സ്വർണം ഒക്ടോബറിൽ വാങ്ങുന്നുണ്ടോ? വാങ്ങേണ്ടത് ഈ ദിവസം, ഈ സമയത്ത്, ഐശ്വര്യം നിറയും
ദീപാവലി ആഘോഷത്തിന്റെ തുടക്കമാണ് ധൻതേരസ് അഥവ ധനത്രയോദശി. ഹിന്ദു വിശ്വാസികൾ ധനത്തിന്റെ അധിപനായ കുബേരനേയും മഹാലക്ഷ്മിയേയും ആരാധിക്കുന്ന നാൾ. അതായത് സ്വർണവും വെള്ളിയുമൊക്കെ വാങ്ങാൻ വിശേഷ ദിവലമായി കരുതിപ്പോകുന്ന ദിനങ്ങൾ. സ്വർണ വില ഉയർന്നെങ്കിലും ഈ ദിവസങ്ങളിൽ സ്വർണം വാങ്ങാൻ വിശ്വാസികൾ മടി കാണിക്കാറില്ല.
ഈ ഉത്സവകാലം ഐശ്വര്യത്തെ വരവേൽക്കാൻ സൗദിയിലെ ഇന്ത്യൻ സമൂഹവും തയ്യാറായി കഴിഞ്ഞു. പ്രധാനമായും സ്വർണം വാങ്ങാൻ രണ്ട് സുവർണ്ണാവസരങ്ങളാണ് നൽകുന്നത്, ഒന്ന് പൂയം നക്ഷത്രവും മറ്റൊന്ന് ധൻതേരസും. ഈ രണ്ട് ദിവസങ്ങളിൽ എപ്പോൾ , ഏത് സമയത്ത് സ്വർണം വാങ്ങുന്നതാണ് ഐശ്വര്യമെന്ന് നോക്കാം?

പൂയം നക്ഷത്രം
സമ്പത്തിന്റെ നക്ഷത്രം എന്നാണ് പൂയ്യം നക്ഷത്രത്തെ വിശേഷിപ്പിക്കുന്നത്. ഇത് ലക്ഷ്മീദേവിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഈ വർഷം ഇത് ഒക്ടോബർ 14 ന് ആരംഭിച്ച് 15 ബുധനാഴ്ച അതിരാവിലെ വരെ നീണ്ടുനിൽക്കും. ഈ 20 മണിക്കൂർ നീണ്ട് നിൽക്കുന്ന ശുഭമുഹൂർത്തത്തിൽ നിങ്ങൾക്ക് സ്വർണം വാങ്ങാം. അതായത് 14 ന് രാവിലെ 9:24 ന് ആരംഭിച്ച് 15 ന് പുലർച്ചെ 5:51 ന് അവസാനിക്കും.
സ്വർണവില ഉയർന്ന് നിൽക്കുന്ന പശ്ചാത്തലത്തിൽ എത്രമാത്രം സ്വർണം വാങ്ങാൻ ആളുകൾ തയ്യാറാകുമെന്നാണ് ജ്വല്ലറികൾ ആശങ്കപ്പെടുന്നത്. നേരത്തേ വില ഉയർന്ന് നിൽക്കുമ്പോഴും അക്ഷയ തൃതീയ ദിനത്തിൽ വലിയ വിൽപ്പന നടന്നിരുന്നു. ഈ ട്രെന്റ് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. അതേസമയം ആഭരണങ്ങളേക്കാൾ സ്വർണ നാണയങ്ങളും സ്വർണക്കട്ടികളുമായിരിക്കും സ്വർണപ്രേമികൾ ഇക്കുറി കൂടുതലായി വാങ്ങുകയെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
ഇനി ധൻതേരസ്
പൂയം നക്ഷത്രത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ധൻതേരസ് വരുന്നുത്. ഇത് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ്. സ്വർണ്ണം, വെള്ളി, അടുക്കള ഉപകരണങ്ങൾ എന്നിവ വാങ്ങാൻ കുടുംബങ്ങൾ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളിൽ ഒന്നാണിത്. കേവലം ഒരു ആചാരമെന്നതിലുപരി ലക്ഷ്മിയെ വീടുകളിലേക്ക് വരവേൽക്കുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഈ വർഷം ധൻതേരസ് ഒക്ടോബർ 18 ശനിയാഴ്ചയാണ്. മുഹൂർത്തം ഒക്ടോബർ 19 ഞായറാഴ്ച രാവിലെ വരെ നീണ്ടുനിൽക്കും. റിയാദിൽ സ്വർണം വാങ്ങാൻ ഉചിതമായ സമയം തുടങ്ങുന്നത് ഒക്ടോബർ 18 ന് രാവിലെ 9:48 നാണ്. അവസാനിക്കുന്നത് ഒക്ടോബർ 19 ന് രാവിലെ 5:53 നും.
പരമ്പരാഗതമായി: എന്തെല്ലാം വാങ്ങണം?
പൂയം നക്ഷത്രത്തിൽ സ്വർണാഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ എന്നിവയാണ് സാധാരണയായി വാങ്ങാറ്. ഇത് വീട്ടിലേക്ക് ശാശ്വതമായ സമ്പത്ത് കൊണ്ടുവരും എന്നാണ് വിശ്വസിക്കപ്പെടുന്നത്.ധൻതേരസിൽ വെള്ളിക്ക് പ്രാധാന്യം കൂടുതലാണ്. വെള്ളി നാണയങ്ങൾ, പാത്രങ്ങൾ, ലക്ഷ്മി-ഗണേശ വിഗ്രഹങ്ങൾ എന്നിവയെല്ലാം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു.
ഇന്ത്യൻ സംസ്കാരത്തിൽ, എന്ത് വാങ്ങുന്നു എന്നതിലുപരി എപ്പോൾ വാങ്ങുന്നു എന്നതിനാണ് പ്രാധാന്യം. അനുകൂലമായ മുഹൂർത്തത്തിൽ ഷോപ്പിംഗ് നടത്തുന്നത് വാങ്ങലുകളുടെ ഗുണങ്ങൾ വർദ്ധിപ്പിക്കുകയും ജീവിതത്തിൽ നല്ല ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് പൂയം നക്ഷത്രം, ധൻതേരസ് തുടങ്ങിയ ദിവസങ്ങൾക്ക് പ്രാധാന്യം അർഹിക്കുന്നത്.
യുഎഇയിൽ സ്വർണം വാങ്ങാനുള്ള മികച്ച സമയം ഇതാ
ഒക്ടോബർ 14 ചൊവ്വാഴ്ച രാവിലെ 10:24-ന് ആരംഭിച്ച് ഒക്ടോബർ 15 ബുധനാഴ്ച രാവിലെ 6:17-ന് അവസാനിക്കും.ധൻതേരസ് സ്വർണ്ണം വാങ്ങാനുള്ള മുഹൂർത്തം (GST):ആരംഭം: 2025 ഒക്ടോബർ 18 രാവിലെ 10:48.അവസാനം: 2025 ഒക്ടോബർ 19 രാവിലെ 6:19. ആകെ ദൈർഘ്യം: 19 മണിക്കൂർ 31 മിനിറ്റ്












Click it and Unblock the Notifications