Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങി കുടുങ്ങിയോ? വിൽക്കാൻ എത്തുന്നവർക്ക് മുൻപിൽ കൈമലർത്തി ജ്വല്ലറിക്കാർ..കാരണം ഇതാണ്

കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. 29-ന് ഒരു ഗ്രാം സ്വർണ്ണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് ഗ്രാമിന് 14,720 രൂപയായും പവന് 1,17,760 രൂപയായും കുറഞ്ഞു. ഈ ദിവസങ്ങളിലായി ഗ്രാമിന് 1,675 രൂപയും പവന് 13,400 രൂപയുമാണ് കുറഞ്ഞത്. ഈ മാസമാദ്യം രേഖപ്പെടുത്തിയ റെക്കോർഡ് നിലവാരത്തിൽ നിന്ന് ഏകദേശം 10 ശതമാനം ഇടിവ്.

റെക്കോർഡ് വിലയെ തുടർന്ന് നിക്ഷേപകർ ലാഭമെടുത്തതും ഡോളറിൻ്റെ തിരിച്ചുവരവുമാണ് സ്വർണ വില ഇടിയാൻ കാരണമായത്. ഇതോടെ വരും ദിവസങ്ങളിലും സ്വർണ വില വലിയ തോതിൽ കുറയുമോയെന്നാണ് ഉറ്റുനോക്കുന്നത്. എന്നാൽ വില ഇടിയുമെന്നോ അതോ ഉയരുമെന്നോ പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോൾ സ്വർണ വിപണി കടന്ന് പോകുന്നതെന്ന് പറയുകയാണ് വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തോടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

goldjwell-1

വില ഇനി വർധിക്കുമോ അല്ലെങ്കിൽ കുറയുമോ എന്ന് പ്രവചിക്കാൻ കഴിയാത്തൊരു സാഹചര്യത്തിലേക്കാണ് പോകുന്നത്. ഇന്നലേയും ഇന്നുമായി സ്വർണത്തിന് വലിയ തോതിൽ വില കുറഞ്ഞിരിക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. രണ്ട് കാര്യങ്ങളാണ് അതിന് പിന്നിൽ. ഒന്ന് നിലവിലെ അമേരിക്കയുടെ ഫെഡറൽ റിസർവ്വിൻ്റെ തലവനായ പവനിലിനെ മാറ്റി പുതിയ ആളെ നിയമിക്കാനുള്ള തീരുമാനത്തിലേക്ക് ട്രംപ് എത്തി എന്നത്. അടുത്തതായി പറയുന്നത് സ്വർണം ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയപ്പോൾ വൻതോതിൽ വാങ്ങി കൂട്ടിയ ആളുകൾ അത് വിപണിയിലേക്ക് വിറ്റഴിച്ച് ലാഭമെടുത്ത് വലിയതോതിൽ നടത്തുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ രണ്ട് കാരണങ്ങൾ മൂലമാണ് സ്വർണവില പെട്ടെന്ന് കുത്തനെ ഇടിഞ്ഞിരുന്നത്.

വില കുറഞ്ഞതോടെ കൂടുതൽ ആളുകൾ വിൽക്കുന്നത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. പക്ഷെ ആളുകൾ വിൽക്കുമ്പോൾ അതിന് അനുസരിച്ചൊരു ഫണ്ട് കൊടുക്കാൻ കഴിയാത്തൊരു സാഹചര്യം ജ്വല്ലറികൾ നേരിടുന്നുണ്ട്. എല്ലാവർക്കും പേടിയാണ്, വില കൂടുതലായി താഴേക്ക് പോകുമോ എന്നുള്ള കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ സ്വർണം വാങ്ങാനുള്ള ആളുകൾ വരുന്നില്ല. അതുപോലെതന്നെ സ്വർണം വിൽക്കാനുള്ള ആളുകളോട് ഒരു പ്രോപ്പർ ഒരു വില പറയാനോ അത് വിശ്വസിച്ച് എടുക്കുന്നതിനോ വ്യാപാരികൾക്കും സാധിക്കാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. നിലവിലെ സാഹചര്യത്തിൽ വില വീണ്ടും മുകളിലേക്ക് ഉയരുമോ അതോ താഴേക്ക് പോകുമോ എന്നുള്ള കാര്യത്തിൽ ഒരു തരത്തിലുള്ള ഉറപ്പും പറയാൻ സാധിക്കാത്ത ഒരു അവസ്ഥയാണ്.

സ്വർണവിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ രണ്ട് ദിവസമാണ് കടന്നുപോയത്. അതുകൊണ്ട് തന്നെ ഇനിയും വില കുറഞ്ഞേക്കാമെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതൊക്കെ തുടർന്ന് ആളുകൾ വെയിറ്റ് ചെയ്യുകയാണ്. അതുകൊണ്ട് വ്യാപാര മാന്ദ്യം തന്നെയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ജ്വല്ലറികളിലേക്ക് കൂടുതലായി എത്തുന്നത് വിൽക്കാനുള്ളവർ തന്നെയാണ്. അവരെ സംബന്ധിച്ച് അവരുടെ സാധനം എടുക്കാനായിട്ട് വ്യാപാരികൾക്ക് സാധിക്കാത്ത ഒരു അവസ്ഥയാണ്. കാരണംവ്യാപാരികൾ എടുത്തും അവർക്കത് വിപണിയിൽ ഡിമാൻഡ് കുറവായതുകൊണ്ട് ഇത് സപ്ലൈ ചെയ്യാനായിട്ട് സാധിക്കുന്നില്ല. അത് ഒരു വലിയ പ്രശ്ന പ്രതിസന്ധിയായിട്ട് തുടരുകയാണ്. സ്വർണം വാങ്ങാമെന്ന് വിചാരിച്ചാൽ പോലും അത് പോലും വ്യാപാരികൾക്ക് നടത്താൻ പറ്റാത്ത അവസ്ഥയിലൂടെയാണ് പോകുന്നത്'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+