സിനിമ നടിയുടെ ആത്മഹത്യയില്‍ ഫയാസിന് ബന്ധം

പ്രിയങ്കയുമായി തന്നെ പരിചയപ്പെടുത്തിയത് ഫയാസാണെന്നും മരണത്തിന് തൊട്ടുമുമ്പ് പ്രിയങ്ക വിളിച്ചത് ഫയാസിനെയാണെന്നും റഹീം പറയുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചില്ലെന്നും മൊഴി ഉന്നത ഇടപെടലിനെ തുടര്‍ന്ന് മുക്കുകയാമെന്നും ആരോപണമുയരുന്നു.
വയനാട് സ്വദേശിയായ പ്രിയങ്കയെ 2011 നവംബര്‍ 26നാണ് കോഴിക്കോട് അശോകപുരത്തുള്ള ഫഌറ്റില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി വഞ്ചിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കേസ്.
റഹീമിന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റിലാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. റഹീം ഫോണിലൂടെ നടത്തിയ സംഭാഷണമാണ് ആത്മഹത്യയ്ക്ക കാരണമെന്ന് പൊലീസ് കണ്ടെത്തുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications