തന്റെ ജീവന് ഭീഷണിയുള്ളതായി സ്വപ്നാ സുരേഷ് കോടതിയില്‍
കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ ജയിലില്‍ എത്തി തന്നെ കണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തേയും അപകടപ്പെടുത്താന്‍ ശേഷിയുള്ളവരാണ് തങ്ങളെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയെന്നും സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞു. അന്വഷണ ഏജന്‍സിയുമായി ഒരു തരത്തിലും സഹകരിക്കരുതെന്നും ഇവര്‍ പറഞ്ഞതായി സ്വപ്ന പകോടതിയില് പറഞ്ഞു.
നവംബര്‍ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.കൊച്ചി അഡീഷ്ണല്‍ സെക്ഷന്‍സ് കോടതിയിലാണ് ഇക്കാര്യങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും കോടതി ഇടപെട്ട് സംരക്ഷണം ഉറാപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന കോടതിയില്‍ ഹരജി നല്കി.

തിരുവനന്തപുരം ആട്ടക്കുളങ്ങര ജയിലില്‍ ആയിരുന്ന സമയത്താണ് തന്നെ ചിലര്‍ വന്ന് കണ്ടത്. അവര്‍ കാഴ്ച്ചയില്‍ ജയില്‍ പൊലീസ് ഉദ്യാഗസ്ഥരെന്ന് തോന്നുന്നവരാണ്. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ താന്‍ പോകേണ്ടത് ആട്ടക്കുളങ്ങര ജയിലിലേക്കാണ് . അവിടെവെച്ച് തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സംരക്ഷണം വേണമെന്നുമാണ് സ്വപ്ന കോടതിയില്‍ ആവശ്യപ്പെട്ടത്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications