കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി പ്രിയങ്കയെ ഫയാസ് പീഡിപ്പിച്ച് കൊന്നു: അമ്മ

  • By Aswathi
Google Oneindia Malayalam News

Priyanka
കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി ഫായാസ് തന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കൊല്ലപ്പെട്ട സിനിമാ സീരിയല്‍ നടി പ്രിയങ്കയുടെ അമ്മ. തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും ഫയാസ് പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും പ്രിയങ്കയുടെ അമ്മ ജയലക്ഷ്മി പറഞ്ഞു.

പ്രിയങ്കയുടെ മരണത്തിന് കാരണം ഫയാസാണെന്നും ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പ്രിയങ്ക വിളിച്ചത് ഫയാസിനെയായിരുന്നെന്നും കേസിലെ മറ്റൊരു പ്രതിയായ താമരശ്ശേരി സ്വദേശി റഹീം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ റഹീമിന്റെ മൊഴി പിന്നീട് പൊലീസ് മുക്കുകയായിരുന്നു.

ഫായസിന് മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും ഉള്‍പ്പടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായും ബന്ധമുണ്ടെന്ന് പ്രിയങ്കയുടെ അമ്മ ആരോപിക്കുന്നു. പ്രിയങ്കയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ഇതുവരെ കിട്ടിയിട്ടില്ല. നടക്കാവ് പൊലീസാണ് കേസ് ആദ്യം അട്ടിമറിച്ചത് - വിജയലക്ഷ്മി വെളിപ്പെടുത്തി.

2011 നവംബര്‍ 26നാണ് വയനാട് സ്വദേശിയായ പ്രിയങ്കയെ കോഴിക്കോട് അശോകപുരത്തെ ഫയാസിന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി വഞ്ചിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കേസ്.

English summary
The main accused in gold smuggling case Fayas is behind my daughter's death says actress Priyanka's mother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X