Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വപ്‌ന സുരേഷിനെ കാണുന്നതിന് മുമ്പ് ഷാജ് കിരണ്‍ 4 മണിക്കൂര്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനൊപ്പം?'

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങുകയാണ്. സ്വര്‍ണക്കചത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെ കേസ് കൂടുതല്‍ സ്ങ്കീര്‍ണതയിലേക്ക് കടന്നിരിക്കുകയാണ്.

ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ തന്നെ കാണാന്‍ വന്നെന്നും രഹസ്യമൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് സ്വപ്‌ന ആരോപിച്ച്. ഇപ്പോള്‍ സംഭവത്തില്‍ മറ്റൊരുവഴിത്തിരിവ് കൂടി സംഭവിച്ചിരിക്കുന്നു.

swapnasuresh

കൊള്ളാലോ ക്യൂട്ട് കൊച്ചും 'ചുള്ളൻ പയ്യനും.'..അഹാനയുടെ ചിത്രം ഏറ്റെടുത്ത് ആശംസ അറിയിച്ച് ആരാധകർ

1

സ്വപ്ന സുരേഷിനെ സന്ദര്‍ശിക്കാന്‍ പാലക്കാട് എത്തും മുന്‍മ്പ് ഷാജ് കിരണ്‍ നാല് മണിക്കൂര്‍ സമയം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കൂടെ കൊച്ചിയില്‍ ചെലവഴിച്ചതായി രഹസ്യവിവരം ലഭിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കേരളാ പോലീസ് സ്‌പെഷല്‍ ബ്രാഞ്ച് തന്നെ ഇക്കാര്യം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരുരോട് സംസാരിച്ച സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച ഷാജ് കിരണിന്റെ മനോഭാവം വളരെ പെട്ടെന്ന് മാറിയതായി സ്വപ്‌ന പറഞ്ഞിരുന്നു. ഉന്നത പോലീസ് ഉദ്യോഗന്റെ ഇടപെടലിന് ശേഷമാണ് ഷാജ് കിരണ്‍ സ്വപ്‌ന സുരേഷിനെ കാണാന്‍ പാലക്കാട് എത്തിയതെന്നാണ് നിഗമനം.

2

എന്നാല്‍, ഷാജ് കിരണ്‍ സ്വപ്നയെ കണ്ടതിന് പിന്നാലെ സ്വപ്‌ന ഷാജ് കിരണിനെതിരെ രംഗത്തുവന്നു. മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ ഷാജ് കിരണ്‍ എന്ന ആള്‍ കാണാന്‍ വന്നുവെന്നും രഹസ്യമൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.ഷാജ് കിരണിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സ്വപ്ന പുറത്തുവിതികയും ചെയ്തു ഇതുന് പിന്നാലെ ഷാജ് കിരണിനോട് സംസ്ഥാനം വിടാന്‍ നിര്‍ദേശിച്ചതും ഈ പോലീസ് ഉദ്യോഗസ്ഥനാണ് എന്നാണ് റിപ്പോര്‍ട്ട്.

3


സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലില്‍ ഇറങ്ങിയ ശേഷം സ്വപ്ന സുരേഷുമായി ഫോണില്‍ ഏറ്റവും അധികം ബന്ധപ്പെട്ടത് ഷാജ് കിരണാണ്. ഇതിന്റെ രേഖകള്‍ കാണിച്ച ശേഷം പോലീസിന്റെ ദൂതന്‍ ആയില്ലെങ്കില്‍ കേസില്‍ പ്രതിയാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി ഷാജ് അടുത്ത സുഹൃത്തുക്കളെ അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ കയ്യൊഴിഞ്ഞതായി അഭിഭാഷകനെ അറിയിച്ച ഷാജ് നിയമസഹായം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതായി ഷാജ് കിരണ്‍
പറഞ്ഞിട്ടില്ല.

4

അതേസമയം, താന്‍ കോടതിയില്‍ നല്‍കിയ മൊഴി മാറ്റിപ്പറയിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും മുന്‍മന്ത്രി കെടി ജലീലും കേരളാ പോലീസും അവരുടെ ഇടനിലക്കാരനായ ഷാജ് കിരണും ഗൂഢാലോചന നടത്തിയെന്നാണ് സ്വപ്‌ന ആരോപിക്കുന്നത്. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി മാറ്റിപ്പറയിക്കാന്‍ ഭീഷണിപ്പെടുത്തുന്നതല്ലേ കുറ്റകൃത്യം? ഈ ഗൂഢാലോചനയില്‍ എഡിജിപി എംആര്‍അജിത്കുമാറിന്റെ പങ്ക് വ്യക്തമായതു കൊണ്ടാണ് അദ്ദേഹത്തെ പദവിയില്‍ നിന്നു മാറ്റി നിര്‍ത്തേണ്ടി വന്നത്. ജലീലിനെതിരെ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിട്ടുള്ള രഹസ്യമൊഴി പരസ്യമാക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

5


ഞായറാഴച കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ട് നിയമോപദേശം തേടിയ ശേഷമാണ് സ്വപ്‌നയുടെ പ്രതികരണം. കെടി.ജലീലിനെതിരായ മൊഴി ഇനി രഹസ്യമാക്കേണ്ടതില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് പറയുന്നത്.
സ്വപ്ന മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കിയത് കുറ്റസമ്മത മൊഴിയാണോ കുറ്റകൃത്യം സംബന്ധിച്ച മൊഴിയാണോ എന്ന ചോദ്യത്തോടു പ്രതികരിക്കാന്‍ അഭിഭാഷകന്‍ തയാറായില്ല. കേരളാ പോലീസിനെ വിശ്വാസമില്ലെന്നും തന്റെ താമസ സ്ഥലത്തി സമീപത്തുനിന്ന് അവരെ പിന്‍വലിക്കണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു.സുക്ഷയ്ക്ക് വേണ്ടി സ്വപ്‌ന തന്നെ ആളുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
    Swapna Suresh Under Tight Security | സ്വപ്ന സുരേഷിന് 24 മണിക്കൂറും പോലീസ് കാവല്‍ | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+