Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങി ലാഭം കൊയ്യുന്നു; അന്ന് ഗ്രാമിന് 2911 രൂപ, വില്‍ക്കുമ്പോള്‍ 12300, നേട്ടം 320 ശതമാനം

സ്വര്‍ണം വാങ്ങിവച്ച് ലാഭം കൊയ്യുന്നതില്‍ ഏറ്റവും വിശ്വാസ്യതയുള്ള പദ്ധതിയാണ് എസ്ജിബി അഥവാ സോവറിങ് ഗോള്‍ഡ് ബോണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കുന്ന ഗോള്‍ഡ് ബോണ്ട് ആണിത്. ഇവ വാങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ വില്‍ക്കാന്‍ സാധിക്കും. എട്ട് വര്‍ഷമാണ് കാലാവധി. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ വലിയ നേട്ടമാണ് ബോണ്ട് വാങ്ങിയ വ്യക്തിക്ക് കിട്ടുക.

എട്ട് വര്‍ഷം പൂര്‍ത്തിയായ സോവറിങ് ഗോള്‍ഡ് ബോണ്ടുകള്‍ കഴിഞ്ഞ ദിവസം വില്‍ക്കാന്‍ ആര്‍ബിഐ അനുമതി നല്‍കി. ഇവര്‍ക്ക് ഒരു യൂണിറ്റിന് 9500 രൂപയോളം ലാഭം കിട്ടി. എട്ട് വര്‍ഷം കൊണ്ട് ഇത്രയും ലാഭം കിട്ടുമെന്ന് ബോണ്ട് വാങ്ങുന്ന വേളയില്‍ പ്രതീക്ഷിച്ചിരിക്കില്ല. അത്രയും വലിയ ലാഭമാണ് നിക്ഷേപകര്‍ക്ക് കിട്ടിയത്. എങ്ങനെയാണ് ലാഭകരമായ ഈ ബോണ്ട് ഇടപാട് എന്ന് വിശദമാക്കാം...

gold bond sgb profit updates

2017 നവംബര്‍ 20ന് പുറത്തിറക്കിയ ബോണ്ടുകളുടെ എട്ട് വര്‍ഷ കാലാവധിയാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. വാങ്ങുന്ന വേളയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 2911 രൂപയായിരുന്നു. ഇപ്പോള്‍ 12300 രൂപയും. അതായത്, 9389 രൂപ ലാഭം കിട്ടി. 24 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വിലയാണ് ബോണ്ടുകളുടെ ഒരു യൂണിറ്റിന് കണക്കാക്കുക. കാലാവധി പൂര്‍ത്തിയാകുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസത്തെ വില അടിസ്ഥാനമാക്കിയാണ് അന്തിമ നിരക്ക് നിശ്ചയിക്കുക.

മൂലധന നികുതി ഇല്ല

2017ല്‍ വാങ്ങിയ ബോണ്ട് ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് 320 ശതമാനമാണ് ലാഭം. റിസര്‍വ് ബാങ്കിന്റെ ഗോള്‍ഡ് ബോണ്ട് വാങ്ങുമ്പോള്‍ പലിശ ലഭിക്കും. പ്രതിവര്‍ഷം 2.5 ശതമാനമാണ് പലിശ. ഇവ ഓരോ ആറ് മാസത്തിലും ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റാകും. കാലാവധി പൂര്‍ത്തിയാക്കിയ ബോണ്ടിന് കാപിറ്റല്‍ നികുതി ഉണ്ടാകില്ല എന്നതും നേട്ടമാണ്.

അതായത്, ലാഭം മൊത്തം കൈയ്യില്‍ കിട്ടുമെന്ന് ചുരുക്കം. സ്വര്‍ണം നേരിട്ട് കൈയ്യില്‍ വാങ്ങുന്നില്ല എന്നതു കൊണ്ടുതന്നെ ആശങ്ക വേണ്ട. വില കുതിച്ചുയര്‍ന്നതിനാല്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ബാങ്കില്‍ സൂക്ഷിക്കണം എങ്കില്‍ ലോക്കര്‍ ചാര്‍ജ് നല്‍കുകയും വേണം. എന്നാല്‍ ഇവയില്‍ നിന്നെല്ലാം മുക്തമാണ് റിസര്‍വ് ബാങ്കിന്റെ ഗോള്‍ഡ് ബോണ്ട്.

പണം അക്കൗണ്ടില്‍ എത്തും

2015 മുതലാണ് ഗോള്‍ഡ് ബോണ്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കാന്‍ തുടങ്ങിയത്. ആദ്യ വര്‍ഷങ്ങളില്‍ വാങ്ങിയവരുടെ എട്ട് വര്‍ഷ കാലാവധിയാണ് പൂര്‍ത്തിയാകുന്നത്. ഈ വേളയില്‍ സ്വര്‍ണത്തിന്റെ വിലയും പലിശയും ചേര്‍ത്തുള്ള സംഖ്യ ബാങ്ക് അക്കൗണ്ടിലെത്തും. സമീപ വര്‍ഷങ്ങളിലൊന്നും പുതിയ ബോണ്ടുകള്‍ ഇറക്കിയിട്ടില്ല. ബോണ്ട് വാങ്ങുന്നവര്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.

ആഭരണം, കോയിന്‍, ബാര്‍ എന്നിങ്ങനെ മൂന്ന് രീതിയിലാണ് സാധാനണ സ്വര്‍ണം വാങ്ങിയിരുന്നത്. എന്നാല്‍ അടുത്ത കാലത്താണ് ബോണ്ടുകളും ഇടിഎഫുകളും വഴി സ്വര്‍ണം വാങ്ങുന്നവര്‍ കൂടിയത്. എന്നാല്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടിലൂടെ സ്വര്‍ണം വാങ്ങുന്നത് റിസ്‌ക് ആണ് എന്ന് സെബി അടുത്തിടെ വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്ക് ഇറക്കുന്ന ബോണ്ട് വാങ്ങുന്നതില്‍ യാതൊരു ആശങ്കയും ആവശ്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+