സ്വര്‍ണക്കടത്ത് ഫയാസിന് ദിലീപുമായും ബന്ധം?
കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് സൂപ്പര്‍താരം ദിലീപുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാവിഷന് ചാനല്‍ പുറത്തുവിട്ട ചിത്രങ്ങളാണ് ഫയാസിന് ദിലീപുമായുള്ള ബന്ധം വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗങ്ങളായ ജിക്കുമോനും, ടെനി ജോപ്പനുമടക്കമുള്ള ഉന്നതരുമായി ഫയാസിന് ബന്ധമുള്ളതായി നേരത്തെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.
കേരളത്തിലെ കെ പി സി സി വൈസ് പ്രസിഡണ്ടിനും ഫയാസുമായി അടുത്ത ബന്ധമുള്ളതായി സൂചനകളുണ്ട്. ഇയാളുടെ ഗള്‍ഫ് യാത്രകള്‍ സ്പോണ്സര് ചെയ്തിരുന്നതും താമസ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതും ഫയാസാണ് എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും 'ചെലവി'ലാണത്രെ ഫയാസിന്റെ ഇടപാടുകള്‍.

നെടുമ്പാശ്ശേരിയിലെയും കരിപ്പൂരിലെയും വിമാനത്താവളങ്ങളില്‍ ഗ്രീന്‍ ചാനല്‍ വഴിയാണ് ഇയാള്‍ കടന്നുപോയിരുന്നതെന്നാണ് മറ്റൊരു വിവരം. വി ഐ പികള്‍ക്കുള്ള ഗ്രീന്‍ ചാനലിലൂടെ ഒരു കള്ളക്കടത്തുകാരന് കടന്നുപോകുന്നതിലും ദുരൂഹതയുണ്ട്. സ്വര്‍ണം കടത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ നാട്ടില്‍ നിന്നും വന്‍തുക തട്ടിയതായും ആക്ഷേപമുണ്ട്.
ഫയാസിന്റെ തലശേരിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കള്ളക്കടത്തുമായി ബന്ധമുള്ള രേഖകള്‍ കണ്ടെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരുമായും സി ബി ഐ ഉദ്യോഗസ്ഥരുമായും സിനിമാ താരങ്ങളുമായും ബന്ധമുള്ളതായി ഫയാസിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഉന്നതനെയും വിളിച്ചിട്ടില്ല എന്നും കേസില്‍ തന്നെ ആരോ കുടുക്കിയതാണ് എന്നും ഫയാസ് ആരോപിക്കുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications