കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്ന വന്നോയെന്നറിയാന്‍ വേണം 1.4 കോടി; സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടത് 400 ടെറാബൈറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിലെ പണം ആര്‍ക്കൊക്കെ കൈമാറിയെന്ന് കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വലിയ തോതില്‍ പണം ലോക്കറില്‍ സൂക്ഷിച്ചിരുന്നു. പല ഘട്ടങ്ങളിലായി ഇതില്‍ നിന്നും പലര്‍ക്കും പണം എടുത്ത് നല്‍കിയിരുന്നതായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് നേരത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങല്‍ തേടാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്.

ലോക്കര്‍ എടുത്തത്

ലോക്കര്‍ എടുത്തത്

എം ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു സ്വപ്നയും ചാര്‍ട്ടേഡ് അക്കണ്ടന്‍റും സംയുക്തമായി ലോക്കര്‍ എടുത്തതെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ആര്‍ക്കൊക്കെയാണ് സ്വപ്ന സുരേഷ് പണം എടുത്തുകൊടുത്തതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടിന് അറിയാമായിരിക്കാമെന്നാണ് അനുമാനം. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ പണം പോയ വഴി കണ്ടെത്താനാണ് ഇഡി നീക്കം.

അന്വേഷണ ഏജന്‍സികള്‍

അന്വേഷണ ഏജന്‍സികള്‍

മറ്റാരുടെയോ ബിനാമിയായിട്ടാണ് സ്വപ്ന സുരേഷ് പ്രവര്‍ത്തിക്കുന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തേയുണ്ട്. തനിക്ക് ഒരിടത്തും നിക്ഷേപമില്ലെന്നും ജോലി ചെയ്തുകിട്ടിയ ശമ്പളമെല്ലാം വിവിധ ആവശ്യങ്ങള്‍ക്കായി ചിലവഴിച്ചെന്നുമായിരുന്നു സ്വപ്ന സുരേഷ് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴി.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

അതേസമയം, സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റിലെത്തിയോ എന്നറിയുന്നതിനുള്ള നീക്കങ്ങളും അന്വേഷണം സംഘം തുടങ്ങിയിട്ടുണ്ട്. എം ശിവശങ്കറിനെ കാണാന്‍ സ്വപ്നയം സംഘവും സെക്രട്ടറിയേറ്റില്‍ വന്നിരുന്നോയെന്ന് അറിയാനാണ് സിസിടിവി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്.

ദൃശ്യങ്ങള്‍ കൈമാറണമെങ്കില്‍

ദൃശ്യങ്ങള്‍ കൈമാറണമെങ്കില്‍

ഈ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക് വേണ്ടി മാത്രം വരുന്ന ചിലവ് ഒരു കോടി 40 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്‍ഐഎ ആവശ്യപ്പെട്ട പ്രകാരം ഉടനടി ദൃശ്യങ്ങള്‍ കൈമാറണമെങ്കില്‍ പുതിയ ഹാര്‍ഡിസ്ക് വേണ്ടിവരുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പൊതുഭരണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.

82 കാമറകള്‍

82 കാമറകള്‍

കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 82 കാമറകളാണ് സെക്രട്ടറിയേറ്റിലുള്ളത്. ഈ ദൃശ്യങ്ങല്‍ പകര്‍ത്താന്‍ 400 ടെറാബൈറ്റിന്‍റെ ഹാര്‍ഡ് ഡിസക് വേണ്ടി വരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് നല്‍കിയി ശിപാര്‍ശയില്‍ വ്യക്തമാക്കുന്നത്.

 വിദേശത്ത് നിന്നും

വിദേശത്ത് നിന്നും

ഇത്രയും സംഭരണ ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക് ഇന്ത്യയില്‍ ലഭ്യമല്ല. വിദേശത്ത് നിന്നും എത്തിക്കേണ്ടി വരും. ഇതിനായി തയ്വാനിലെ കമ്പനിയുമായി ധാരണയുണ്ടാക്കണം. ധനവകുപ്പിന്‍റെ അനുമതി കൂടിയുണ്ടെങ്കിലെ ഇത്രയും വലിയ തുകയ്ക്കുള്ള ഹാര്‍ഡ് ഡിസക് വാങ്ങാന്‍ പൊതുഭരണ വകുപ്പിന് സാധിക്കുകയുള്ളു.

സംസ്ഥാനത്തിനും നഷ്ടം

സംസ്ഥാനത്തിനും നഷ്ടം


തീരുമാനമായാല്‍ രണ്ട് ഘട്ടമായിരിക്കും പണം കൈമാറുക. ഓരോ ഘട്ടത്തിലുമായി 68 ലക്ഷം കൈമാറും. ഇതോടെ ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറുന്നത് വൈകും. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സികളാണെങ്കിലും സംസ്ഥാന സര്‍ക്കാറിനും കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.

 ബിഎസ്പിയുടെ നീക്കം കോണ്‍ഗ്രസിനെതിരെ; കടുത്ത അതൃപ്തിയില്‍ ഒരു വിഭാഗം, പാര്‍ട്ടി വിട്ടേക്കും? ബിഎസ്പിയുടെ നീക്കം കോണ്‍ഗ്രസിനെതിരെ; കടുത്ത അതൃപ്തിയില്‍ ഒരു വിഭാഗം, പാര്‍ട്ടി വിട്ടേക്കും?

English summary
Gold Smuggling case: 400 terabyte hard disk is required to copy CCTV footage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X