പിടികിട്ടാപ്പുള്ളി അബുലൈസ് പോലീസ് പിടിയില്‍: പിടിയിലായത് രഹസ്യ വിവരത്തെതുടര്‍ന്ന്!!
തൃശ്ശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി അബുലൈസ് പോലീസ് പിടിയിലായി. തൃശ്ശൂരില്‍ നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കോഴിക്കോട് യൂണിറ്റാണ് ഇയാളെ പിടികൂടിയത്. രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങള്‍ വഴിയും നേപ്പാള്‍ വഴിയും ഇയാള്‍ വിദേശത്തുനിന്നും സ്വര്‍ണ്ണം കടത്തിയെന്നാണ് കേസ്. 2013മുതല്‍ കൊടുവള്ളി സ്വദേശിയായ അബുലൈസ് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ വൃത്തങ്ങളുമായും ബന്ധമുള്ളതായും ആരോപണങ്ങളുണ്ട്.

തൃശ്ശൂരില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിനായി അബുലൈസ് രഹസ്യമായി എത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് രഹസ്യം വിവരം ലഭിച്ചിരുന്നു. ഇവിടെനിന്നുമാണ് ഇയാളെ പിടികൂടിയത്. സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമില്ലാത്ത മകനെ ഡിആര്‍ ഐയുടെ അഭിഭാഷകനാണ് കുടുക്കിയതെന്ന് അബുലൈസിന്റെ കുടുംബം മുന്‍പ് ആരോപിച്ചിരുന്നു. കേസില്‍ അകപെട്ടതോടെ മകന്‍ നാട്ടിലെത്തിയിട്ടില്ലെന്ന് നാസറിന്റെ പിതാവും കുടുംബവും പറഞ്ഞിരുന്നു. എന്നാല്‍ നേപ്പാള്‍ വഴി ഇയാള്‍ നിരവധി തവണ രാജ്യത്തെത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചരുന്നു. അപ്പോഴൊന്നും ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കൂടാതെ വിദേശത്തായിരുന്ന ഇയാളെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അതും വിജയിച്ചിരുന്നില്ല.












Click it and Unblock the Notifications