ശ്രീപത്മനാഭ ക്ഷേത്രത്തില്‍ സ്വര്‍ണഷീറ്റ് കണ്ടെത്തി
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം വെള്ളി ഷീറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. ക്ഷേത്രത്തിലെ വിവിധ അറകളും പൂട്ടികിടന്ന മുറികളും പരിശോധിച്ച അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യമാണ് സ്വര്‍ണ ഷീറ്റുകളും വില പിടിപ്പുള്ള വസ്തുക്കളും കണ്ടെത്തിയത്.
അടുത്തമാസം സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. ഇതിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം. പരിശോധനയ്ക്കായി മാര്‍ച്ച ആദ്യവാരം തന്നെ ഗോപാല്‍ സ്വാമി ക്ഷേത്രത്തിലെത്തിയിരുന്നു.

വിവിധ നിലവറകള്‍ ഗോപാല്‍ സ്വാമി പരിശോധിച്ചു. ഡി നിലവറയിലെ പത്തായപ്പുരയിലെ എന്നതുപോലെ സ്ഥാപിച്ചിരുന്ന തടികള്‍ ഇളക്കി മാറ്റിയാണ് പരിശോധന നടത്തിയിത.് ഇത് പുനസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
അടച്ചിട്ടിരുന്ന പലമുറികളും പരിശോധിച്ചു. മിക്ക മുറികളും തുറക്കാറില്ലെന്നും താക്കോലില്ലെന്നും ക്ഷേത്ര അധിക-തര്‍ പറഞ്ഞതിനെ തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ചാണ് പരിശോധന നടത്തിയത്. ക്ഷേത്രത്തിലെ കാണിക്കയും നടവരവ് വസ്ത്ുക്കളും സംബന്ധിച്ച കണക്കുകളും പരിശോധനയ്ക്ക് വിധേയമാക്കി.












Click it and Unblock the Notifications