'താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്'; ജീവന് ഭീഷണി ആവര്‍ത്തിച്ച് സ്വപ്ന
കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആവര്‍ത്തിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കുടുംബത്തിനെതിരെയും മുന്‍ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി കോളുകള്‍ വരുന്നതെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളിവായി ഫോണ്‍ കോളുകളുടെ റെക്കോര്‍ഡുകളുടെ സ്വപ്‌ന സുരേഷ് പുറത്തുവിട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുമ്പിലാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍.

താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. വിളിക്കുന്നയാള്‍ പേരും മേല്‍വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.












Click it and Unblock the Notifications