നടി പ്രിയങ്കയെ ഫയാസ് പീഡിപ്പിച്ച് കൊന്നു: അമ്മ

പ്രിയങ്കയുടെ മരണത്തിന് കാരണം ഫയാസാണെന്നും ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പ്രിയങ്ക വിളിച്ചത് ഫയാസിനെയായിരുന്നെന്നും കേസിലെ മറ്റൊരു പ്രതിയായ താമരശ്ശേരി സ്വദേശി റഹീം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ റഹീമിന്റെ മൊഴി പിന്നീട് പൊലീസ് മുക്കുകയായിരുന്നു.
ഫായസിന് മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും ഉള്‍പ്പടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായും ബന്ധമുണ്ടെന്ന് പ്രിയങ്കയുടെ അമ്മ ആരോപിക്കുന്നു. പ്രിയങ്കയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ഇതുവരെ കിട്ടിയിട്ടില്ല. നടക്കാവ് പൊലീസാണ് കേസ് ആദ്യം അട്ടിമറിച്ചത് - വിജയലക്ഷ്മി വെളിപ്പെടുത്തി.
2011 നവംബര്‍ 26നാണ് വയനാട് സ്വദേശിയായ പ്രിയങ്കയെ കോഴിക്കോട് അശോകപുരത്തെ ഫയാസിന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി വഞ്ചിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കേസ്.












Click it and Unblock the Notifications