സ്വപ്നചരിതം ആട്ടക്കഥക്ക് പിന്നിലെ സംഘികളുടെ പല്‍ക്കീവാല സംഘരാജ് വക്കീലിനെ അറിയാമോ: ശ്രീജിത്ത് പെരുമന
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വക്കീല്‍ കൃഷ്ണ രാജിനെതിരെ വിമര്‍ശനവുമായി അഡ്വ. ശ്രീജിത്ത് പെരുമന. മുസ്ലീങ്ങളെ മുഴുവനും ജിഹാദിയെന്നും തീവ്രവാദിയെന്നും വിളിക്കുന്ന പ്രൊഫഷണല്‍ എത്തിക്‌സ് ഏഴയല്‍വകത്തുകൂടി പോകാത്ത ഒരു ഉള്‍ട്ടാ പല്‍ക്കീവാല വക്കീലാണ് കൃഷ്ണരാജ് എന്ന് അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഇന്ത്യയുടെ അറ്റോര്‍ണി ജനറലിനും, സുപ്രീംകോടതിയിലും നേരിട്ട് പരാതി നല്‍കി അണ്ഡകടാഹം പൊട്ടിയ ആ വക്കീലാണ് ബിരിയാണി ചെമ്പ് വക്കീല്‍ എന്നതില്‍ അല്പമല്ലാത്ത അഭിമാനം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു, ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


ശ്രീജിത്ത് പെരുമനയുടെ വാക്കുകള്‍
ഹഹഹാ...
സ്വപ്ന ചരിതം ആട്ടക്കഥക്ക് പിന്നിലുള്ള തീവ്ര ഹിന്ദുവും, സങ്കരയിനം ഗോഡ്സെ കുഞ്ഞുമായ സംഘികളുടെ പല്‍ക്കീവാല സംഘരാജ് വക്കീലിനെ അറിയാമോ സൂര്‍ത്തുക്കളെ..
ലേശം ചരിത്രം പറയാം. ഹാലിളകിയ സംഘം പെരുമനക്ക് കാവലുണ്ട് എന്ന് പ്രഖ്യാപിച്ചനാളുകള്‍..
അപ്രതീക്ഷിതമായി എത്തിയ മഹാമാരിയില്‍ ലോകത്തോടൊപ്പം ഈയുള്ളവനും വീടിലെ ചുമരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടു, ബോണസായി കൈയിലൊരു ഫ്രാക്ച്ചറും. എങ്ങനെ സമയം തള്ളിനീക്കുമെന്ന് അറിയാതിരിക്കുമ്പോഴാണ് കൊറോണയിലും നിലയ്ക്കാത്ത സങ്കരയിനം ഗോഡ്സെ കുഞ്ഞുങ്ങളുടെ തീവ്രവാദവും, വിദ്വേഷ പ്രചാരണവും, ഉഡായിപ്പുകളും ശ്രദ്ധയില്‍പ്പെടുന്നത് അമാന്തിച്ചില്ല അറഞ്ചം പുറഞ്ചം അലക്കി.
ഒരുത്തന്‍ ജയിലിലായി, ഒരുത്തി ഒളിവില്‍പോയി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. ഒടുവില്‍ ഹൈക്കോടതിതന്നെ വിധിയില്‍ എഴുതാന്‍ പറ്റാത്ത അശ്ലീലമാണ് പ്രതിയുടേതെന്നും, പോലീസ് അന്വേഷണം നടത്തണമെന്നും വിധിയെഴുതി കൊറോണ കാലമായതുകൊണ്ട് ജാമ്യം നല്‍കി.

മാത്രവുമല്ല നാട്ടിലും വിദേശത്തുമിരുന്ന് വര്‍ഗീയ വിഷം തുപ്പിയ ചെറുതും വലുതുമായ സര്‍വ്വ സങ്കര കുഞ്ഞുങ്ങള്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിച്ചു. കൊറോണക്കാലത്ത് വീട്ടിലിരുന്ന് നാടിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം എന്ന രീതിയില്‍ പിന്നീട് ഞാനത് ആസ്വദിക്കുകയായിരുന്നു.
പിന്നീട് സര്‍വ്വമാന സങ്കികളുടെയും, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെയും, ക്രിമിനല്‍ സംഘങ്ങളുടെയും ഒരേയൊരു ലക്ഷ്യം പെരുമനയായി... മുസ്ലീങ്ങളെ മുഴുവനും ജിഹാദിയെന്നും തീവ്രവാദിയെന്നും വിളിക്കുന്ന പ്രൊഫഷണല്‍ എത്തിക്‌സ് ഏഴയല്‍വകത്തുകൂടി പോകാത്ത, സ്വയം ദൈവപുത്രനായി പ്രഖ്യാപിക്കപ്പെട്ട സംഘറാജ് എന്ന ഒരു ഉള്‍ട്ടാ പല്‍ക്കീവാല വക്കീലാണ് പെരുമനക്കെതിരെ സൈബര്‍ ആക്രമണത്തിനും, വര്‍ഗ്ഗീയ ലഹളക്കും നേതൃത്വം നല്‍കിയത്.

പെരുമന ജിഹാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കൊള്ളക്കാരനാണെന്നും സുപ്രീംകോടതിയെ അപമാനിച്ച ഭീകരനാണെന്നുമൊക്കെയായിരുന്നു തീവ്ര ഹിന്ദുവാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന സംഘറാജ് എന്ന ഗോഡ്സെ കുഞ്ഞിന്റെ നേതൃത്വത്തിലിലുള്ള പ്രചാരണം. രാജ്യദ്രോഹ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘറാജ് എന്ന പാല്‍ക്കീവാല വക്കീല്‍ തന്നെ ഒരു അര സംഘിയുടെ വക്കാലത്തും മേടിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി.
കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ സുപ്രീംകോടതി ഇടപെടാത്തതിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു 'കോടതിയലക്ഷ്യത്തിന് കേസ് 'രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കനാമെന്നായിരുന്നു ആവശ്യം.

പല്‍ക്കീവാലയും, ഗോഡ്സെ കുഞ്ഞുങ്ങളും കരുതി അവര്‍ ഇതുവരെ കണ്ടിട്ടുള്ള ഏതെങ്കിലും ഞാഞ്ഞൂലുകളുടെ ഗണത്തില്‍പ്പെട്ടവനായിരിക്കും പെരുമന എന്ന്. കേസ്, അറസ്റ്റ് ജയില്‍ എന്നൊക്കെ കേട്ടാല്‍ കളസത്തിലൂടെ മൂത്രമൊഴിക്കാന്‍ ഞാന്‍ മിത്രങ്ങളുടെയോ ഷൂ നക്കാന്‍ മറ്റേ സങ്കി ഗുരുവിന്റെയോ രക്തമല്ല പെരുമനയുടെ ഞരമ്പിലൂടെ ഓടുന്നത് എന്ന് ഉമ്മാക്കി സംഘങ്ങളെ പുച്ഛത്തോടെ ഓര്‍മ്മിപ്പിക്കാന്‍ ആ കേസിലൂടെ സാധിച്ചു.
ഇത്യയുടെ അഡ്വാക്കറ്റ് ജനറല്‍ മലയാളി കൂടിയായ അദ്ദേഹം അഡ്വ ഗോഡ്സെ കുഞ്ഞിന്റെ ഹര്‍ജ്ജി ചവറ്റു കുട്ടയില്‍ തള്ളിയതും ചരിത്രം..

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ നെടുംതൂണായ രാഷ്ട്രപിതാവ് സാക്ഷാല്‍ മഹാത്മാഗാന്ധിയെപോലും പോയന്റ് ബ്‌ളാങ്കില്‍ വെടിവെച്ചു കൊന്ന രാജ്യം കണ്ട ആദ്യത്തെ ഹിന്ദു തീവ്രവാദിയുടെ പിന്മുറക്കാരില്‍ നിന്നും ചതി പ്രതീക്ഷിക്കണം എന്നല്ലാതെ മറ്റോരു രീതിയിലും ഒരു നട്ടെല്ലുള്ളവന്റെയും രോമത്തില്‍ പോലും ഇവറ്റകളുടെ പ്രചാരണങ്ങളോ, ഭീഷണികളോ ബാധിക്കില്ല എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്.
ആശയങ്ങളെ ആശയംകൊണ്ട് നേരിടുന്ന ദിവസം മാത്രമേ നിങ്ങളെ പരിഷ്‌കൃത മനുഷ്യര്‍ എന്ന് വിളിക്കാന്‍ സാധിക്കുകയുള്ളു. അതുവരെ നിങ്ങള്‍ കേവലം സങ്കികളാണ്. വെറും സങ്കികള്‍.
വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാതെ, കാളമൂത്രത്തിനു എണ്ണംകൊടുക്കാന്‍ നോക്കിനെടോ

സംഘറാജ് വക്കീലിന്റെ മറ്റൊരു സമകാലീന സഹസിക കഥ ഇങ്ങനെ,
മുസ്ലിങ്ങളടക്കം സമുദായങ്ങളെ കേരളത്തിലെ ന്യൂനപക്ഷ പട്ടികയില്‍നിന്ന് ഒഴിവാക്കി അവര്‍ക്ക് നല്‍കുന്ന സംവരണം തടയണമെന്ന് ആവശ്യപ്പെട്ട് പല്‍ക്കീവാല നല്‍കിയ ഹരജി 25,000 രൂപ പിഴയോടെ ഹൈകോടതി തള്ളി.
മുസ്ലിങ്ങള്‍ ലത്തീന്‍ കത്തോലിക്കര്‍, ക്രിസ്ത്യന്‍ നാടാര്‍, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വിഭാഗക്കാര്‍ എന്നിവരുടെ ന്യൂനപക്ഷ പദവി ഒഴിവാക്കാന്‍ ന്യൂനപക്ഷ കമീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രം ട്രഷറര്‍ ശ്രീകുമാര്‍ മാങ്കുഴി നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പിഴയോടെ തള്ളിയത്.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്ത സംഭവം ലവ് ജിഹാദായി ചിത്രീകരിച്ച് വിവാദത്തിലായ അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജ് മുഖേനയാണ് ഹരജി നല്‍കിയിരുന്നത്. പിഴത്തുക അപൂര്‍വരോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിന് രൂപം നല്‍കിയ ഫണ്ടിലേക്ക് ഒരുമാസത്തിനകം നല്‍കാനാണ് നിര്‍ദേശം. പിഴയൊടുക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു.












Click it and Unblock the Notifications