സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മൂന്നാം വിവാഹം, വരൻ കേസിലെ കൂട്ടുപ്രതി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിവാഹിതയായി. ഇത് സ്വപ്‌ന സുരേഷിന്റെ മൂന്നാം വിവാഹമാണ്. കൊച്ചിയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. സ്വപ്‌ന സുരേഷ് തന്നെയാണ് തന്റെ വിവാഹ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതിയായ പിഎസ് സരിത്താണ് വരന്‍. സരിത്തിന്റെ രണ്ടാം വിവാഹമാണിത്. സരിതയ്‌ക്കൊപ്പം പിഎസ് സരിത്തും ഹൈറേഞ്ച് റൂറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ്) യിലെ ജീവനക്കാരനായിരുന്നു. പിആര്‍ഒ ആയിട്ടായിരുന്നു സരിത്ത് ജോലി ചെയ്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സ്വപ്‌നയും സരിത്തും ജോലി രാജി വെക്കുകയായിരുന്നു.
ഇരുവരും ഒരുമിച്ച് കൊച്ചിയിലാണ് ഇപ്പോള്‍ താമസം. നെട്ടൂര്‍ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ വെച്ച് ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സ്വപ്‌ന തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ്. സരിത്ത് തിരുവല്ലം സ്വദേശിയുമാണ്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിവാഹ വാര്‍ത്തയില്‍ വരന്‍ ആരെന്നത് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് സരിത്തിനെയാണ് സ്വപ്‌ന വിവാഹം കഴിച്ചിരിക്കുന്നതെന്ന വിവരം പുറത്ത് വന്നത്. ഒരുമിച്ചൊരു ജീവിതം കെട്ടിപ്പടുക്കാന്‍ വേണ്ടി മാത്രമല്ല ഞങ്ങള്‍ വിവാഹം തിരഞ്ഞെടുത്തത്. ഞങ്ങളുടെ മക്കള്‍ക്ക് സത്യം, ബഹുമാനം, മൂല്യങ്ങള്‍ എന്നിവ മനസ്സിലാക്കാനുളള ഒരു അന്തരീക്ഷം സൃഷ്ടിക്കാനും കൂടിയാണ്. സുമംഗലിയായി മരിക്കാന്‍ ഈ താലി എന്നുമുണ്ടാകാന്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം, സ്വപ്‌ന ഫേസ്ബുക്കില്‍ കുറിച്ചു.
2000ത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരിക്കെ കൃഷ്ണകുമാറുമായിട്ടായിരുന്നു സ്വപ്‌ന സുരേഷിന്റെ ആദ്യ വിവാദം. 2008ല്‍ വിവാഹ മോചിതയായ സ്വപ്‌ന സുരേഷ് 2011ല്‍ ജയങ്കറിനെ വിവാഹം കഴിച്ചു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്‌ന സുരേഷ് നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ കേസിലും പ്രതിയാണ്.


Click it and Unblock the Notifications
