ്കിൽ സാധാരണക്കാരനെ സംബന്ധിച്ച് 88,000 ഉയർന്ന വില തന്നെ. എന്തായാലും വില ഉയർന്നതോടെ ആളുകൾ വാങ്ങാൻ മടിക്കുന്നുണ്ടെങ്കിലും വിൽക്കാൻ എത്തുന്നവർ വളരെ കൂടുതലാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്വർണം വിൽക്കാനും ആളുകൾ ജ്വല്ലറികളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. സ്വർണ വ്യാപാരി അരുൺ മാർക്കോസ് പറയുന്നത് ഇങ്ങനെ

'ജ്വലറികളിലേക്ക് ആളുകൾ എത്തിതുടങ്ങുന്ന ഒരു സാഹചര്യം നിലവിൽ ആയിട്ടില്ല. കാരണം ആളുകളെല്ലാം കൺഫ്യൂസ്ഡ് ആണ്. രണ്ടു ദിവസം വില കുറയുന്ന ട്രെൻഡ് കാണിക്കുന്നു, അതിനുശേഷം വീണ്ടും വില കൂടുന്നു. ഇന്നലെ രണ്ടു തവണയാണ് വില വർദ്ധിച്ചത്. ഇന്ന് വീണ്ടും കുത്തനെ ഇടിയുന്ന ഒരു സ്ഥിതിവിശേഷമാണ് കാണുന്നത്. ഇന്നിപ്പോൾ വില കുറയാൻ ഉണ്ടായ ഒരു സാഹചര്യം അമേരിക്ക ഫെഡ് തലവൻ പവൽ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് കുറയക്കുന്നതിനെ സംബന്ധിച്ച് സൂചിപ്പിച്ചിരുന്നു. അതുപോലെതന്നെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചൈനയുമായി കരാറിലെത്തി. അമേരിക്ക ഏർപ്പെടുത്തിയിരുന്ന തീരുവ 47% ആക്കി. ആ തീരുവയും മാറ്റുമെന്നാണ് ട്രംപ് ചൈനക്ക് ഉറപ്പു നൽകിയത്.തുടർന്നാണ് പെട്ടെന്ന് വില ഇടിയുന്ന ഒരു സാഹചര്യം ഉണ്ടായത്.

golduae2-176

ഇന്നലെ 4000 ഡോളറുണ്ടായിരുന്ന വില ഇന്ന് 3950 ഡോളറിലെത്തി. അതായത് ഏകദേശം 100 ഡോളറിന്റെ ഒരു കുറവ് കാണിച്ചിട്ടുണ്ട്. പക്ഷേ അത് വീണ്ടും തിരിച്ചു കയറും,അതിന് സാധ്യത ഉണ്ട് എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്തർ അവകാശപ്പെടുന്നത്. പക്ഷേ നിലവിലുള്ള പ്രവചനങ്ങളെ എല്ലാം ഓരോ ദിവസവും തെറ്റിച്ചുകൊണ്ട് തന്നെയാണ് വിലയുടെ ചാഞ്ചാട്ടം മാർക്കറ്റിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രണ്ടു മൂന്ന് ദിവസം കുറയുന്ന ഒരു ട്രെൻഡ് കാണിച്ചാൽ കൂടുതൽ ആളുകൾ വിൽക്കാനായി വിപണിയിലേക്ക് എത്തും. പക്ഷേ വാങ്ങാനായി അപ്പോഴും ആളുകൾ മടിക്കുന്ന ഒരു സ്ഥിതിവിശേഷമുണ്ട്. വിൽക്കാൻ ആയിട്ട് വരുന്ന ആളുകൾക്ക് കൃത്യമായി ഒരു വില നൽകാനായിട്ട് ജ്വല്ലറികൾക്ക് സാധിക്കുന്നില്ല. അത് ജ്വല്ലറികളുടെ കുറ്റമല്ല കാരണം സെയിൽ നടക്കാത്തതുകൊണ്ട് പർച്ചേസിങ് ചെയ്യുന്ന ഗോൾഡ് അത് അതാത് സ്ഥാപനങ്ങളിൽ തന്നെ കെട്ടിക്കിടക്കുന്ന പോലെയാണ്. പർച്ചേസും സെയിലും എല്ലാം പ്രോപ്പർ ആയിട്ട് നടന്നെങ്കിൽ മാത്രമേ ഗോൾഡ് നമ്മൾ മേടിക്കുമ്പോൾ പോലെതന്നെ വിൽക്കുമ്പോഴും വില കിട്ടുയുള്ളൂ.

വലിയ ജ്വല്ലറികളിൽ പോലും സെയിലുകൾ പ്രോപ്പർ ആയിട്ട് നടക്കാത്തതുകൊണ്ട് വിൽക്കാൻ വരുന്ന സ്വർണം ആ എടുക്കുന്ന ആളുകളുടെ കയ്യിൽ തന്നെ പെട്ടുപോകുന്ന ഒരു സ്ഥിതിവിശേഷമാണ് ഉള്ളത്. ഒരു ദിവസം ദിവസം പോലും ആളുകൾ അത് കീപ്പ് ചെയ്തു കഴിഞ്ഞാൽ പിറ്റേ ദിവസം ഉണ്ടാകുന്ന നഷ്ടം കൂട്ടലിന്റെ വക്കിലേക്ക് അവരെ എത്തിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അതുകൊണ്ട് വിൽപനയും വാങ്ങലും എല്ലാം ഇപ്പോ വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് സ്വർണ വ്യാപാര മേഖല കടന്നുപോകുന്നത്.

വിൽക്കുന്ന ആളുകളെ സംബന്ധിച്ച് അവർക്ക് നഷ്ടം എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല .കാരണം കഴിഞ്ഞ വർഷം പോലും വാങ്ങിയ ആളുകൾക്ക് ഇപ്പോ വിറ്റാലും അവർ അന്ന് വാങ്ങിയതിനേക്കാൾ ഒരു പവന് 20,000 രൂപ വരെ കൂടുതൽ ലഭിക്കുന്നുണ്ട്. അത്യാവശ്യം ഇല്ലാത്തവർ ഗോൾഡ് കീപ്പ് ചെയ്യുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+