കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തുകാരെ കൊല ചെയ്ത സംഭവം; മൃതദേഹം കണ്ടെടുത്തു

  • By Gokul
Google Oneindia Malayalam News

കാസര്‍കോട്: സ്ഥിരമായി സ്വര്‍ണം കടത്തുന്ന യുവാക്കള്‍ 4.5 കിലോഗ്രാം സ്വര്‍ണം മറിച്ചു വിറ്റതിനെ തുടര്‍ന്ന് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മൃതദേഹം പോലീസ് കണ്ടെടുത്തു. തലശേരി സെയ്താര്‍പള്ളി സ്വദേശി നഫീര്‍(25), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (26) എന്നിവരുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തുനിന്നും പുറത്തെടുക്കുകയായിരുന്നു.

പ്രതികളുമായി തെളിവെടുപ്പിനെത്തിയ പോലീസ് സംഘം കാസര്‍കോട് കുണ്ടംകുഴി ബാലനടുക്കയില്‍ നിന്നാണ് രണ്ടു മൃതദേഹങ്ങളും കണ്ടെടുത്തത്. സൂപ്പര്‍ ഹിറ്റ് മലയാള സിനിമ ദൃശ്യം മോഡലില്‍ കൊലയ്ക്കുശേഷം മൃതദേഹം ഒളിപ്പിക്കുകയായിരുന്നു പ്രതികള്‍. എന്നാല്‍ സംഭവത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ച പോലീസ് പ്രതികളെ പിടികൂടിയതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

crime

കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കാസര്‍കോട് അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ് (23), കാസര്‍കോട് ചെര്‍ക്കളയിലെ മുനാഫത്ത് മുനാഫിര്‍സനാഫ് (25), മുഹമ്മദ് സഫ്‌വാന്‍ (24) എന്നിവരാണ് അറസ്റ്റിലായവര്‍. ക്വട്ടേഷന്‍ ടീമില്‍ പെട്ടവരാണ് പ്രതികള്‍. ഇവരെ കൊലയ്ക്ക് നിയോഗിച്ചത് ഉന്നതരാണെന്നും അവരെ രക്ഷിക്കാന്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദം ഉയരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

കാസര്‍കോട്ടെ ഒരു ജ്വല്ലറി ജീവനക്കാരനും സ്വര്‍ണ്ണ ഇടപാടുകാരനായ മറ്റൊരാളുമാണ് ക്വട്ടേഷന്‍ ടീമിനെ ഏര്‍പ്പെടുത്തിയതെന്നാണ് വിവരം. ഇവരുടെ കൈയ്യില്‍ നിന്നും കൊണ്ടുപോയ 4.5 കിലോഗ്രാം സ്വര്‍ണം യുവാക്കള്‍ മറിച്ചു വിറ്റിരുന്നു. ഇതിനിശേഷം മുങ്ങിയ യുവാക്കളെ പിടികൂടി കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു

English summary
Gold Smugglers murder bodies found in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X