എസ്‌ഐപി വഴി സ്വര്‍ണം വാങ്ങാന്‍ പറ്റുമോ? എങ്ങനെയെന്ന് ഇതാ.. ഏതാണ് ലാഭം?
അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും ഒരുപോലെ കുതിക്കുകയാണ് സ്വര്‍ണവില. പവന് 64000 എന്ന മാന്ത്രികസംഖ്യ സ്വര്‍ണം കടന്നത് കഴിഞ്ഞ ആഴ്ചയാണ്. പത്ത് ഗ്രാം സ്വര്‍ണത്തിന് നിലവില്‍ 79700 രൂപയാണ് വില. അധികം വൈകാതെ 85000 കടക്കാനിരിക്കുകയാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ പത്ത് ഗ്രാം വില. പത്ത് ഗ്രാമിന്റെ വിലയില്‍ ഈ വര്‍ഷം മാത്രം 11 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വില കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുന്‍നിര ആഭരണ ബ്രാന്‍ഡുകള്‍ തവണകളായോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്‌ഐപി) രൂപത്തിലോ സ്വര്‍ണ വില്‍പ്പന നടത്തുന്നതിന് പേയ്മെന്റ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മുന്‍നിര ആഭരണ കമ്പനികളായ തനിഷ്‌ക്, കല്യാണ്‍ ജ്വല്ലേഴ്സ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് എന്നിവ വാഗ്ദാനം ചെയ്യുന്ന എസ്‌ഐപി പ്ലാന്‍ എങ്ങനെയാണ് എന്ന് നോക്കാം.

തനിഷ്‌ക്
ടാറ്റയുടെ മുന്‍നിര ആഭരണ ബ്രാന്‍ഡായ തനിഷ്‌ക് തങ്ങളുടെ സ്വര്‍ണ ഉരുപ്പടികള്‍ പ്രതിമാസം 2000 രൂപ എന്ന നിരക്കില്‍ 10 മാസത്തേക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യ ഗഡുവിന് മൂല്യത്തിന്റെ 75% വരെ പ്രത്യേക കിഴിവും ലഭിക്കും. ഇതിനായി ഉപഭോക്താവ് തനിഷ്‌ക് വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഒരു ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് അക്കൗണ്ട് തുറക്കേണ്ടതുണ്ട്. മിനിമം 2000 രൂപയ്ക്ക് തനിഷ്‌ക് ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് അക്കൗണ്ട് തുറക്കാം. 10 മാസത്തേക്ക് സ്ഥിരമായി പണം അടയ്ക്കുന്നതിലൂടെ ആദ്യ ഗഡുവായ 75% വരെ പ്രത്യേക കിഴിവ് വാങ്ങുന്നവര്‍ക്ക് ലഭിക്കും.
കല്യാണ്‍ ജ്വല്ലേഴ്സ്
കല്യാണ്‍ ജ്വല്ലേഴ്സ് സ്വര്‍ണ്ണ വാങ്ങുന്നവര്‍ക്ക് ലളിതമായ തവണവ്യവസ്ഥകളും റിവാര്‍ഡ് പോയിന്റുകള്‍ നേടുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള ലോയല്‍റ്റി പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നു. 'ധന്‍വര്‍ഷ' പരിപാടി നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണത്തില്‍ സമ്പാദ്യം നേടാനുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 11 മാസത്തിന് ശേഷം ആകെ തുകയ്ക്ക് സ്വര്‍ണ്ണം, വജ്രം, മറ്റ് ആഭരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് വാങ്ങുന്നവര്‍ക്ക് വിവിധ സേവിംഗ്സ് സ്‌കീമുകളില്‍ ചേരാം
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്
മറ്റൊരു പ്രധാന ജ്വല്ലറിയായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട് ആഭരണം വാങ്ങുന്നവര്‍ക്കായി ഒരു ഗോള്‍ഡന്‍ ബ്ലൂം പ്ലാന്‍ ആണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതില്‍ 11 ഗഡുവായ പണമടച്ചാല്‍ നിലവിലുള്ള നിരക്കില്‍ മൂല്യവര്‍ദ്ധനവ് നല്‍കാതെ തന്നെ ആഭരണങ്ങള്‍ വാങ്ങാമെന്ന് അവരുടെ വെബ്സൈറ്റ് പറയുന്നു.
സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, എസ്‌ഐപി മോഡ് വഴി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത് നേട്ടം കൊയ്യുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി & കറന്‍സി മേധാവി അനുജ് ഗുപ്ത പറയുന്നത്. 2024 ല്‍ സ്വര്‍ണം നേട്ടം കൊയ്തത് 25% ആയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സ്വര്‍ണം ഇരട്ടി വരുമാനമാണ് നല്‍കിയത് എന്ന് കാണാനാകും.
സ്വര്‍ണ്ണ വില കുതിച്ചുയരുന്നതിനാല്‍ ആഭരണ വാങ്ങുന്നവര്‍ ഭാരം കുറഞ്ഞതും കുറഞ്ഞ കാരറ്റുള്ളതുമായ ആഭരണങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തില്‍ തുടരുകയാണെങ്കില്‍ അത് ആഭരണ ആവശ്യകതയെ കൂടുതല്‍ ഇല്ലാതാക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications