Get Updates
Get notified of breaking news, exclusive insights, and must-see stories!

അപാര ധൈര്യം തന്നെ; സ്വർണം കടത്താന്‍ വിമാനത്തിലെ കാബിന്‍ ക്രൂവും: വയനാട് സ്വദേശി പിടിയിൽ

ചൊവ്വാഴ്ച സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലെത്തിയ രണ്ട് യാത്രക്കാരെ അധികൃതർ തടഞ്ഞുനിർത്തി 6.8 കിലോഗ്രാം ഭാരമുള്ള 68 സ്വർണക്കട്ടികൾ കണ്ടെടുത്തു

 cabin-crew-

വിദേശത്ത് നിന്നും കേരളത്തിലേക്ക് സ്വർണ്ണം കടത്താന്‍ ശ്രമിക്കവെ എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയില്‍. കയ്യില്‍ ഒട്ടിച്ച് ചേർത്ത നിലയില്‍ ഒന്നരക്കിലോ സ്വർണം കടത്താന്‍ ശ്രമിച്ച വയാാട് സ്വദേശി ഷാഫിയാണ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. ഇദ്ദേഹം സ്ഥിരമായി ഇത്തരത്തില്‍ സ്വർണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. നിലവിലെ സ്വർണവില അനുസരിച്ച് ഷാഫി കടത്താൻ ശ്രമിച്ച 1,487 ഗ്രാം സ്വർണത്തിന് 75 ലക്ഷം രൂപ വിലവരുമെന്നും അധികൃതർ വ്യക്തമാക്കി.

സ്വർണം പേസ്റ്റ് രൂപത്തിലാക്കി പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് രണ്ട് കയ്യിലുമായി ഒട്ടിച്ച് ചേർക്കുകയായിരുന്നു. ഇതിന് മുകളിലൂടെ ഫുള്‍ കൈ ഷർട്ട് ധരിച്ചു. ബഹ്‌റൈൻ-കോഴിക്കോട്-കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂ അംഗമായ ഷാഫി രാജ്യത്തേക്ക് സ്വർണം കടത്താൻ ശ്രമിക്കുന്നതായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു.

gol-

സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഷാഫിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്തിലെ മറ്റ് ജീവനക്കാർക്ക് ഈ സംഭവത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം അറസ്റ്റിലായ ഷാഫിയെ സേവനത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

"എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റിലെ IX 474 ലെ ക്രൂ അംഗത്തെ കള്ളക്കടത്തുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രസ്തുത വ്യക്തിയെ ഉടൻ പ്രാബല്യത്തിൽ വരുത്തി സസ്പെൻഷനിൽ ആക്കി.എയർ ഇന്ത്യ എക്സ്പ്രസിന് ഇത്തരം പെരുമാറ്റങ്ങളോട് യാതൊരു സഹിഷ്ണുതയുമില്ല, അന്വേഷണ അധികാരികളിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സർവീസ് അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള കർശന നടപടിയെടുക്കും.'' - എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തില്‍ നിന്നും അരക്കോടി രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയില്‍ നിന്നാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമിച്ചത്. ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യുവാവില്‍ നിന്നും സ്വർണം പിടികൂടിയത്.

പിടികൂടുമ്പോള്‍ 1069 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 922 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് 51,30,930 രൂപ ഇന്ത്യന്‍മാര്‍ക്കറ്റില്‍വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. അടുത്ത ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്നും പിടികൂടുന്ന സ്വർണ്ണത്തിന്റെ അളവില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ 3.32 കോടി രൂപയുടെ സ്വർണക്കട്ടികളും പിടികൂടി. സംഭവത്തിൽ ശ്രീലങ്കൻ പൗരൻ ഉൾപ്പെടെ രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് പിടിഐയോട് പറഞ്ഞു.

രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന്, ചൊവ്വാഴ്ച സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലെത്തിയ രണ്ട് യാത്രക്കാരെ അധികൃതർ തടഞ്ഞുനിർത്തി 6.8 കിലോഗ്രാം ഭാരമുള്ള 68 സ്വർണക്കട്ടികൾ കണ്ടെടുത്തു. ഇവരുടെ ബാഗേജിൽ സ്വർണം ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ എം മാത്യു ജോളി വ്യക്തമാക്കി. ഇവരിൽ നിന്ന് കണ്ടെടുത്ത സ്വർണത്തിന് 3.32 കോടി രൂപ വിലവരും. ഇരുവരെയും അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+